Don't miss

ഒമനമുത്തിനുമലയാളി പേര്

By on April 12, 2016

ജനനം കൊണ്ട് തന്നെ ചരിത്രത്തിലേക്ക് നടന്നു കയറിയ ഒരു കുഞ്ഞ്.

പ്രസവ കാലവും പ്രസവവും ആഘോഷമാക്കി വ്യത്യസ്തയായ ഒരമ്മ .ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങൾ കാമറയ്ക്കു മുന്നിൽ സമർപ്പിച്ച നടി….അഭിനയത്തോടും അമ്മയെന്ന സ്ഥാനത്തോടും ഒരേ സമയം ആത്മസമർപ്പണം നടത്തിയ അപൂർവവ്യക്തി . ശ്വേതാമേനോനെന്ന മലയാളി അങ്ങനെ ചരിത്രത്തിലും മലയാളി മനസിലും പകരം വയ്ക്കാനില്ലാതെ വളരുകയായിരുന്നു .എല്ലാ പ്രാർത്ഥനകളും ഫലം കണ്ടു .ആഗ്രഹിച്ചതുപോലെ ശ്വേതയുടെ കുഞ്ഞ് പിറന്നു .ശ്വേതയുടെ സ്വന്തം 'കുഞ്ഞാവ'.തൻറെ കുഞ്ഞാവയെ കുറിച്ച് ശ്വേതയുടെ വാക്കുകളിലേക്ക്

'എൻറെ കുഞ്ഞാവയ്ക്ക് ഇനി നല്ലൊരു പേരിടണം .ഞാനൊരു പേര് മനസ്സിൽ കണ്ടുവച്ചിട്ടുണ്ട് .എൻറെ പേരും ശ്രീയുടെ പേരും തുടങ്ങുന്നത് എസ് എന്ന അക്ഷരത്തിലാണ് .അതിനാൽ കുഞ്ഞാവയ്ക്കും അതേ അക്ഷരത്തിൽ തന്നെയുള്ള പേര് നൽകണമെന്നാണ് ആഗ്രഹം .പക്ഷേ അതെന്താണെന്ന് മാത്രം ചോദിക്കരുത് .കുഞ്ഞ് ജനിച്ചയുടൻ മാദ്ധ്യമങ്ങളിലെല്ലാം ഫോട്ടോ വന്നത് ദ്രിഷ്ട്ടിദോഷമുണ്ടാക്കുമെന്ന് ചിലർ പറയുന്നു .അതുകൊണ്ട് പേരിടൽ ചടങ്ങിൻറെ സമയത്ത് പേര് പുറത്ത് പറഞ്ഞാൽ മതിയെന്നാണ് വീട്ടുകാരെല്ലാം ഉപദേശിച്ചിരിക്കുന്നത്‌ .എനിക്ക് കുഞ്ഞാവയുടെ നന്മ നോക്കിയല്ലേ പറ്റു .മകൾക്ക് ഉമ്മ നൽകിക്കൊണ്ട്  ശ്വേത പറഞ്ഞു .

എന്തായാലും മലയാളിത്തമുള്ള പേര് തന്നെയായിരിക്കും .ശ്വേതയുടെ ഭർത്താവ് ശ്രീവത്സൻ വള്ളത്തോൾ കുടുംബത്തിൽ നിന്നും ഒ .എൻ .വി കുടുംബത്തിൽ നിന്നുമാണ് .അതിനാൽ മലയാളത്തെ മറക്കാൻ ഒരിക്കലുമാവില്ലെന്നു ഓർമ്മിപ്പിച്ചു കൊണ്ട് ശ്വേത പറഞ്ഞു

പ്രസവം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷമാണ് ശ്വേത മുംബൈലെ അന്തേരിയിലുള്ള  ഡീവ് ടവറിലെ 701 നമ്പർ ഫ്ലാറ്റിലെത്തിയത് .'കളിമണ്ണിന്റെ ഒരു ഷെഡ്യുൾ കൂടി ഇനി ചിത്രീകരിക്കാനുണ്ട് .അതിൻറെ ഷൂട്ടിങ്ങ് ഇവിടെയാണ്‌ .ശ്വേത പറഞ്ഞു .കഴിഞ്ഞ ലക്കത്തിൽ ഫ്ലാഷ് മൂവീസിനോട് തൻറെ സ്വപ്‌നങ്ങൾ പങ്കുവച്ചപ്പോഴും കുഞ്ഞുശ്വേതയെ  കുറിച്ചുള്ള തൻറെ സ്വപ്നങ്ങളാണ് ഈ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത് .കാത്തിരിപ്പിനൊടുവിൽ  സെപ്റ്റംബർ 27 നു വൈകിട്ട് 5.27 നു മുംബൈലെ ഡോ . നാനാവതീസ് ഹോസ്പിറ്റലിലാണ് ശ്വേതയുടെ കുഞ്ഞാവ പിറന്നത്‌ .

swmn2

ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു .ഡോക്ടർമാർ പറഞ്ഞ ഡേറ്റിനും ഒരു ദിവസം കഴിഞ്ഞാണ് പ്രസവിച്ചത് .ഇരുപത്തേഴാം തിയ്യതി രാവിലെ 9 മണിക്കാണ് അഡ്മിറ്റായത് .രണ്ടു മണിക്ക് ലേബർ റൂമിലേക്ക്‌ മാറ്റി .നാലുമണിയോടെ പ്രസവവേദന തുടങ്ങി .വൈകിട്ട് 5.27 നു എൻറെ കുഞ്ഞാവ വന്നു .അവളുടേത്‌ അവിട്ടം നക്ഷത്രമാണ് .ഭർത്താവ് ശ്രീവത്സൻ മേനോനും കുടുംബാംഗങ്ങളും സാദാ കൂടെ തന്നെയുണ്ട് .

പ്രസവ കാലവും പ്രസവവും പ്രമേയമായ ബ്ലെസ്സിചിത്രം 'കളിമണ്ണി'നു വേണ്ടി ഈ രംഗങ്ങളെല്ലാം ക്യാമറ ഒപ്പിയെടുത്തിരുന്നു .അതികഠിനമായ പ്രസവ വേദനയിൽ ശ്വേത പൊട്ടിക്കരഞ്ഞു .'കടിഞ്ഞൂൽ കുഞ്ഞിൻറെ കരച്ചിലിനൊപ്പം ബ്ലസ്സിയുടെ വാക്കുകൾ കേട്ട് ശ്വേതയുടെ മുഖത്ത് ചിരി വിടർന്നു

'ഇനിയും മെലിഞ്ഞു കൂടുതൽ സുന്ദരിയായി ക്യാമറയ്ക്ക് മുന്നിലെത്തും .പക്ഷേ ലൊക്കേഷനിൽ എനിക്കൊപ്പം എൻറെ കുഞ്ഞാവയും ഉണ്ടാവുമെന്ന് മാത്രം '.

കുഞ്ഞാവ  അച്ഛനെപ്പോലെയാണോ അമ്മയെപ്പോലെയാണോ ?അപ്രതീക്ഷിതമായ ചോദ്യം കേട്ട് ശ്വേതയുടെ പൊട്ടിച്ചിരി .ഇപ്പോൾ പറയാറായോ ?എന്നാലും ചിലപ്പോൾ തോന്നും എന്നപ്പോലെയാണെന്ന് .ചിലപ്പോൾ ശ്രീയേട്ടന്റെ മുഖച്ഛായ തോന

ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തവും സിനിമയ്ക്ക് സമ്മാനിച്ച് ഈ നടി ചരിത്രത്തിലേക്ക് കാൽവയ്ക്കുകയാണ്.തൻറെ പൊന്നോമനയ്ക്കൊപ്പം . 

 

Leave a Reply

Your email address will not be published. Required fields are marked *