Don't miss

കാൻസറിനെ പ്രതിരോധിക്കാൻ ഇനി വെറും 25 രൂപ   

By on April 12, 2016

ഇന്ത്യയെ മാത്രമല്ല, ലോകത്തെ മുഴുവൻ കാൻസർ രോഗികളെയും സന്തോഷത്തിലാഴ്‌തി കൊൽക്കത്തയിൽ നിന്നൊരു വാർത്ത. 

ഒരു കീമോയ്‌ക്ക് പോലും ലക്ഷങ്ങൾ പൊടിക്കേണ്ടിവരുന്ന ഇക്കാലത്ത്‌ വെറും 25 രൂപയ്‌ക്ക് കാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള മരുന്ന്‌ കണ്ടുപിടിച്ചിരിക്കുകയാണ്‌ രണ്ട്‌ കൊൽക്കത്ത സ്വദേശികൾ.

വൈദ്യ ശാസ്‌ത്രജ്‌ഞന്മാരായ പാർത്ഥ ദാസ്‌ഗുപ്‌ത, സുജീത്‌ ബാസുവും 14 വർഷം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ്‌ ഈ നേട്ടം കൈവരിച്ചത്‌. 
ഹാപ്പി ഹോർമോണ്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഡോപമയിൻ ആണ്‌ കാൻസറിനെ സുഖപെടുത്തുന്ന ആ അത്ഭുത മരുന്ന്‌.

cancer-620-1-change

നിലവി എലികളിൽ വിജയകരമായി പരീക്ഷണം നടത്തിക്കഴിഞ്ഞ ഈ മരുന്ന്‌ മനുഷ്യരിലും വിജയം കണ്ടാൽ

വൈദ്യശാസ്‌ത്രത്തിൽഒരു നാഴികക്കല്ലിനും അപ്പുറം വളരെ കുറഞ്ഞ ചിലവിൽ കാൻസറിന്‌ മരുന്ന്‌ വിതരണം ചെയ്യാൻ ഇന്ത്യയ്‌ക്കാകും. നിലവിൽ ഒരു കുപ്പി ഡോപമയിൻ വെറും 25 രൂപയാണ്‌ വില നിശ്‌ചയിച്ചിരിക്കുന്നത്‌.

cancer620-2-change


ചിത്തരഞ്ചന്‍ നാഷണല്‍ കാന്‍സര്‍ റിസേര്‍ച്ച്‌ സെന്ററിലെ മുന്‍ അധ്യാപകനാണ്‌ ദാസ്‌ഗുപ്‌ത. ഒഹിയോ സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ അധ്യാപകനായി ജോലിനോക്കുന്ന ബസുവുമൊത്ത്‌ ദാസ്‌ഗുപ്‌ത മറ്റ്‌ ചില പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നതിന്‌ ഇടയില്‍ യാദൃശ്‌ചികമായാണ്‌ ഡോപമയിന്‍ കാന്‍സറിനെ പ്രതിരോധിക്കുന്നതായി കണ്ടെത്തിയത്‌. എന്നാല്‍ ഡോപമയിന്റെ ഉപയോഗം മനുഷ്യരുടെ ആരോഗ്യ നിലയെ പ്രതികൂലമായി ബാധിക്കുമെന്ന വാദങ്ങളും ഉയരുന്നുണ്ട്‌. .

cancer-620-3-change

Leave a Reply

Your email address will not be published. Required fields are marked *