Don't miss

അർശസ്

By on April 16, 2016
piles pain

സംവരണി എന്നീ പേശികളെ ആശ്രയിച്ചാണ് ഈ രോഗം ഉണ്ടാകുന്നത്.

ഗുദത്തില്‍ കുറ്റികള്‍ അല്ലെങ്കില്‍ ആണികള്‍പോലുള്ള മാംസവളര്‍ച്ച ഉണ്ടാക്കി കാലക്രമത്തില്‍ അവ മലദ്വാരത്തെ അടച്ചുകളയും.

ശത്രുക്കളെപ്പോലെ ജീവികളെ വന്‍കുടലിന്റെ അവസാനഭാഗമായ ഗുദത്തിലെ പ്രവാഹിണി, വിസര്‍ജിനി, പീഡിപ്പിക്കുന്നതിനാലാണ് അര്‍ശസ്സെന്ന പേരുതന്നെ നല്കിയിരിക്കുന്നത്.

അർശസ്സിന്റെ കാരണങ്ങൾ

ദഹനമില്ലായ്മയും മലബന്ധവും ആണ് അര്‍ശസ്സിന്റെ അടിസ്ഥാന കാരണങ്ങള്‍.

ദഹനമില്ലായ്മ, മലബന്ധം ഇവയുള്ളപ്പോള്‍ വളരെനേരം മലപ്രവര്‍ത്തിക്കുവേണ്ടിശക്തമായി മുക്കുക, കുലുക്കമുള്ള വാഹനങ്ങളിലും മൃഗങ്ങളുടെ പുറത്തുംകയറി അധികം സഞ്ചരിക്കുക, ക്രമംവിട്ട ലൈംഗികബന്ധത്തിലേര്‍പ്പെടുക, വിവിധ കാരണങ്ങളാല്‍ മലദ്വാരം മുറിയുക, മലദ്വാരത്തിന് സംഭവിക്കുന്ന ക്ഷതങ്ങള്‍, ഗര്‍ഭിണിയില്‍ കുട്ടിയുടെ കിടപ്പുമൂലം രക്തക്കുഴലുകളില്‍ സമ്മര്‍ദമുണ്ടാകുക, കഷ്ടപ്രസവം തുടങ്ങിയ കാരണങ്ങള്‍ അര്‍ശസിനുള്ള സാധ്യത കൂട്ടുന്നു.

piles pain

ചുരുക്കത്തില്‍ ഗുദപേശികളിലെ സിരകള്‍ക്കുണ്ടാകുന്ന അധിക സമ്മര്‍ദം മൂലം അര്‍ശസ്സുണ്ടാവുന്നു. ഇരുന്നു ജോലിചെയ്യുന്നവരിലും വാഹനം ഓടിക്കുന്നവരിലും ഇത് കൂടുതലായി കണ്ടുവരുന്നു.

ലക്ഷണങ്ങൾ

രോഗം പ്രകടമാക്കുന്നതിനു മുമ്പുതന്നെ ദഹനവൈഷമ്യത്തിന്റെ വിവിധ ലക്ഷണങ്ങള്‍ രോഗിയില്‍ കാണുന്നു. ഗുദങ്കുരങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ഈ ലക്ഷണങ്ങള്‍ വര്‍ധിച്ചുവരുന്നു. രോഗി വാടി ക്ഷീണിച്ചു ബലമില്ലാത്തവനായി കാണപ്പെടുന്നു. ചുമ, ശ്വാസംമുട്ടല്‍, നീരിളക്കം, പനി, വായ കയ്പ് തുടങ്ങി ഇതര ലക്ഷണങ്ങള്‍ കണ്ടുവരുന്നു.

ചികിത്സ

 piles620-2

ദഹനത്തെ വര്‍ധിപ്പിക്കുന്നതും മലശോധന ഉണ്ടാക്കുന്നതും വായുവിനെ അനുലോമിപ്പിക്കുന്നതും ദേഹപുഷ്ടികരമായതുമായ ഔഷധങ്ങള്‍ ചികിത്സയില്‍ ഉപയോഗിക്കുന്നു. രക്താര്‍ശസ്സില്‍ രക്തസ്തംഭനമായ ചികിത്സകൂടി ചെയ്യുന്നു.

രോഗത്തിന്റെയും രോഗിയുടെയും അവസ്ഥ അനുസരിച്ച് ഉള്ളിലേക്ക് കഴിക്കാവുന്ന മരുന്നുകള്‍, ശസ്ത്രക്രിയകള്‍, കരിച്ചു കളയല്‍, ക്ഷാരപ്രയോഗങ്ങള്‍ ഇവ ചികിത്സയിലുള്‍പ്പെടുത്തിയിരിക്കുന്നു. ആന്തരികമായ ഔഷധ ഉപയോഗം, അര്‍ശോ അങ്കുരങ്ങളില്‍ ലേപനങ്ങള്‍, ക്ഷാരസൂത്ര പ്രയോഗംകൊണ്ട് കരിച്ചുകളയുക എന്നീ ചികിത്സകള്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്.

തുടങ്ങിയിട്ട് അധികകാലമായിട്ടില്ലാത്തവയും അധിക ലക്ഷണങ്ങളും ഉപദ്രവങ്ങളില്ലാത്തവയും മരുന്നുകള്‍കൊണ്ട് മാറ്റാം. കൂടാതെ അര്‍ശോ അങ്കുരങ്ങളുടെ കട്ടി കുറച്ച്, മൃദുത്വം ഉള്ളതാക്കാനുള്ള വിവിധ ധാരകള്‍, പുക ഏല്പിക്കുക, ഔഷധ സംസിദ്ധമായ ജലത്തില്‍ ഇറങ്ങിയിരിക്കുക, വേദനയ്ക്കുള്ള വിവിധ കിഴികള്‍, രക്തം ചോര്‍ത്തിക്കളയുക തുടങ്ങി അനേകം പ്രാദേശിക ചികിത്സകള്‍ ചെയ്തുവരുന്നുണ്ട്.

ഗന്ധര്‍വഹസ്താദികഷായം, ചിരുവില്വാദികഷായം, അഭയാരിഷ്ടം, ദന്ത്യരിഷ്ടം, ദുരാലഭാരിഷ്ടം, ആമലകാരിഷ്ടം, കുടജാരിഷ്ടം, കുടജാവലേഹം, കങ്കായനലേഹ്യം, കങ്കായനവടി, ബാഹുശാലഗുളം, ദശമൂല ഹരിതകി, ഹിംഗുവചാദി ചൂര്‍ണം, വൈശ്വാനര ചൂര്‍ണം, ഇന്‍ഗുല്വാസവം, കരഞ്ജശുക്തം, ചൂതികശുക്തം, ഗന്ധീരകാഞ്ചികം, കല്യാണക്ഷാരം, കങ്കായനക്ഷാരം തുടങ്ങിയവ അര്‍ശോ ചികിത്സയിലെ പ്രശസ്ത ഔഷധയോഗങ്ങള്‍ ആണ്.

ഉണങ്ങിയിരിക്കുന്ന അര്‍ശസ്സുകളില്‍ ചേര്‍ക്കുരു ചേര്‍ത്തുണ്ടാക്കുന്ന ഔഷധങ്ങളും ഒലിപ്പോടുകൂടിയ അര്‍ശോ വികാരങ്ങളില്‍ കുടകപ്പാലത്തൊലി ചേര്‍ന്ന ഔഷധങ്ങളും ആണ് ഉത്തമം. മോരും മോരില്‍ ചേര്‍ത്തുപയോഗിക്കുന്ന ഔഷധങ്ങളും എല്ലാകാലത്തും എല്ലാ അവസ്ഥകളിലും പ്രയോജനകരമാണ്.

piles pain

ഉഷ്ണവീര്യങ്ങളും മലബന്ധത്തെ ഉണ്ടാക്കുന്നവയും ആയ ആഹാരങ്ങള്‍ രോഗത്തെ വര്‍ധിപ്പിക്കുന്നു. കോഴിമുട്ട, കോഴിഇറച്ചി, കൊഞ്ച്, ചെമ്മീന്‍ വറുത്തരച്ചതും മസാല ഏറെച്ചേര്‍ത്തതുമായ കറികള്‍, തൈര്, ഉണക്കമീന്‍, കൂര്‍ക്ക, കാബേജ്, പോത്തിറച്ചി, പുളിപ്പിച്ച ആഹാരസാധനങ്ങള്‍ ഇവ അര്‍ശോ രോഗികള്‍ അധിക അളവിലും തുടര്‍ച്ചയായും ഉപയോഗിക്കരുത്.

മോര്, ചേന, പടവലം, കുമ്പളം, വെള്ളരി, തക്കാളി, നെല്ലിക്ക, മുന്തിരിങ്ങ, ചുവന്നുള്ളി, വശളച്ചീര ഇവ ഉപയോഗിക്കുന്നത് നല്ലതാണ്.

