Don't miss

അടുക്കള വൃത്തിയായി സൂക്ഷിക്കുക

By on April 16, 2016

വീട്ടിലെ ഏറ്റവും പ്രധാനപെട്ട ഭാഗമേതെന്ന് ചോദിച്ചാൽ തീർച്ചയായും അത് അടുക്കള തന്നെയായിരിക്കും.

പാകം ചെയ്യുന്ന സ്ഥലമായതുകൊണ്ടുതന്നെ വളരെ വൃത്തിയോടെ സൂക്ഷിക്കേണ്ട സ്ഥലം കൂടിയാണിത്.

അടുക്കളയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.

1.അടുക്കളയിലെ മേശ ദിവസവും പലതവണ ഉപയോഗിക്കുന്നതാണ്. പച്ചക്കറികൾ വെട്ടാനും, പാത്രങ്ങൾ അടുക്കി വെക്കാനും മറ്റും. അതുകൊണ്ടു തന്നെ അത് ക്ലീനായും ഡ്രൈയായും സൂക്ഷിക്കണം. മേശ തുടച്ചുവൃത്തിയാക്കാനായി വൃത്തിയുള്ള തുണി സൂക്ഷിക്കുക.

 

2.മേശയ്ക്കുമേൽ നനഞ്ഞ പാത്രങ്ങൾ വയ്ക്കരുത്. കാരണം അത് ബാക്ടീരിയകൾ വളരാൻ കാരണമാകും. അവ നന്നായിഉണക്കിയതിന് ശേഷം അതതു സ്ഥാനത്തു വെച്ചാൽ മതി.

3. ഡസ്റ്റ് ബിൻ എപ്പോഴും അടച്ചു സൂക്ഷിക്കുക. മുറിയുടെ മൂലയിൽ വയ്ക്കുന്നതാണ് നല്ലത്. രാത്രി ഉറങ്ങുന്നതിനു മുമ്പ് അതിൽ അണുനാശിനി സ്പ്രേ ചെയ്യുക.

 4.നിങ്ങളുടെ ഫ്രിഡ്ജിൽ ബാക്ടീരിയ വളരാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് നനഞ്ഞ തുണി കൊണ്ട് ദിവസവും തുടച്ചു വൃത്തിയാക്കണം.

5. അടുക്കളയിലെ തറയിൽ എപ്പോഴും വെള്ളവും ഭക്ഷണാവശിഷ്ടങ്ങളും വീഴാനിടയുണ്ട്. അതിനാൽ അബദ്ധത്തിൽ വീഴുന്ന ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും തുടക്കാൻ ഒരു മോപ്പു സൂക്ഷിക്കണം.

6.സ്റ്റൗ എളുപ്പം വൃത്തികേടാവാൻ സാധ്യതയുള്ള ഒന്നാണ്. അതും സ്ഥിരമായി വൃത്തിയാക്കുക. ഗ്രീസ് അകറ്റുന്നതിനായി വെള്ളത്തിൽ ചെറുനാരങ്ങാ നീര് ചേർത്ത് വൃത്തിയാക്കാം.

7.പച്ചക്കറികൾ വെട്ടുന്ന ബോർഡ് രണ്ടെണ്ണം സൂക്ഷിക്കുക. ഇവ മാറിമാറി ഉപയോഗിക്കുക. പ്ലാസ്റ്റിക് ബോർഡുകളേക്കാൾ മരത്തിന്റെ ബോഡുകളാണ് ഉപയോഗിക്കാൻ നല്ലത്.

8.വെളുത്തുള്ളിക്ക് അടുക്കളയിൽ വിശേഷപ്പെട്ട സ്ഥാനമുണ്ട്. അടുക്കളയിൽ നിന്നും ഉറുമ്പിനെയും പാറ്റകളെയും ഓടിക്കാൻ വെളുത്തുള്ളി നല്ലതാണ്. അടുക്കളയുടെ മൂലകളിൽ വെളുത്തുള്ളി അല്ലികൾ വെച്ചാൽ കീടങ്ങൾ ജീവനും കൊണ്ട് ഓടി ഒഴിക്കും. വെളുത്തുളളി ഉണങ്ങിയാൽ അവ മാറ്റി പുതിയത് വയ്ക്കുക.

620kit

ഫലം പെെട്ടന്ന് കിട്ടുന്നത് കാണാൻ കഴിയും. വെളുത്തുള്ളി അല്ലിക്ക് പകരം വെളുത്തുള്ളി വെള്ളം തളിക്കുകയും ചെയ്യാം. വെളുത്തുള്ളി അല്ലി, ഒരു ടേബിൾ സ്പൂൺ എണ്ണ, പാത്രം കഴുകന്ന സോപ്പ്, വെള്ളം എന്നിവയാണ് ഇതുണ്ടാക്കാൻ വേണ്ടത്. വെളുത്തുള്ളി വെള്ളം അടുക്കളയിൽ എന്ന പോലെ അടുക്കള തോട്ടത്തിലും കീടങ്ങളെ നശിപ്പിക്കാനായി തളിക്കാം.

 

9.യൂക്കാലിപ്റ്റസ് ചെടിയിൽ നിന്നുംഉണ്ടാക്കുന്ന സുഗന്ധമുള്ള യൂക്കാലിപ്റ്റസ് എണ്ണ കീടങ്ങളെ നിയന്ത്രക്കാൻ വളരെ ഫലപ്രദമാണ്. അടുക്കളയിലെ കീടങ്ങളെ നശിപ്പിക്കാൻ ഇത് ഉപയോഗിക്കാം. അൽപ്പം യൂക്കാലിപ്റ്റസ് എണ്ണ വെള്ളത്തിൽ ചേർ!*!ത്ത് തളിച്ചാൽ പാറ്റ, എട്ടുകാലി, മറ്റു ചെറുകീടങ്ങൾ എന്നിവയെല്ലാം വളരെ പെെട്ടന്നു തന്നെ ചാവും.

10.ബോറിക് ആസിഡ് ഉപയോഗിച്ചും കീടങ്ങളെ കൊല്ലാം. ബോറിക് ആസിഡ് ധാന്യപൊടികളിൽ ചേർത്ത് കീടങ്ങളുള്ളിടത്ത് വിതറുക. ഇത് കഴിക്കുന്ന കീടങ്ങൾ ഉടൻ തന്നെ ചാവും. മരുന്നു കടകളിൽ നിന്നും ബോറിക് ആസിഡ് ലഭിക്കും.

ഇത് കിട്ടുന്നില്ല എങ്കിൽ ബൊറാക്സ് ഡിറ്റർജന്റ് പകരത്തിന് ഉപയോഗിക്കാം. ബോറിക് പൗഡർ നേരിട്ട് കീടങ്ങളിൽ പ്രയോഗിക്കുകയോ പഞ്ചസാരയിലും വെള്ളത്തിലും ചേർത്ത് ഉപയോഗിക്കുകയോ ചെയ്യാം. കൂടുതൽ ഫലപ്രദമായിട്ട് ഉപയോഗിക്കാവുന്ന കീടനാശിനിയാണിത്.   

 

Leave a Reply

Your email address will not be published. Required fields are marked *