Don't miss

നെഞ്ചിടിപ്പിന്റെ കാരണങ്ങൾ

By on September 9, 2013
palpitation
വളരെ ശാന്തമായി മിടിയ്ക്കുന്ന  ഹൃദയം പെട്ടന്ന് പ്രക്ഷുബ്ധമാകുമ്പോൾ ആരായാലും ഒന്ന് ഭയക്കും.  ഹൃദയമിടിപ്പ് കൂടുതലായി ഉണ്ടാകുമ്പോഴാണ് നെഞ്ചിടിപ്പ് സാധാരണയായി ഉണ്ടാകുന്നത്. നെഞ്ചിടിപ്പ്  തന്നെ രണ്ടുമൂന്നു  തരത്തിലുണ്ട് .വല്ലപ്പോഴും മാത്രമുണ്ടാകുന്ന നെഞ്ചിടിപ്പ്  മറ്റു കാരണങ്ങൾ ഒന്നും ഉണ്ടാകാതെ പൊടുന്നനെ അതിവേഗത്തിൽ തുടർച്ചയായി ഉണ്ടാകുകയും കുറച്ചു കഴിഞ്ഞു ഇല്ലാതാകുകയും ചെയ്യുന്ന നെഞ്ചിടിപ്പ് – ഇതോടൊപ്പം നെഞ്ചിന്റെ മധ്യഭാഗത്ത്‌ വേദന , ബോധക്ഷയം, ചുമ , ശ്വാസം മുട്ടൽ തുടങ്ങിയവയും കൂടി ഉണ്ടാകും.
പനിയോ വിളർച്ചയോ ഒന്നും ഇല്ലാതിരിയ്ക്കെ സാധാരണ ജോലികൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന നെഞ്ചിടിപ്പ് , കൂടുതലായി ജോലികൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന നെഞ്ചിടിപ്പ് ഹൃദ്രോഗം മൂലം ആയിരിയ്ക്കാൻ സാധ്യതയില്ല . ഹൃദ്രോഗികളെക്കളും ഹൃദ്രോഗം ഇല്ലാത്തവരാണ് നെഞ്ചിടിപ്പിനെ കുറിച്ച് പരാതി പറയുന്നത്.
നെഞ്ചിടിപ്പിനോപ്പം ശ്വാസം മുട്ടലോ നെഞ്ചുവേദനയോ കൂടി വരികയാണെങ്കിൽ ഒരു ഡോക്ടറെ കാണിയ്ക്കാൻ ശ്രദ്ധിയ്ക്കണം.
Image courtesy: healthtap.com ,

Leave a Reply

Your email address will not be published. Required fields are marked *