മഹാശിലാസ്മാരകങ്ങൾ

By on April 16, 2016
muniyara

പല സ്ഥലങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുള്ള കല്ലുപകരണങ്ങളും വയനാട്ടിലെ എടക്കൽ,

തൊവരി, ഇടുക്കിയിലെ മറയൂരിനടുത്ത് കുടക്കാട് വനം, കൊല്ലം ജില്ലയിലെ തെന്മലയിലെ ചെന്തരുണി എന്നിവിടങ്ങളിലെ ഗുഹകളും കേരളത്തിലെ അതിപുരാതന ജനജീവിതത്തിന്റെ തെളിവുകളാണ്.

ഇത്തരം പൗരാണികാവശിഷ്ടങ്ങൾ കഴിഞ്ഞാൽ കേരളത്തിലെ മനുഷ്യവാസത്തെക്കുറിച്ചു വ്യക്തമായ തെളിവു നല്കുന്നത് മഹാശിലാസ്മാരകങ്ങൾ(megaliths)ആണ്. ബി. സി. 500 – എ. ഡി. 300 കാലഘട്ടത്തിലേതാണ് ഈ ശവസ്മാരകങ്ങളെന്നു കരുതുന്നു.

“മഹാശില എന്നതുകൊണ്ട്  ഉദ്ധേശിക്കുന്നത്  ശവം സംസ്കരിക്കാനോ മരിച്ചവരുടെ ഓർമനിലനിർത്താൻ  കൂറ്റൻ കല്ലുകൾ കൊണ്ടു പടുത്തുണ്ടാക്കിയ അറകളെയും സ്തംഭങ്ങളെയുമാണ്.

തെക്കേ ഇന്ത്യയിൽ പൊതുവേ ദൃശ്യമായിരുന്ന മഹാശിലാ പ്രസ്ഥാനത്തിന്റെ ഭാഗവും പ്രേതാരാധനത്തോടു ബന്ധപ്പെട്ടതുമാണ് കേരളത്തിലെ മഹാശിലാ നിർമിതികൾ” കൊടും കല്ലറകൾ, പഴുതറകൾ, നടുകല്ലുകൾ

, കുടക്കല്ലുകൾ, തൊപ്പിക്കല്ലുകൾ, ശിലാഗുഹകൾ മുതലായ പലതരം മഹാശിലാ സ്മാരകങ്ങളുണ്ട്.

vizhinjam cave rock

നടുകല്ല്, തൊപ്പിക്കല്ല്, പടക്കല്ല്, പുലച്ചിക്കല്ല്, പാണ്ടു കുഴി, നന്നങ്ങാടി, പുതുമക്കത്താഴി തുടങ്ങിയ പല പേരുകളില് അവ അറിയപ്പെടുന്നു. വലിയ മണ്പാത്രങ്ങളിലും മറ്റുമാണ് ശവങ്ങള് അടക്കിയിരുന്നത്. പ്രാചീന ജനജീവിതത്തിന്റെ ചിത്രം അവതരിപ്പിക്കുന്നുവെങ്കിലും മഹാശിലാവശിഷ്ടങ്ങള് സ്ഥിരമായ പാര്പ്പിടങ്ങളുടെ വളര്ച്ചയെ കാണിക്കുന്നുവെന്നു പറയാന് സാധിക്കുകയില്ല.

image courtesy: panoramio.com , globalvisiontours.com 

Leave a Reply

Your email address will not be published. Required fields are marked *