Don't miss

പപ്പായ .. സൗന്ദര്യത്തിന്റെ രാജാവ്‌

By on October 24, 2015
papaya beauty

സൗന്ദര്യം വര്‍ധിപ്പിക്കുന്ന പഴങ്ങളില്‍ കേമി പപ്പായാണ്‌. സൗന്ദര്യത്തെ ഇത്രത്തോളം വളര്‍ത്താന്‍ കഴിയുന്ന മറ്റു പഴങ്ങള്‍ ഇല്ല എന്നു തന്നെ പറയാം.

വളരെ എളുപ്പത്തില്‍ നമ്മുടെ ചുറ്റും ലഭിക്കുന്ന പപ്പായ പഴം കൊണ്ട്‌ ഒരു ചിലവും ഇല്ലാതെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കഴിയും. അതെങ്ങനെ എന്നല്ലേ.

1, പഴുത്ത പപ്പായ പെയ്‌സ്റ്റാക്കി 10 മിനിറ്റ്‌ മുഖത്ത്‌ പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മുഖത്തെ അനാവിശ്യ പാടുകള്‍ മാറുകയും നിറം വര്‍ധിക്കുകയും ചെയ്യും.

2, ആഴ്‌ചയില്‍ മൂന്ന്‌ തവണ പപ്പായ പഴം കഴിച്ചാല്‍ മുടിയുടെ ഭംഗി വര്‍ധിക്കും.

3, കട്ട തൈരില്‍ പപ്പായ പഴം കലര്‍ത്തി മുടിയില്‍ തേയ്‌ക്കുക. 15 മിനിറ്റ്‌ ശേഷം കഴുകി കളയുക ഇത്‌ താരനില്‍ നിന്ന്‌ മുടിയെ സംരക്ഷിക്കും.

4, മിനറല്‍സ്‌, വിറ്റാമിന്‍, എന്‍സൈം എന്നിവയാല്‍ സമ്പന്നമായ പപ്പായ മികച്ച ഒരു കണ്ടീഷ്‌ണര്‍ കൂടിയാണ്‌. പഴുത്ത പപ്പായ, തൈര്‌, ഏത്തപ്പഴം, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത്‌ കട്ടിയുള്ള പെസ്‌റ്റാക്കി മുടിയില്‍ തേയ്‌ക്കുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടൗവ്വല്‍ ഉപയോഗിച്ച്‌ മുടികെട്ടി വയ്‌ക്കുക. 10 മിനിറ്റ്‌ കഴിഞ്ഞ്‌ ഇളം ചൂട്‌ വെള്ളത്തില്‍ മുടി കഴുകുക.

5, പപ്പായ സ്‌ഥിരമായി കഴിക്കുന്നത്‌ ചര്‍മ്മം മൃദുവാക്കാനും ചര്‍മ്മത്തിന്റെ ഭംഗി വര്‍ധിപ്പിക്കാനും സഹായിക്കും.

6, പപ്പായ പഴം ആഴ്‌ചയില്‍ മുന്ന്‌ ദിവസം ഫേസ്‌പായ്‌ക്കായി ഉപയോഗിക്കുന്നത്‌ മുഖത്തിന്റെ നിറം വര്‍ധിക്കാനും കറുത്ത പാടുകള്‍ മാറാനും സഹായിക്കും

7, നിത്യം പപ്പായ കഴിക്കുന്നതും മുഖത്ത്‌ ഉപയോഗിക്കുന്നതും പ്രായമാകുന്നതില്‍ നിന്ന്‌ ചര്‍മ്മത്തെ സംരക്ഷിക്കും.

8, പപ്പായ പഴത്തിനൊപ്പം തേന്‍ ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടുന്നത്‌ മുഖത്തിന്റെ ഭംഗിയും നിറവും വര്‍ധിക്കാന്‍ സഹായിക്കും.

9, തുല്യഅളവില്‍ പപ്പായ പഴം, തേന്‍, നാരങ്ങനീര്‍ എന്നിവ ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടുക. മുഖത്ത്‌ കാണപ്പെടുന്ന്‌ കറുത്ത പാടുകളും കലകളും മാറികിട്ടും.

10, കൈകാലുകളിലെ ചര്‍മ്മം സുന്ദരമാകാനും മൃദുവാകാനും, പപ്പായ പഴം ഉപയോഗിച്ച്‌ ഉരസുക. സ്‌ഥിരമായി ഇങ്ങനെ ചെയ്‌താല്‍ പരുക്കന്‍ ചര്‍മ്മം മൃദുവാകും.

Image courtesy: beautyblogbymstoi.com

Leave a Reply

Your email address will not be published. Required fields are marked *