യാങ്‌കീ

By on August 2, 2016
yankee

ഹാന്റ് ബാഗിൽ നിന്ന് ചെറിയ കണ്ണാടി എടുത്ത് ലിസ ഒന്നുകൂടി മുഖം മിനുക്കി. എന്തിനായിരിക്കും അയാൾ കാണണമെന്ന് പറഞ്ഞത് എന്ന് ലിസക്ക്തിട്ടപ്പെടുത്താനായില്ല.

അവൾ ഇങ്ങനെയൊരു ക്ഷണം തീരെ പ്രതീക്ഷിച്ചിരുന്നതല്ല. ആറ് മാസം കഴിഞ്ഞിരിക്കുന്നു, അയാളെ അവസാനമായി കണ്ടിട്ട്. ഇപ്പോൾഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെട്ടത് ‘അതിനാ’യിരിക്കുമോ എന്ന് ലിസ സംശയിക്കാതിരുന്നില്ല.

അങ്ങിനെയെങ്കിൽ പക്ഷെ കഴിഞ്ഞ തവണ തന്നെആകാമായിരുന്നല്ലോ. എന്നാലും അങ്ങിനെ ഒരു സാദ്ധ്യത തള്ളിക്കളയാനാവില്ല. പക്ഷെ വഴങ്ങില്ല എന്ന ലിസ തീരുമാനമെടുത്തിരുന്നു.ഒന്നാലോചിക്കുകയാണെങ്കിൽ ഇപ്പോഴും ഒന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ.

yankee publish

ജയൻ രാജൻ എഴുതിയ ‘യാങ്‌കീ’ എന്ന മലയാളം ചെറുകഥകാ സമാഹാരത്തിൽ നിന്നെടുത്തതാണ് മുകളിലത്തെ വരികൾ. സംവിധായകൻ ശ്യാമപ്രസാദ് പ്രകാശനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുന്നതിന്റെ വീഢിയോ കാണാനിടയായതാണ് ഈ പുസ്തകത്തെക്കുറിച്ച് അറിയാൻ കാരണം.

അടുത്തകാലത്തൊന്നും ഇത്രയും അത്ഭുതപ്പെടുത്തിയ കഥകൾ വായിച്ചിട്ടില്ല. ആകാംക്ഷയോടെ മാത്രമേ ഒരോ പേജും മറിക്കാനായുള്ളൂ. വിചിത്രമായ ലോകങ്ങളിലേക്കാണ് കഥാകാരൻ നമ്മളെ അനായാസമായി കൂട്ടിക്കൊണ്ടുപോകുന്നത്, അതും വളരെ ലളിതമായ ഭാഷയിൽ.

സാഹിത്യ കുതുകികളെ ‘YANKEE’യുടെ പുതിയ ശൈലി പരിചയപ്പെടുത്തിയില്ലെങ്കിൽ അതൊരു നഷ്ടമാവും. സന്തോഷ് ഏച്ചിക്കാനമാണ് ‘യാങ്‌കീ’യുടെ ആമുഖം എഴുതിയിരിക്കുന്നത്.

yankee book cover

‘യാങ്‌കീ’ DC Books-ന്റെ സ്റ്റോറുകളിൽ ഉണ്ട്.

ഓൺലൈനിലും വാങ്ങാം. ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: http://goo.gl/nriFoi

Leave a Reply

Your email address will not be published. Required fields are marked *