ഐഫോണിൻറെ വേഗത വർദ്ധിപ്പിക്കാൻ

By on April 16, 2016

ആപ്ലിക്കേഷനുകളുടെ ബാഹുല്യമോ എന്തോ ഐഫോൺ പ്രവർത്തനം വല്ലാതെ സ്ലോ ആകുന്നുണ്ടോ?

ഫോണിന്റെ വേഗത വർധിപ്പിക്കാൻ മൂന്നു സ്റ്റെപ്പ് മാത്രം. ഈ മൂന്നു എളുപ്പ വഴികൾപരീക്ഷിച്ചാൽ ഫോണിന്റെ വേഗത വർധിപ്പിക്കാനാകും. അവ എന്തെല്ലാമാണെന്നല്ലേ. നോക്ക.

1. ഫോൺ അൺലോക്ക് ആണെന്നും ഹോം സ്‌ക്രീന്‍ ഓൺ ആണെന്നും ഉറപ്പു വരുത്തുക

2. പവർ കീ പ്രസ് ചെയ്ത് ഹോൾഡ് ചെയ്യുകയാണ് രണ്ടാമത്തെ സ്‌റ്റെപ്. സ്‌ക്രീനിൽ സ്ലൈഡ് ടു പവർ ഓഫ് എന്ന സന്ദേശം തെളിയുന്നതു വരെ ഹോൾഡ് ചെയ്യണം.

3. ഇനി പവർ കീയിൽ നിന്ന് കയ്യെടുക്കാം. എന്നിട്ട് ഹോം കീ പ്രസ് ചെയ്യണം. 5 സെക്കന്‍ഡ് ഇത്തരത്തിൽ ഹോം കീ പ്രസ് ചെയ്യുക.

ഈ മൂന്നു സ്റ്റെപ്പുകൾ ഫോണിന്റെ റാം വേഗത്തിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്നു. ഒപ്പം ആവശ്യമില്ലാത്ത മെമ്മറി, പ്രോസസ് എന്നിവ ക്ലിയർ ചെയ്യുകയും ഫോണിന്റെ സ്പീഡ് കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു. സംഗതി വിജയിക്കുമെന്ന് പരീക്ഷിച്ചവർ ഉറപ്പു നൽകുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *