മൂത്രാശയക്കല്ലിനു ചില ഒറ്റമൂലികൾ

By on October 20, 2013
bladder pain

മൂത്രതടസ്സം ഉണ്ടാക്കുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് മൂത്രക്കല്ല് . വൃക്കകളിലോ ഗവിനികളിലോ കല്ല്‌ തടസം സൃഷ്ടിയ്ക്കാം . കല്ല്‌ പൊടിഞ്ഞു പോകുന്ന ഔഷധങ്ങൾ ഉണ്ട്. ധാരാളം വെള്ളം കുടിയ്ക്കണം. തക്കാളി, കാബേജ് ഇവ ഒഴിവാക്കുന്നത് നല്ലതാണ്. ശക്തമായ വയറു വേദനയും ഛർദ്ദിയും നടുവേദനയും ഉണ്ടാകുകയും മൂത്രം ഒഴിയ്ക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്‌താൽ മൂത്രക്കല്ല് ആണോ എന്ന് സംശയിക്കണം .

വൃക്കകൾ , മൂത്രസഞ്ചി, മൂത്രവാഹിനിക്കുഴലുകൾ എന്നിവങ്ങളിലാണ് കല്ലുകൾ പ്രധാനമായും കണ്ടു വരുന്നത് . ആധുനിക ഭക്ഷണരീതികൾ കല്ലുണ്ടാകാനുള്ള പ്രധാന കാരണമാണ്. വെള്ളം ഒട്ടും കുടിയ്ക്കാതിരിയ്ക്കുക മറ്റൊരു കാരണമാണ് .മൂത്രം പതിവായി തടഞ്ഞു നിർത്തുന്നവരിലും ധാതുക്കളുടെ അംശം അധികം കലർന്ന ആഹാര പദാർഥങ്ങൾ അധികം ഉപയോഗിയ്ക്കുന്നവരിലും രക്തത്തിലെ ഫോസ്ഫറസ് , മിനറൽസ്, ഓക്സലേറ്റ്, കാത്സ്യം  മുതലായവ വൃക്കകളിലും മൂത്രാശയത്തിലും അടിഞ്ഞു കൂടി കല്ലുപോലെ കട്ടിയായി മൂത്രവിസർജ്ജനത്തിനു തടസ്സമുണ്ടാക്കും . കല്ലുകളുടെ സ്ഥാനവ്യത്യാസം അനുസരിച്ച് ലക്ഷണങ്ങളിലും വ്യത്യാസമുണ്ടാകും . മൂത്രം ഒഴിയ്ക്കുമ്പോൾ വേദനയും രക്തം കലർന്ന മൂത്ര വിസ്സർജ്ജനവും ഉണ്ടാകും. ഭക്ഷണക്രമീകരണം കൊണ്ട് ഫലമില്ലെങ്കിൽ ചികിത്സ വേണ്ടി വരും . വെള്ളം കുടിയ്ക്കുന്നത് കുറഞ്ഞാൽ വയറിന്റെ അടിഭാഗത്ത് വശങ്ങളിൽ വേദന, നടുവേദന , കൈകാൽ മരവിപ്പ് എന്നിവ ഉണ്ടാകും . കൂടെക്കൂടെ മൂത്രം ഒഴിയ്ക്കാനുള്ള തോന്നൽ ഒരു പ്രധാന ലക്ഷണമാണ്.

മൂത്രാശയക്കല്ലിനു ചില ഒറ്റമൂലികൾ  

  1. അടപതിയൻവേര് ഉണക്കിപൊടിച്ചു പാലിൽ കഴിയ്ക്കുക.
  2. മാങ്ങാനീരും കാരറ്റ് നീരും ചേർത്തു കഴിയ്ക്കുക.
  3. ഇരട്ടിമധുരം അരിക്കാടിയിൽ ചേർത്തു കഴിയ്ക്കുക.
  4. മുതിര വേവിച്ചു ഊറ്റിയെടുത്തു കല്ലുപ്പും കായവും വറുത്തു പൊടിച്ചു അല്പം ചേർത്തു കഴിയ്ക്കുക.
  5. മുരിങ്ങാവേരിന്മേൽത്തൊലി കഷായം വച്ചു ചെറു ചൂടോടെ കഴിയ്ക്കുക.
  6. കല്ലുരുക്കി സമൂലം അരച്ചു ദിവസേന വെറും വയറ്റിൽ കഴിയ്ക്കുക.
  7. മുള്ളങ്കി അരിഞ്ഞ് തേങ്ങാപ്പീര ചേർത്തു കഴിയ്ക്കുക.
  8. ചീരയില മുതിര ചേർത്തു കഷായം വച്ചു കഴിയ്ക്കുക . മൂത്രക്കല്ല് പൊടിഞ്ഞു പോകും.
  9. കുടങ്ങൽ സമൂലം കഷായം വച്ച് കഴിയ്ക്കുക.
  10. മുരിങ്ങാവേരുന്മേൽത്തൊലി കഷായം ആക്കി കുടിയ്ക്കുക.
  11. മുതിര വേവിച്ച കഷായത്തിൽ ചീരയില അരിഞ്ഞ് ചേർത്തു ചെറുനാരങ്ങാനീര് കൂട്ടി കഴിയ്ക്കുക.
  12. അകത്തിച്ചീര തോരൻ വച്ചു  കഴിയ്ക്കുക .
  13. കീഴാനെല്ലിക്കഷായം കല്ലുരുക്കി അരച്ചു ചേർത്തു കഴിയ്ക്കുക .
  14. നന്നാറി(നറുനീണ്ടി ) വേര് അരച്ചു കലക്കി പാല് കാച്ചി കഴിയ്ക്കുക.
  15. അടക്കാമണിയൻവേരും എരുക്കിൻവേരും കൂടി ഉണക്കി പൊടിച്ചു ഇളനീരിൽ കഴിയ്ക്കുക .
  16. ചുക്ക് പൊടിച്ചു തേനിൽ കഴിയ്ക്കുക .
  17. കുമ്പളക്കഷായം ദിനവും കുടിയ്ക്കുക.
  18. തഴുതാമവേര് അരച്ച് നെല്ലിക്ക വലുപ്പത്തിൽ കഴിയ്ക്കുക .

Image courtesy: healthhub.brighamandwomens.org

2 Comments

  1. babu

    March 16, 2014 at 9:50 pm

    upayogamaya karyangal

  2. shameer

    September 18, 2015 at 7:08 am

    Gd information

Leave a Reply

Your email address will not be published. Required fields are marked *