ഓണം

By on April 12, 2016

ഓണനാളുകളിൽ കേരളക്കരയിലെങ്ങും സന്തോഷവും ആവേശവും ഉല്ലാസവും നിറയുന്നു.

പ്രകൃതി പൂക്കൾ നിറഞ്ഞ് മനോഹരമാകുന്നു. അന്തരീക്ഷം ഉത്സവമയമാകുന്നു. ഇതാണ് ഓണം. മലയാളിയുടെ സ്വന്തം ഉത്സവം.

ചിങ്ങമാസത്തിലെ അത്തം മുതൽ പത്തു നാൾ ഓണം ആഘോഷിക്കുന്നു. സാധാരണയായി ആഗസ്ത് – സെപ്തംബർ മാസങ്ങളിലാണ് മലയാള മാസമായ ചിങ്ങം കടന്നു വരുന്നത്. ആനയെഴുന്നെള്ളിപ്പുകൾ, സംഗീത കച്ചേരികൾ, ശാസ്ത്രീയതനതു നൃത്ത പ്രകടനങ്ങൾ, വള്ളം കളികൾ തുടങ്ങി എല്ലാം ഓണനാളുകളിൽ അരങ്ങേറുന്നു.

 പുലികളി

കടുവകൾ ഉല്ലാസഭരിതരായിരിക്കുമ്പോൾ നൃത്തം ചെയ്യുന്നു. വനത്തിലായിരിക്കെ ഇതാരും കാണുന്നുമില്ല,കേൾക്കുന്നുമില്ല. പക്ഷെ അത് പകൽ വെളിച്ചത്തില് തൃശ്ശൂര് നഗരത്തിലെ സ്വരാജ് റൗണ്ടില് അരങ്ങേറുന്നു. ഓണമാകുന്നതോടെ കേരളത്തിലെങ്ങും പരമ്പരാഗതമായ ചടങ്ങുകള് ധാരാളം നടക്കും. അതിലൊന്നാണ് കാണികളുടെ മനസ്സു നിറയ്ക്കുന്ന ആവേശകരമായ പുലികളി.

ഓണക്കാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില് പുലികളിക്കാരിറങ്ങാറുണ്ടെങ്കിലും പുലിവേഷം കെട്ടുന്നവരുടെയും കാഴ്ചക്കാരുടെയും ഒഴുക്കു കൊണ്ട് പ്രശസ്തമായത് തൃശ്ശൂരിലെ പുലികളി മാത്രം. പുലിവേഷം കെട്ടി പുരുഷന്മാര് കൂട്ടമായി

താളത്തിനൊപ്പിച്ച് ചുവടു വെച്ച് നീങ്ങുന്നു.

onam620 1

പുലി വേട്ടക്കിറങ്ങുന്ന വേട്ടക്കാരനില് നിന്നൊഴിഞ്ഞും ഒളിച്ചും പുലികള് നീങ്ങുന്ന കാഴ്ച രസകരമാണ്. കടുവകളെ പോലെ ശരീരത്തില് മഞ്ഞ നിറം തേച്ച് കറുത്ത വരകളുമിട്ടുള്ള പരമ്പരാഗത പുലികളി ചമയം മാത്രമല്ല ഇന്ന് കലാകാരന്മാര് ഉപയോഗിക്കുക. വ്യത്യസ്തമായ നിറങ്ങള് ശരീരത്തില് തേച്ചു പിടിപ്പിച്ച് അവര് വര്ണ സമൃദ്ധി സൃഷ്ടിക്കുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *