Don't miss

യുവി ഈസ്‌ ദി കിംഗ്‌

By on April 16, 2016

ഇന്ത്യൻ ക്രിക്കറ്റർ യുവ് രാജ്സിങ്ങ് വനിത പാചകത്തോട്‌ .

ബാറ്റ് കൊണ്ട് കോളിളക്കം സൃഷ്ടിക്കുന്ന ക്രിക്കറ്റർ .വേൾഡ് കപ്പിലെ മാൻ ഓഫ് ദ്


ടൂർണമെന്റെ.കാൻസർ എന്ന മഹാരോഗത്തോടു തെല്ലും കൂസാതെ' പോയി പണി നോക്ക്' എന്നു പറഞ്ഞ ധീരൻ യുവ് രാജ്സിങ്ങ്.ഇന്ത്യൻ ജനതയുടെ ഹൃദയത്തുടിപ്പ് .ഫ്രാൻസിൽ ടീം എക്സ്‌റ്ററുടെ  കീഴിൽ ആറാഴ്ച ദൈർഘ്യമുള്ള ഫിറ്റ്നസ് ക്യാംപിനു ശേഷം വീട്ടിലെത്തിയ യുവി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.

രാജ്യത്തിന്വേണ്ടി കളിക്കാൻ തയാറെടുക്കുന്നതിനൊപ്പം www .youwecan .com എന്ന വെബ്സൈറ്റിലൂടെ കാൻസറിനെ ചെറുക്കാനുള്ള തയാറെടുപ്പിലാണ് യുവ് രാജ് "യുദ്ധം   എത്ര കഠിനമാണെങ്കിലും വിജയിക്കാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.കാൻസറിനെ ഞാൻ തോൽപ്പിച്ചു.നിങ്ങളുടെ സ്നേഹമാണ് എനിക്ക് അതിന് ശക്തി നൽകിയത്.."

ക്രിക്കറ്റിൽ എന്ന പോലെ ഭക്ഷണ കാര്യത്തിലും യുവിക്ക് സ്വന്തം സ്റ്റൈൽ  ഉണ്ട്.യുവ് രാജ്സിങ്ങിന്റെ  ഭക്ഷണ വിശേഷങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം .

* ഫേവറിറ്റ്  ഭക്ഷണം

തായ് ,ചൈനീസ്ഒക്കെ ഇഷ്ടമാണ്.പക്ഷേ ,ഏറ്റവും ഇഷ്ടം അമ്മയും മുത്തശ്ശിയും ഉണ്ടാക്കുന്ന തനി നാടൻ ഇന്ത്യൻ ഫുഡ്‌ തന്നെ.

* അമ്മ ഉണ്ടാക്കുന്നതിൽ ഏറ്റവും സ്പെഷ്യൽ

Yuvraj-Singh

മട്ടർ ചാവൽ (പീസ്‌ പുലാവ് )ആണ് അമ്മയുടെ ബെസ്റ്റ് .പിന്നെ ഉരുളക്കിഴങ്ങും കോളിഫ്ലവറും  സ്റ്റഫ് ചെയ്യുതുണ്ടാക്കുന്ന ആലു ഗോബി പറാത്തയും .മുത്തശ്ശിയുടെ പഞ്ചാബി സ്പെഷ്യൽ കഡി ചാവലും ചോറും കടലക്കറിയും .

* പുറത്തുപോയി കഴിക്കാനിഷ്ടം

ഇന്ത്യൻ ഭക്ഷണം കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം തായ് രുചികളാണ്.ഡൽഹി ഇംപീരിയയിലെ ദ് തായ് പ്ലേസിൽ തനതു തായ് വിഭവങ്ങൾ ലഭിക്കും.

* ഇഷ്ടഭക്ഷണം മിസ് ചെയ്തിട്ടുണ്ടോ ?

ഉണ്ടോന്നോ…എത്രയോ തവണ ..പ്രത്യേകിച്ചും ആശുപത്രിയിൽ കീമോതെറാപ്പി ചെയ്തിരുന്ന സമയത്ത്.ഭക്ഷണത്തിന്റെ മണം കിട്ടും.പക്ഷേ ,കഴിക്കാൻ പറ്റില്ല.എന്തായാലും അതിൽനിന്നൊക്കെ രക്ഷപ്പെട്ടു.

ഭക്ഷണത്തെക്കുറിച്ചു വളരെ കോണ്‍ഷ്യസ്  ആണ് ഞാനിപ്പോൾ.ആരോഗ്യം പകരുന്ന ഓർഗാനിക് ഡയറ്റ് ആണ് ഞാൻ നോക്കുന്നത്.ഇന്ത്യയ്ക്കു പുറത്തു യാത്ര ചെയ്യുമ്പോഴും ഈ ഡയറ്റ്പാലിക്കാൻ  കൃത്യമായി ശ്രദ്ധിക്കാറുമുണ്ട്.ആരോഗ്യം കളഞ്ഞു ഭക്ഷണം കഴിച്ചിട്ടു കാര്യമില്ലല്ലോ ?ഹെൽത്തി ആയിരിക്കണമെങ്കിൽ നല്ല ഹെൽത്തി ഫുഡ്‌ കഴിക്കണം.ശരീരത്തിനു കരുത്തു പകരുന്നതാവണം ഹെൽത്തി ഫുഡ്‌.എണ്ണയും മസാലയും കൂടുതലുള്ള ഭക്ഷണം എനിക്കിഷ്ടമല്ല.എല്ലാം പാകത്തിനായിരിക്കണം .

* പാചകത്തിൽ ഒരു കൈ നോക്കിയിട്ടുണ്ടോ

Yuvraj_Sachin_PTI

തമാശ ചോദിക്കല്ലേ സുഹൃത്തേ…ആകെ ഒരു പ്രാവശ്യം,ഒരിക്കൽ മാത്രം ഒരു ചായ ഇടാൻ ശ്രമിച്ചു.അതു ദയനീയമായി പരാജയപ്പെട്ടു .അതോടെ പറഞ്ഞു ..പാചകത്തോട്‌ ഗുഡ്ബൈ .അമ്മ വച്ചു വിളമ്പിത്തരുന്ന ഭക്ഷണം തന്നെ ശരണം.

* മധുരം ഇഷ്ടമാണോ?

പിന്നെ …നല്ല അസ്സലും ഖീറും ഐസ്ക്രീമും  കിട്ടിയാൽ ഞാൻ വേണ്ടെന്നു പറയില്ല.

Leave a Reply

Your email address will not be published. Required fields are marked *