കൊടുങ്ങല്ലൂർ ഭരണി

By on April 12, 2016

 വേദി : കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല.

കൊടുങ്ങല്ലൂർ ക്ഷേത്രം ഭഗവതിക്കാണ് സമർച്ചിരിക്കുന്നത് ഭരണി . എന്നാൽ ഇത് മുൻപ് ഒരു ശിവക്ഷേത്രമായിരുന്നെന്നാണ് വിശ്വാസം.

അതുകൊണ്ട് ഭഗവതിക്ക് അർച്ചന നടത്തുന്നതിനു മുൻപ് ഇവിടെ ശിവ പുജ നടത്തുന്നു. ക്ഷേത്രത്തിലെ ഭഗവതി വിഗ്രഹം പ്ലാവിന്റെ തടിയിൽ നിന്ന് രൂപപെടുത്തിയതാണെന്ന് കരുതപെടുന്നു.

വിഗ്രഹത്തിന്റെ മുഖം ആഭരണങ്ങളാൽ അലംകൃതമായ മൂടുപടം കൊണ്ട് മറച്ചിരിക്കുന്നു.

ഏഴുനാൾ നീളുന്ന ക്ഷേത്രത്തിലെ വാർഷിക ഉത്സവവേളയിൽ ഒട്ടേറെ അനുഷ്ഠാനങ്ങളും ചടങ്ങുകളും നടക്കുന്നു. ഇവയിൽ ഏറ്റവും മുഖ്യവും ദൃശ്യപൊലിമയാർന്നതുമാണ് കാവുതീണ്ടൽ.

സ്ത്രീകളും പുരുഷന്മാരുമായ നൂറുകണക്കിന് ചിലമ്പേന്തിയ വെളിച്ചപ്പാടുകൾ ഇതിൽ പങ്കെടുക്കുന്നു. ദൈവങ്ങളുമായി ആശയ വിനിമയം നടത്താന് കഴിവുള്ളവരാണ് ഈ വെളിച്ചപ്പാടുകളെന്ന് ഭക്തർ വിശ്വസിക്കുന്നു. ആയിരക്കണക്കിന് വിശ്വാസികൾ ഇതിന് സാക്ഷിയാകുന്നു.

kodunga620

 

മീനമാസത്തില് നടക്കുന്ന കൊടുങ്ങല്ലൂര് ഭരണിയുത്സവത്തില് രക്തവും വിശ്വാസവും ഒത്തു ചേരുന്നുവെന്ന് പറയാറുണ്ട്. ഭഗവതിയെ വിളിച്ച് തെറിപ്പാട്ടുകള് പാടുന്ന ഒരാചാരവും ഈ ഉത്സവത്തിന്റെ ഭാഗമായുണ്ട്.

 

കൊടുങ്ങല്ലൂര് രാജാവിന്റെ സാന്നിദ്ധ്യത്തിലാണ് കാവുതീണ്ടല് നടക്കുന്നത്. ഈ അനുഷ്ഠാനത്തിനിടെ വെളിച്ചപ്പാടുമാര് ബാധകയറി ക്ഷേത്രത്തിനു ചുറ്റുമായി അന്തരീക്ഷത്തില് ചിലമ്പു വീശി ഓടുന്നു.

ഉത്സവത്തിനു ശേഷം ഒരാഴ്ച ക്ഷേത്രം അടച്ചിടും. കാവുതീണ്ടലിനെ തുടര്ന്നുണ്ടാകുന്ന അശുദ്ധികള് നീക്കാനുള്ള ശുദ്ധീകരണ ചടങ്ങുകള്ക്കു ശേഷം ക്ഷേത്രവാതിലുകള് വീണ്ടും തുറക്കും.

kodungaloor620

യാത്രാസൗകര്യം

സമീപ റെയില്വെ സ്റ്റേഷന് : ഇരിങ്ങാലക്കുട, 20 കി. മീ. അകലെ

സമീപ വിമാനത്താവളം : കൊച്ചിന് ഇന്റര്നാഷണല് എയര്പോര്ട്ട്, ഏകദേശം 30 കി. മീ. അകലെ.

 

Leave a Reply

Your email address will not be published. Required fields are marked *