ശിരുവാണി

By on April 12, 2016

മരങ്ങൾ, കുന്നുകൾ, പച്ചപ്പ്, വെള്ളം, മഴ തുടങ്ങി പ്രകൃതിയിലെ ഓരോ ആസ്വാദനത്തേയും നെഞ്ചോട് ചേർക്കുന്നവർക്കേ യാത്രകളോട് ഇഷ്ടം തോന്നൂ

പ്രകൃതിയെ സ്‌നേഹിക്കുന്ന ആരും ശിരുവാണിയിലെ ട്രക്കിങ്ങൊന്ന് ആസ്വദിണം…

മണ്ണാർക്കാട്ടുനിന്ന് ഏകദേശം 36 കിലോ മീറ്റർ സഞ്ചരിച്ചാൽ ശിരുവാണിയിലേക്കെത്താം..

പോകുന്ന വഴിയിൽ കാഞ്ഞിരപ്പുഴ ഡാമും കാഴ്ചയ്ക്ക് ഏറെ ഭംഗിയുള്ളതാണ്. മനോഹരമായ കാഞ്ഞിരപ്പുഴ ഡാം കഴിഞ്ഞ് ഏകദേശം 1.5 കിലോ മീറ്റർ സഞ്ചരിച്ചാൽ ഡാമിന്റെ മനോഹര ദൃശ്യം ആസ്വദിക്കാം…

കാഞ്ഞിരപ്പുഴയിൽ നിന്നും 20 കിലോമീറ്ററാണ് ശിരുവാണിയേലക്കുള്ള ദൂരം.. ശിരുവാണിയിലെത്തി എട്ട്‌പേർക്ക് വീതം സർക്കാർ വാഹനത്തിൽ കാടിനുള്ളിലേക്ക് പ്രവേശിക്കാം(അനുവാദത്തോടെ സ്വകാര്യ വാഹനങ്ങൾക്കും പ്രവേശിക്കാം). വെറും 1500 രൂപ മാത്രം.shiru620

മൂന്ന് മണിക്കൂർ കഴിഞ്ഞ് തിരിച്ചുവരുമ്പോൾ നല്ലൊരു യാത്ര കഴിഞ്ഞപ്രകൃതി മനോഹരമായ ഒട്ടേറെ കാഴ്ചകൾ ഈ

ട്രക്കിങ്ങിനിടയിൽ നമുക്ക് കാണാം. ആന, കടുവ തുടങ്ങി ഒട്ടേറെ മൃഗങ്ങളേയും വണ്ടിയിലിരുന്ന് തന്നെ കാണാം.. ഗൈഡിന്റെ സഹായമുള്ളതുകൊണ്ടു തന്നെ സംശമുള്ളതെല്ലാം ചോദിച്ച മനസിലാക്കുകയും ചെയ്യാം…

siruvani-2

തമിഴ്‌നാട് അതിർത്തിയെത്തുന്നതോടെ യാത്ര അവസാനിക്കും…. പിന്നെ കുന്നിൻ മുകളിലേക്കൊരു കയറ്റം. അവിടെ നിന്നും നോക്കിയാൽ കൊയമ്പത്തൂർ ടൗണും, തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളും കാണാം… നല്ല തണുപ്പായതുകൊണ്ടുതന്നെ അട്ട ധാരാളമായി കാലിലും കയ്യിലുമായി കയറും… അതുകൊണ്ട് തന്നെ മലകയറുമ്പോൾ ഒരു പാക്ക് ഉപ്പും വാങ്ങിച്ചോണ്ട് പോകാൻ മറക്കരുത്.

 

Leave a Reply

Your email address will not be published. Required fields are marked *