Don't miss

എങ്ങനെ മറക്കും ഈ കണ്ണീർപുത്രിയെ…

By on April 16, 2016
beena antony

ജീവിത പാഠപുസ്തകത്തിൽ 'എല്ലാം നല്ലതിന് 'എന്നെഴുതിവച്ച അഭിനേത്രിയാണ് ബീനാ ആന്റണി.

ഓർത്തിരുന്നു കരയാനും ഓർത്തോർത്തു ചിരിക്കാനും കാലം കരുതി വച്ചിരുന്നു കുറെ കാര്യങ്ങൾ .അതിനിടയിൽ പത്തരമാറ്റിന്റെ തിളക്കത്തോടെ എക്കാലവും സന്തോഷിക്കാൻ ഒത്തിരി നല്ല മുഹൂർത്തങ്ങളും .

അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ചു അഭിനയലോകത്ത് നക്ഷത്രശോഭയോടെ സ്വന്തം സ്ഥാനം ഉറപ്പിച്ചത് .അഭിനയത്തനിമയുടെ പെരുമ ചാർത്തി പ്രേക്ഷകലക്ഷങ്ങൾ ഏറ്റവും പ്രിയത്തോടെ നെഞ്ചോടുചേർത്തത് .മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് മൂന്നുതവണ കരസ്ഥമാക്കിയത് .ഏറ്റവും കൂടുതൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അസുലഭ ഭാഗ്യം …ഇവയെല്ലാം ബീന ആന്റണിക്ക് അഭിമാനിക്കാവുന്ന അംഗീകാരത്തിന്റെ പൊൻതൂവലുകളായിരുന്നു.

ഒരു കാലത്ത് മിനിസ്ക്രീനിനു മുന്നിൽ വന്നണയാറുള്ള പുരുഷന്മാരടക്കമുള്ള കുടുംബസദസ്സുകളെ പൊട്ടിക്കരയിപ്പിച്ച ബീന ആന്റണി ഇന്നും മലയാള സീരിയൽ സിനിമാ രംഗത്ത് നിറഞ്ഞുനിൽക്കുന്ന അതീവ തിളക്കത്തോടെ ,വേറിട്ട നടനശൈലിയോടെ …

beena autony

മനോരമ വിഷന്റെ 'തപസ്യയിൽ 'അനിതയുടെ മൗനനൊമ്പരങ്ങളറിഞ്ഞു വിങ്ങിപ്പൊട്ടിയവർ നമ്മൾ .'ഒരു കുടയും കുഞ്ഞുപെങ്ങളും ' കണ്ടു സൗദാമിനി ടീച്ചറെ മനസ്സിലേറ്റിയവർ നമ്മൾ .പിന്നീട് വ്യത്യസ്ത ഭാവങ്ങളിൽ

തകർത്താടിയ ചില കഥാപാത്രങ്ങൾ .'മാനസപുത്രി 'യിലെ യമുനാ ദേവനും 'അൽഫോൻസാമ്മ 'യിലെ തെയ്യാമ്മയും 'അക്കരെ ഇക്കരെ 'യിലെ സുകുമാരിയും നമ്മുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന കഥാപാത്രങ്ങളിൽ ചിലത് .

ഏ ഷ്യാനെറ്റിലെ 'പ്രണയ'മാണ് ബീന ഇപ്പോൾ അഭിനയിക്കുന്ന സീരിയൽ .അയ്യർ ഫാമിലി ,മേനോൻ ഫാമിലി എന്നീ രണ്ടു കുടുംബങ്ങളുടെ കഥ പറയുന്ന സീരിയലാണിത് .ഇതിൽ മാധവി എന്ന കഥാപാത്രമായാണ് ബീന ആന്റണി വേഷമിടുന്നത് .ബഹളക്കാരി ആണെങ്കിലും മക്കളെ സ്നേഹിക്കുന്ന ,നന്മമകൾ ധാരാളമുള്ള കഥാപാത്രം .ആദ്യമായാണ് ഇത്തരം വ്യത്യസ്ത നിറഞ്ഞ കഥാപാത്രമാകാൻ സാധിച്ചതെന്ന് ബീന പറയുന്നു .

beena antony

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി സീരിയലിൽ അഭിനയിക്കുന്നത് .മുട്ടത്തു വർക്കിയുടെ 'ഒരു കുടയും കുഞ്ഞുപെങ്ങളും 'അത് സൂപ്പർ ഹിറ്റായി .

കാലടി ഓമനചേച്ചിയാണ് എന്നെ അഭിനയരംഗത്തേക്ക് വഴിതിരിച്ചു വിട്ടത് .ഒന്നുരണ്ടു സിനിമകളിൽ അഭിനയിച്ച എന്നെ ഡയറക്ടർ സജി സാറിനു പരിചയപ്പെടുത്തിക്കൊടുത്തത് ചേച്ചിയായിരുന്നു .ആ സമയത്തു തന്നെ 'ഇണക്കം പിണക്കം' എന്ന ടെലി സീരിയലിൽ അഭിനയിച്ചു .വീട്ടുകാരുടെ പൂർണ്ണമായ സഹകരണവും പ്രോത്സാഹനവുമാണ് എന്നെ ഒരു നടിയാക്കിയത് .

'അഭിനേത്രി 'എന്ന ഒരു ടെലി സീരിയൽ ബീന ആന്റണിയുടെ അഭിനയജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ് .ഒരു സാധാരണ കുടുംബത്തിലെ പെണ്‍കുട്ടി സാഹചര്യങ്ങൾ കൊണ്ട് നാടകനടിയാവുന്നതാണ് കഥ .അവൾക്കു സമൂഹം നൽകുന്ന പലതരത്തിലുള്ള ഇമേജുകളാണ് ചിത്രത്തിലുടനീളം .രാജലക്ഷ്മി എന്ന ഈ കഥാപാത്രത്തെ തേടിയെത്തിയത് അഭിനന്ദനപ്രവാഹം .

beena antony

'വസുന്ധര മെഡിക്കൽസി 'ൽ ശ്രീവിദ്യയോടൊപ്പവും 'ചില്ലി'ൽ സീമയോടൊപ്പവും 'സ്ത്രീ 'യിൽ കെ .ആർ . വിജയയോടോപ്പവും അഭിനയിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായി ബീന കരുതുന്നു .

Image courtesy : matineestars.in , cochintalkies.com , keralachannel.in , blogspot.com

Leave a Reply

Your email address will not be published. Required fields are marked *