ഒറ്റമൂലികള്‍

 1. ചുവന്നുള്ളി മാംസരസത്തിലോ, കറിയിലോ, മോരിലോ നെയ്യില്‍ മൂപ്പിച്ച് ചോറില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് അധികമായ രക്തപ്രവാഹത്തെ ശമിപ്പിക്കും.
 2. ജലത്തില്‍ കാണുന്ന നത്തയ്ക്ക (ഞവുണിക്ക) തീയില്‍ ചുട്ട് തോടുപൊട്ടിച്ച് മാംസം നെയ്യില്‍ വറുത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
 3. കദളിപ്പഴം അരിഞ്ഞ് പശുവിന്‍ നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
 4. കാട്ടുചേന കഴുകി മോരില്‍ പുഴുങ്ങി ഇരുമ്പുതൊടാതെ അരിഞ്ഞ് നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
 5. താറാവിന്‍ മുട്ട പുഴുങ്ങി ഉപ്പിലിട്ടുവെച്ച് അല്പം കുരുമുളകു ചേര്‍ത്ത് കഴിക്കുക.
 6. മുക്കുറ്റിനീരൊഴിച്ചു താറാവിന്‍ മുട്ട പൊരിച്ച് കഴിക്കുന്നത് രക്തസ്രാവത്തെ കുറയ്ക്കും.
 7. താറാവിന്‍ മുട്ട, ബ്രഹ്മി ചതച്ചിട്ട വെള്ളത്തില്‍ തലേ ദിവസം ഇട്ടുവെച്ച് പിറ്റേന്നു കഴിക്കുക.
 8. മുക്കുറ്റി 15 ഗ്രാം അരച്ചുകലക്കി മോരില്‍ കഴിക്കുക.
 9. മുറിവെണ്ണ കാലത്തുതന്നെ മലദ്വാരത്തില്‍ പുരട്ടുക. ജാത്യാദി എണ്ണ, നല്ലെണ്ണ ഇവയും മലദ്വാരത്തില്‍ പുരട്ടുക. രക്താര്‍ശസ്സില്‍ മുറിവെണ്ണ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കുക.
 10. കടുക്ക തല്ലിപ്പൊട്ടിച്ച് മോരിലിട്ടു വെച്ചിരുന്ന് (കാലത്ത് ഇട്ടുവയ്ക്കണം) രാത്രി കിടക്കാന്‍ നേരം കഴിക്കുക. മലബന്ധമില്ലാതാക്കും. മുക്കണ്ണപെരുകില്‍ സമൂലം മോരില്‍ പുഴുങ്ങി കഴിക്കുക.
 11. കടുത്ത മലബന്ധത്തിന് ചുന്നാമുക്കി, ഉണക്ക മുന്തിരിങ്ങ ഇവ 5 ഗ്രാം വെള്ളത്തില്‍ തിളപ്പിച്ച് രാത്രി കഴിക്കുക.
 12. ത്രിഫലചൂര്‍ണം രാത്രി മോരില്‍ കഴിക്കുക.(ഒരു ടീസ്പൂണ്‍ കലങ്ങാന്‍ മാത്രം മോരില്‍).
 13. കാരെള്ള് ചവച്ചുതിന്ന് മീതെ പച്ചവെള്ളം കുടിക്കുക.
 14. ചുവന്നുള്ളിയും തുളസിയിലയും ചേര്‍ത്തുണ്ടാക്കിയ കഞ്ഞിയില്‍ എണ്ണയില്‍ കറിവേപ്പില വറുത്തിട്ട് നെയ്യ് ചേര്‍ത്തുപയോഗിക്കുക. രക്താര്‍ശസ്സ് ശമിക്കും.
 15. ഉങ്ങിന്റെ ഇല നെയ്യില്‍ വരട്ടി മലര്‍പ്പൊടി തൂവി കാലത്ത് ഭക്ഷണമായി കഴിക്കുക.

ചുവന്നുള്ളി വറുത്ത് മുറിവെണ്ണയില്‍ വഴറ്റി കിഴികെട്ടി മലദ്വാരത്തില്‍ കിഴിവെക്കുന്നത് അതികഠിനമായ വേദനയെപ്പോലും ശമിപ്പിക്കും. ഈ കിഴിതന്നെ വെളിച്ചെണ്ണയിലും എള്ളെണ്ണയിലും വഴറ്റി ഉപയോഗിക്കാം

Image courtesy: solvingtheibspuzzle.com , steadyhealth.com , blogspot.com , homeremedyhemorrhoids.com

Leave a Reply

Your email address will not be published. Required fields are marked *