Don't miss

കാലിന്‍മേല്‍ കാല്‍ കയറ്റി ഇരിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

By on January 9, 2018
one leg on top of another

പലരും ഇന്നും ഒരു കാലിന് മേല്‍ മറ്റേ കാല്‍ കയറ്റി ഇരിക്കുന്നത് പതിവാണ്. എന്നാലിതാ ഇങ്ങനെ ഇരിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രക്തസമ്മര്‍ദ്ദം കൂടാന്‍ ഈ കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ചുള്ള ഇരുത്തം കാരണമാകുമത്രേ.

ഏറെ നേര ഇങ്ങനെ ഇരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടുകയും നാഡികള്‍ക്ക് സമ്മര്‍ദ്ദമേറുകയും ചെയ്യുന്നു. ചിലരിലെങ്കിലും ഇത് നാഡികള്‍ സ്തംഭിക്കാനിടവരികയും അത് മസ്തിഷ്‌ക്കാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

കൂടാതെ രക്തയോട്ടത്തിന്റെ വേഗം കുറയാനും ഇത് കാരണമാകും. ഇതിലൂടെ കാലുകള്‍ക്കും കൈകള്‍ക്കും തളര്‍ച്ച അനുഭവപ്പെടാനും ഇടയാകും.

ഏറെനേരം കാലിനുമേല്‍ കാല്‍ കയറ്റിയിരുന്നാല്‍ ഇടുപ്പ് വേദന അനുഭവപ്പെടാം. ഇടുപ്പിലെ ആന്തരിക-ബാഹ്യ പേശികളെ ഇത് ഹാനികരമായി ബാധിക്കും. വെരിക്കോസ് വെയിന്‍ എന്ന അസുഖം വരാനുള്ള സാധ്യത കൂടുതലാക്കുകയും ചെയ്യും.

legs over other legs

ഔദ്യോഗികമായും വ്യക്തിപരമായുമുള്ള സന്ദര്‍ഭങ്ങളില്‍ നേരെ ഇരിക്കുന്നതാണ് എപ്പോഴും നല്ലത്. ശരീരം നിവര്‍ന്ന് കാല്‍ രണ്ടും മുന്നിലിട്ട് ആയാസരഹിതമായി ഇരിക്കാന്‍ ശീലിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാകും.

Image courtesy: blogspot.com , greatist.com

 

Leave a Reply

Your email address will not be published. Required fields are marked *