Don't miss

ലൈംഗികദാഹം സ്ത്രീയിലും പുരുഷനിലും

By on October 3, 2013
having love

ലൈംഗിക പരാക്രമങ്ങളിൽ ആരാണ് മുന്നിൽ എന്നാണു ചോദ്യം.  സ്ത്രീയോ പുരുഷനോ ? സ്ത്രീകളുടെ മാത്രം അഭിപ്രായം എങ്കിൽ പരാക്രമികൾ പുരുഷന്മാർ തന്നെ . എന്നാൽ പുരുഷന് ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായങ്ങൾ  ഒന്നും ഇല്ല . അപ്പോൾ പിന്നെ ലൈംഗികകാര്യങ്ങളിൽ വൈദഗ്ദ്യം നേടിയവർ പറയുന്നത് ശ്രദ്ധിയ്ക്കുക. അതിലും വൈവിധ്യങ്ങൾ കാണാം. മൊത്തത്തിൽ സ്ത്രീയ്ക്കനുകൂലമായ അഭിപ്രായം ആണ് വിദഗ്ദരുടെത് . പരാക്രമി പുരുഷൻ തന്നെ എങ്കിലും.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉന്നതിയ്ക്ക് വേണ്ടി നിലകൊള്ളുന്ന സ്ത്രീ ലൈംഗികകാര്യങ്ങളിൽ പിൻനിരയിൽ ആണ് ഇരിപ്പെന്നാണ് പ്രസിദ്ധരും പ്രഗത്ഭരുമായ ലൈംഗിക ശാസ്ത്രജ്ഞന്മാരുടെയും അഭിപ്രായം. തന്നെ പൂർണ്ണ സംതൃപ്തയാക്കുന്ന ഒരു ലൈംഗിക പങ്കാളിയോടൊത്ത് രസിയ്ക്കുന്നതാണ് അവൾക്കിഷ്ടം.

സംഭോഗത്തിൽ ഏർപ്പെടുമ്പോൾ പുരുഷനേക്കാൾ താമസിച്ചാണ് സ്ത്രീയിൽ വൈകാരിക സ്പന്ദനങ്ങൾ ആരംഭിയ്ക്കുന്നത് എന്നാണു വൈദ്യശാസ്ത്രജ്ഞന്മാരുടെയും മനുഷ്യന്റെ ലൈംഗിക പെരുമാറ്റങ്ങളെ കുറിച്ച് അവഗാഹമായ പഠനം നടത്തിയവരുടെയും അഭിപ്രായം. വളരെയേറെ നിരീക്ഷണ പരീക്ഷണങ്ങൾക്കൊടുവിലാണ് ഇങ്ങനെയൊരു നിഗമനത്തിൽ അവർ എത്തിച്ചേർന്നത്.

ഭോഗസമയത്തു സ്ത്രീയ്ക്ക് ലൈംഗിക ഉത്തേജനം     ഉണ്ടാകുന്നതിനു മുൻപ് തന്നെ അതിൽ ഏർപ്പെട്ട പുരുഷന് വികാരമൂർഛയും തുടർന്നുള്ള തളർച്ചയും സംഭവിയ്ക്കുന്നു. സ്ത്രീ മിക്കപ്പോഴും അസംതൃപ്തയായി ഉപേക്ഷിയ്ക്കപ്പെടുകയും ചെയ്യുന്നു.

ലോബറോസ്, ഫെറ്റോ എന്നീ വിദഗ്ദരുടെ അഭിപ്രായത്തിൽ   
ലൈംഗികവികാരം മറ്റു വികാരങ്ങളെ പോലെ തന്നെ സ്ത്രീയിൽ കുറവായി ആണ് കാണുന്നതെന്നാണ് . ആക്രമണകാരിയായ ഒരു ഇണയായിരിയ്ക്കാൻ സ്ത്രീയ്ക്ക് സാധ്യമെല്ലെന്നു മറ്റൊരു ശാസ്ത്രജ്ഞനായ റീ പറയുന്നത്. അങ്ങനെയായിരുന്നെങ്കിൽ ബലാത്സംഗം തുടങ്ങിയ ലൈംഗിക കുറ്റങ്ങൾ പുരുഷനേക്കാൾ കൂടുതൽ ചെയ്യുന്നത് സ്ത്രീകളായിരിയ്ക്കും.

ഉദാഹരണത്തിന് , എപ്പോഴെങ്കിലും മദ്യപിച്ച മദാലസയായ സ്ത്രീ ഒരു പുരുഷനെ പിടികൂടുകയും…  ലൈംഗിക വേഴ്ചയ്ക്ക് വേണ്ടി ഒരു ചെറുക്കനെ വാരിയെടുത്തു ഏതെങ്കിലും സൌകര്യപ്പെട്ട സ്ഥലത്തെയ്ക്ക് കൊണ്ടുപോകുകയോ ചെയ്തതായി കേട്ടിട്ടുണ്ടോ ?പുരുഷനെ സംബന്ധിച്ചടുത്തോളം ഇത്തരം സംഭവങ്ങൾ വിരളമല്ല.

ഒരു സ്ത്രീ കാമാസക്തയാണെങ്കിൽ  കുറെ സമയത്തേയ്ക്ക് എങ്കിലും ലൈംഗികമായ പ്രകോപനങ്ങൾക്ക് അവളെ വിധേയയാക്കേണ്ടതുണ്ട് . എന്നാൽ പുരുഷന് കാമാസക്തനാകാനും അവളുടെ മേൽ ചാടിവീഴാനും നിമിഷങ്ങൾ മാത്രം മതി.

സുന്ദരിയും മദാലസയും ആയ ഒരു പെണ്‍കുട്ടിയെ കണ്ടെണ്ട താമസം ഒരു യുവാവ് കാമഭ്രാന്തിനു അടിമപ്പെടുന്നു. ഉത്തേജന പ്രക്രിയകൾ അവനെ സംബന്ധിച്ചടുത്തോളം ഒരനാവശ്യമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള വർഗ്ഗപരമായ വ്യത്യാസമാണ് ഇത് കാണിയ്ക്കുന്നത്.

സ്ത്രീകളുടെ ലൈംഗിക പെരുമാറ്റത്തെ സംബന്ധിച്ച് പഠനം നടത്തിയവർ നല്കുന്ന മുന്നറിയിപ്പാണ് . സംഭോഗത്തിനു മുന്നേ സ്ത്രീയിൽ ലൈംഗിക ഉത്തേജനം സൃഷ്ടിയ്ക്കേണ്ട ചുമതല പുരുഷന്റെതാണ്. മാരിയജ് മാന്വലുകളിൽ ഈ വസ്തുത പ്രത്യേകം എടുത്തു കാട്ടുന്നുണ്ട്. ലൈംഗികോത്തേജനം നല്കാതെ സ്ത്രീയുമായി സംഭോഗത്തിൽ ഏർപ്പെടുന്ന പുരുഷന് സ്ത്രീയുടെ ശാരീരിക ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ  കഴിയില്ലെന്ന് ഇപ്പറഞ്ഞതിൽ നിന്നും വ്യക്തമാണല്ലോ. ചുരുങ്ങിയത് അവളുടെ വൈകാരിക ആവശ്യങ്ങളെ എങ്കിലും തൃപ്തിപ്പെടുത്തേണ്ട ചുമതല പുരുഷന്റെതാണ്.

പരിഷ്കൃത ലോകത്ത് സ്ത്രീയുടെ നിലപാടിന് വലിയ മാറ്റമൊന്നും സംഭവിച്ചു എന്ന് അവകാശപ്പെടാനാകില്ല . ഭർത്താവ് അവളെ ഉറക്കറയിലെ കൂടുകരിയായി മാത്രം കരുതുന്നുവെങ്കിൽ അതിനു വഴങ്ങാൻ അവളിന്നും നിർബന്ധിതയാണ്. ഭർത്താവിന്റെ ആഗ്രഹത്തിന് മുന്നിൽ നിഷേധഭാവം പ്രകടിപ്പിയ്ക്കാൻ അവളെ ആശക്തയാക്കുന്ന സാമൂഹിക ചുറ്റുപാടുകൾ ആണ് ഇന്നും നിലനില്ക്കുന്നത്.

സ്ത്രീയ്ക്ക് അബലയെന്ന സാർവ്വലൌകിക പര്യായം ഇന്നും നിലനിൽക്കുന്നുണ്ട്. ഒരു ബാലഹീനന്റെ കൂട്ടിനു ഒരു കരുത്തനെ ഒരിയ്ക്കലും ക്ഷണിയ്ക്കാൻ ധൈര്യപ്പെടുകയില്ല എന്ന് ഓർക്കേണ്ടതുണ്ട്.   ഒരു ഗുസ്തിക്കാരന് സാധ്യമാകുന്ന മനക്കരുത് ഒരബലയിൽ പ്രതീക്ഷിയ്ക്കുന്നതും തെറ്റ്.

പുരുഷന്റെ ലൈംഗികാവശ്യങ്ങളിലും ചുരുങ്ങിയ  അളവിലാണ് സ്ത്രീയുടെ ലൈംഗികമോഹം. ചില അപൂർവ്വ കേസുകളിൽ മാത്രം സ്ത്രീ ഇക്കാര്യത്തിൽ പുരുഷനെ കവച്ചു വയ്ക്കുന്നതായി കാണാമെന്നെയുള്ളൂ. എന്നാലും സ്ത്രീയുടെ പൊതുവായ ലൈംഗിക പെരുമാറ്റത്തെ ഇത് സാരമായി ബാധിയ്ക്കുമെന്നും തോന്നുന്നില്ല.

സ്ത്രീയുടെ ലൈംഗികാവേശം പുരുഷനേക്കാൾ പതിന്മടങ്ങ്‌ കൂടുമെന്നാണ് അറബികളുടെ ചൊല്ല്. ലൈംഗിക വികാരത്തിന്റെ തീച്ചൂളയാണ് സ്ത്രീയെന്നാണ് അറബികളുടെ വിശ്വാസം .

Image courtesy: mid-day.com

2 Comments

  1. shabeerem

    October 3, 2013 at 10:43 pm

    hai gud

  2. murrathmv

    October 29, 2013 at 11:22 pm

    Ok

Leave a Reply

Your email address will not be published. Required fields are marked *