Don't miss

ലൈംഗീകത …ചില മിഥ്യാ ധാരണകൾ

By on May 21, 2013
sex couples

” കഴിഞ്ഞ ദിവസം ഞാൻ ഒരു സ്ത്രീയുമായി ലൈംഗീക വേഴ്ചയിൽ ഏർപ്പെട്ടു.  നഗരത്തിൽ  നിന്നും പരിചയപ്പെട്ടതാണ് .  സിനിമാനടിയെ പോലെ ഇരിക്കുന്നു .  അവരുടെ തുടുത്ത ചുണ്ടുകളും മാറിടവും കണ്ടപ്പോഴേ എനിക്ക് അവളുമായി ബന്ധപ്പെടണം എന്നോരാശ.   പിന്നെ താമസിച്ചില്ല. ഞാനവളെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേയ്ക്ക് കൊണ്ടുപോയി.  അല്പം മദ്യം കഴിച്ചതിനു ശേഷം പരിപാടികൾ തുടങ്ങി.  വെണ്ണക്കല്ല് തോല്ക്കുന്ന മെയ്യഴകിൽ  ഞാൻ കോരിത്തരിച്ചു പോയി.  രണ്ടു മണിക്കൂർ നേരം സംഭോഗം നീണ്ടുനിന്നു.  എന്നിട്ടും ഞാൻ തളർന്നില്ല.  അവളാണെങ്കിൽ ക്ഷീണിച്ചു അവശയായി.  ഞാൻ നിറുത്തുമോ?  ഒടുവിൽ  അവൾ മതിയാക്കാൻ അപേക്ഷിച്ചപ്പോഴാണ് ഞാൻ നിറുത്തിയത്. ”

ചില പുരുഷന്മാർ  തങ്ങളുടെ ലൈംഗീക ശേഷിയെക്കുറിച്ച് സുഹൃത്തുക്കളുടെ മുന്നിൽ  അവതരിപ്പിക്കുന്ന കഥകളാണിത്.  ഇതെല്ലാം ഒരു മഹാത്ഭുതം പോലെ വാ പൊളിച്ചു കേട്ട് നിൽക്കുന്നവർക്ക് മുന്നിൽ അയാൾ ഒരു പടക്കുതിരയായി മാറി സ്വയം അഭിമാനം കൊള്ളും .  യഥാർത്ഥത്തിൽ ഇതൊന്നും നടന്നു കാണില്ല.  താൻ ഒരു വില്ലാളി വീരനാണെന്നും തന്റെ മുന്നിൽ  ഏതു സ്ത്രീയും പരാജയം സമ്മതിക്കുമെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അയാൾ എപ്പോഴും ശ്രമിക്കും.  ഈയിടെ പുറത്തിറങ്ങിയ ഒരു മലയാളസിനിമയിൽ 999 സ്ത്രീകളെ പ്രാപിച്ചു കഴിഞ്ഞു ആയിരത്തിന്റെ സർവ്വേക്കല്ല് സ്ഥാപിക്കാൻ ഒരു പോലീസുകാരിയെ കണ്ടുപിടിക്കാൻ നടക്കുന്ന ഒരു വൃദ്ധനെ നമ്മൾ കണ്ടതുമാണ്.

ഒരു മനശാസ്ത്രന്ജന്റെ കണ്ണിൽ നമ്മുടെ കഥാകാരൻ ലൈംഗീകപരമായി പരാജിതനാകുന്ന ഒരു വ്യക്തിയാകാനാണ് സാധ്യത.  അല്ലെങ്കിൽ സ്ത്രീയുടെ മുന്നിൽ സ്ഥിരമായി അപഹാസ്യനാകുന്ന ഒരു വ്യക്തിയാകാം.  ഈ അവസ്ഥയിൽ അയാളുടെ മനസ്സ് സ്വീകരിക്കുന്ന ഒരു കപട മുഖംമൂടിയാണ് ഈ വിവരണങ്ങൾക്കു പിന്നിൽ.

having sex

എന്നാൽ പ്രശ്നം ഉണ്ടാകുന്നത് ഈ കഥകൾ കേട്ടിരിക്കുന്നവന്റെ മനസ്സിലാണ്.   വർഷങ്ങൾക്കു ശേഷം കേൾവിക്കാരിലൊരാൾ ദാമ്പത്യ ജീവിതത്തിൽ പ്രവേശിച്ചു എന്നിരിക്കട്ടെ.  ആദ്യരാത്രി ഭാര്യയുമൊത്ത് ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ സുഹൃത്തിന്റെ വാക്കുകൾ തെളിഞ്ഞു വരും.  ഇതോടെ ഉല്ക്കണ്ട അയാളെ കീഴ്പ്പെടുത്തും.  രണ്ടു മണിക്കൂർ ദൈർഘ്യം ലഭിക്കുമോ? കഴിവ് തെളിയിക്കണ്ടേ? പെട്ടെന്ന് ശുക്ലസ്രാവം നടന്നാൽ ഭാര്യയുടെ മുന്നിൽ ഞാൻ പരാജയപ്പെടില്ലേ എന്നിങ്ങനെ തുടങ്ങി അനാവശ്യമായ സംശയങ്ങൾ അയാളെ വേട്ടയാടാൻ തുടങ്ങുന്നു.

അസ്വസ്ഥമായ മനസ്സുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത്‌ പലപ്പോഴും ഒരു പരാജയമായി മാറാനാണ് സാധ്യത.  സാധാരണ ആരോഗ്യവാനായ ഒരു പുരുഷന് ലൈംഗീകബന്ധത്തിന്റെ 2 മുതൽ 5 മിനിട്ടിനുള്ളിൽ ശുക്ലസ്രാവം നടക്കും.  ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞാൽ അകാരണമായ ഭീതി ഒഴിവാക്കി സംതൃപ്തമായ ഒരു ജീവിതം നയിക്കാം.

മറ്റുള്ളവർ പറയുന്നതും നീലച്ചിത്രത്തിൽ കാണുന്നതും വിശ്വസിച്ചു അവയെ അനുകരിക്കാൻ ശ്രമിക്കാതെ നിങ്ങളുടേതായ ലോകത്തിൽ ഒരു ലൈംഗീക ജീവിതം കെട്ടിപ്പെടുക്കുകയാണ് വേണ്ടത്.  ഇണയുമായി വിട്ടുവീഴ്ചകളും പരസ്പര ധാരണകൾക്കും തയ്യാറാകുക .  ഓരോ വ്യക്തിയ്ക്കും അവരുടെതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും സെക്സിന്റെ കാര്യത്തിലുണ്ടാകും.  ഇത് മാനിച്ചു മാത്രമേ അവരുമായി ലൈംഗീക ബന്ധം പുലർത്താവൂ.  അല്ലാതെ കൂട്ടുകാരൻ ശ്രീകുമാർ അയാളുടെ ഭാര്യയുമായി ചെയ്ത കാര്യങ്ങളെല്ലാം തനിക്കും തന്റെ ഭാര്യയുമായി വേണമെന്ന് വാശി പിടിക്കുന്നത്‌ വിഡ്ഡിത്തമാണ് .

Image courtesy: fropki.com , foxnews.com

5 Comments

 1. basheer

  September 5, 2013 at 2:46 pm

  very help full

 2. abdul salam MM

  September 5, 2013 at 4:23 pm

  തികച്ചും വിക്ഞ്ഞനപ്രതം ………..!!നന്ദി ….!!

 3. ALMAS

  September 19, 2013 at 2:12 am

  VERRY GOOD MESSAGE

 4. rajivava

  April 9, 2014 at 9:03 am

  good infomation

 5. Shafeeque

  April 10, 2014 at 3:49 am

  thank you for inform

Leave a Reply

Your email address will not be published. Required fields are marked *