Don't miss

കുഞ്ഞുങ്ങൾ വിരൽ കുടിക്കുന്നത് നല്ലതോ?ചീത്തയോ ?

By on April 16, 2016
baby thumb suck

കുഞ്ഞുങ്ങൾ വിരലുകുടിച്ചു കിടന്നുറങ്ങുന്നതു കാണാന്‍ നല്ല ചന്തമാണ്.

അധികം നോക്കി നില്‍ക്കണ്ട, വീട്ടില്‍ മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടെങ്കില്‍ വഴക്കു പറയും. കുട്ടികള്‍ ഉറങ്ങുമ്പോള്‍ നോക്കി നില്‍ക്കാന്‍ പാടില്ല എന്നു പറയും പഴമക്കാര്‍.

എന്നാല്‍ കുട്ടികളുടെ വിരലുകുടി പലപ്പോഴും മാതാപിതാക്കള്‍ക്കു പ്രശ്‌നമാണ്. അത് അത്ര കാര്യമാക്കാനില്ല, അഞ്ചു വയസു വരെ.

എന്നാല്‍ ആറു വയസുകഴിഞ്ഞിട്ടും കുട്ടി ആ ശീലം മാറ്റുന്നില്ലെങ്കില്‍ ശ്രദ്ധിക്കണം.

വിരലുകുടിയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നതും ശ്രമിക്കണം.

അമ്മമാർ ശ്രദിക്കേണ്ടത്

കുഞ്ഞുങ്ങളുടെ താടിയെല്ലിന്റെ വളര്‍ച്ചയും പല്ലിന്റെ വളര്‍ച്ചയും നാലുമുതല്‍ പതിനാലു വയസു വരെയാണ്. അതിനാല്‍ വിരലുകുടിക്കുന്ന കുഞ്ഞുങ്ങളെ അതില്‍ നിന്നു പിന്തിരിപ്പിക്കേണ്ടത് ആവശ്യമാണ്. ഇനിപ്പറയുന്ന കാര്യങ്ങളാണ് അതിനു കാരണം.

change

* കുഞ്ഞിന്റെ താടിയെല്ലിന്റെ ആകൃതിക്കു മാറ്റം വരുന്നു.

* പല്ലുകള്‍ പൊങ്ങി നില്‍ക്കാനും ക്രമമില്ലാതാകാനും ഇടവരും.

* കുഞ്ഞുങ്ങളുടെ സംസാരരീതിയില്‍ മാറ്റം.

വിരൽകുടി സാധാരണമാണോ?

ഗര്‍ഭസ്ഥശിശു വിരലുകുടിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ ജനിച്ചു കഴിഞ്ഞ് ഏതാനും മാസങ്ങള്‍ വിരല്‍കുടിക്കും. എന്നാല്‍ ആറു വയസു കഴിഞ്ഞും കുഞ്ഞുങ്ങള്‍ ഇതു ശീലമാക്കിയാല്‍ ശ്രദ്ധിക്കേണ്ടതാണ്.

ചില കുഞ്ഞുങ്ങള്‍ വിരല്‍കുടിക്കുന്നതിനൊപ്പം തന്നെ മറ്റു ചില പ്രവൃത്തികളും ചെയ്യാറുണ്ട്. ഉദാഹരണമായി തലമുടിയില്‍ പിടിക്കുക, ബെഡ്ഷീറ്റ് പിടിച്ചു വലിക്കുക, ഷര്‍ട്ട് തെറുത്തുകയറ്റുക…

ki620

വിരല്‍കുടിക്കുള്ള കാരണം ?

ജന്മനാ കുഞ്ഞുങ്ങളില്‍ കാണുന്നതാണു വിരലുകുടി. പ്രായം കൂടുന്നതിനനുസരിച്ച് ഇതു മാറും. പക്ഷേ, ചില കുഞ്ഞുങ്ങള്‍ ഇതു ശീലമാക്കും. ഇതു സംതൃപ്തിയുടെ ഭാഗമായിത്തീരും. വിശക്കുമ്പോഴും ഭയമുണ്ടാകുമ്പോഴും ദേഷ്യം വരുമ്പോഴുമൊക്കെ ഇതു ചെയ്യും.

മാതാപിതാക്കളുടെ ശ്രദയ്ക്ക്

മാതാപിതാക്കള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ കുഞ്ഞുങ്ങളുടെ ഈ ദു:ശീലം മാറ്റിയെടുക്കാന്‍ സാധിക്കും

kid-suck-finger

* കുഞ്ഞിനു മനസിലാകുന്ന ഭാഷയില്‍ ഉപദേശിക്കുക.

* കുഞ്ഞിന്റെ വിരല്‍ ഒരു ബാന്‍ഡ്എയ്ഡ് വച്ച് ചുറ്റിക്കെട്ടുക. ഇതൊരു ശിക്ഷയാണെന്നു കുഞ്ഞിനു തോന്നരുത്. ദു:ശീലം മാറ്റാനാണെന്നു പറഞ്ഞുകൊടുക്കണം.

* അനുസരിക്കുകയാണെങ്കില്‍ അവര്‍ക്കു പാരിതോഷികം നല്‍കാന്‍ മറക്കരുത്.

* കുഞ്ഞുങ്ങളെ വാശി പിടിപ്പിക്കുന്ന രീതിയില്‍ നിര്‍ബന്ധിച്ചു വിരലുകുടി നിര്‍ത്തിക്കരുത്

* മറ്റു കാര്യങ്ങളിലേക്ക് കുഞ്ഞുങ്ങളുടെ ശ്രദ്ധ തിരിച്ചു വിടണം. ചിത്രം വരയ്ക്കല്‍, പെയ്ന്റിങ് തുടങ്ങിയവ ശീലിപ്പിക്കുക.

* കുടിക്കുന്ന വിരലില്‍ ആര്യവേപ്പിലയോ കുഴമ്പോ പുരട്ടുക. ഈ കുഴമ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഹാനികരമല്ലെന്ന് ഉറപ്പു വരുത്തണം.

* പ്രയാസങ്ങളോ ഉത്കണ്ഠയോ കാരണമാണോ വിരലുകുടിയെന്നു തിരിച്ചറിയണം. അതു മാറ്റിയെടുക്കാന്‍ ശ്രമിക്കണം

Image courtesy: dentalplans.com , momtastic.com , mykidsite.com , achildsbestsmile.com

Leave a Reply

Your email address will not be published. Required fields are marked *