Don't miss

യുവതികളെയും കീഴടക്കുന്നു ഹൃദോഗം

By on June 13, 2013
women heart diseases

പൊതുവേ സ്ത്രീകൾക്ക് ഹാർട്ട് അറ്റാക്ക്‌ കുറവാണ് എന്നാണു പറയാറ് . നമ്മുടെ വിശ്വാസങ്ങളും അങ്ങനെ തന്നെയാണ് . എന്നാൽ പുരുഷന്മാരിൽ കാണുന്ന അതേ ഹൃദ്രോഗലക്ഷണങ്ങൾ സ്ത്രീകളിലും കണ്ടുവരുന്നു എന്നും യുവതികളെ പോലും ഹൃദ്രോഗം കീഴ്പെടുത്തുന്നു എന്നുമാണ് പുതിയ അനുഭവങ്ങൾ .ഇതിനെ കുറിച്ച് ചെന്നൈയിലെ പ്രശസ്ത ഡോക്ടർ ശിവകടാക്ഷം പറയുന്നു .

“എന്റെ അടുത്തു ചികിത്സയ്ക്ക് എത്തുന്ന പല യുവതികൾക്കും ഹൃദ്രോഗം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിൽ പലരും അതിനെ കുറിച്ച് ബോധവതികൾ അല്ല എന്നതാണ് ഖേദകരം. പൊതുവേ സ്ത്രീകൾക്ക് ആർത്തവം പൂർണ്ണമായും നിലച്ച കാലത്തിനു ശേഷമോ വാർദ്ധക്യത്തിലോ ആണ് ഹൃദ്രോഗം ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നത്. എന്നാലിന്ന് പ്രായമോ ലിംഗഭേദമോ ഒന്നും നോക്കാതെ ഹൃദ്രോഗം സ്ത്രീകളേയും ലക്ഷ്യമിട്ട് തുടങ്ങിയിരിയ്ക്കുന്നു. ‘ആർട്ടറീ  ഡിസീസ് ‘ എന്നാണു ഇതിന്റെ പേര്. രക്തക്കുഴലിൽ കൊഴുപ്പ് അടിഞ്ഞു ചേർന്ന് അതിന്റെ ഫലമായി നെഞ്ചുവേദന അനുഭവപ്പെടുന്നു. ഒടുവിൽ ഹൃദയസ്തംഭനം സംഭവിയ്ക്കുന്നു. ഇന്ന് ആസ്ത്മ , സ്തനാർബുദം,, പക്ഷാഘാതം എന്നിങ്ങനെ ഉള്ള ഭീകര രോഗങ്ങൾ ഉണ്ടാക്കുന്ന മരണങ്ങളെ എല്ലാം പിന്തള്ളിക്കൊണ്ട് ആദ്യ സ്ഥാനത്തേയ്ക്ക് എത്തിയിരിയ്ക്കുകയാണ് ഹൃദ്രോഗം. ആർത്തവ വിരാമത്തിനു മുമ്പ് വരെ സ്ത്രീ ശരീരത്തിൽ ചുരത്തുന്ന ഈസ്ട്രജൻ  എന്ന ഹോർമോണ്‍ അവർക്ക് ഹൃദ്രോഗം വരാതെ തടയാൻ സഹായിക്കുന്നു . അതിനു ശേഷം ഈസ്ട്രജന്റെ ഉത്പാദനം കുറയുന്നു. ആ കുറവ് നികത്താനായി ഹോർമോണ്‍ റീപ്ളെയിസ്മെന്റ് തെറാപ്പി എന്ന പേരിൽ മരുന്നുകൾ കഴിയ്ക്കുന്നു. എന്നാൽ മെനോപാസ് ആയ സ്ത്രീകളിൽ ചില ശാരീരിക പ്രശ്നങ്ങൾ ഉള്ളവർക്ക് ഈ തെറാപ്പി നല്കരുത് എന്ന് ഡോക്ടർമാർ ശുപാർശ ചെയ്തു തുടങ്ങിയിരിയ്ക്കുന്നു . ഈ ചികിത്സ ഹൃദയ സ്തംഭനം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിച്ചതായും കണ്ടെത്തിയിട്ടുള്ളതായി പറയുന്ന ഡോക്ടർ ശിവകടാക്ഷം സ്ത്രീകളെ പിടികൂടുന്ന ഹൃദ്രോഗത്തിന്റെ കാരണങ്ങളെ കുറിച്ചും വിവരിയ്ക്കുന്നു

ഉയർന്ന രക്തസമ്മർദ്ദം 

തനിയ്ക്ക് ബ്ലഡ്‌ പ്രഷർ ഉണ്ടെന്നു പറയുന്ന സ്ത്രീകൾ നമുക്കിടയിൽ ധാരാളം ഉണ്ട്.  എന്നാൽ ഈ രോഗത്തിന് ചികിത്സ ആവശ്യമാണെന്ന ബോധമില്ലായ്മ കാരണം അവരുടെ ഹൃദയം തകരാറിലാകുന്നു എന്ന കാര്യം അവർ മനസിലാക്കുന്നില്ല . രക്തസമ്മർദ്ദം ഉള്ള സ്ത്രീകളെ ബോധവത്കരിയ്ക്കണം. ഉയർന്ന രക്തസമ്മർദ്ദത്തെ ഒരിയ്ക്കലും നിസാരമായി കാണരുത്.

പ്രമേഹം 

പ്രമേഹരോഗം ഇല്ലാത്ത സ്ത്രീകളേക്കാൾ പ്രമേഹരോഗം ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള  സാധ്യത കൂടുതലാണ്. ഇവരിൽ നല്ല കൊഴുപ്പിന്റെ അളവ് കുറവായിരിയ്ക്കും . അതുകൊണ്ട് അപകടകരമായ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയും അത് തുടരാനുള്ള  സാധ്യതയും വളരെ കൂടുതലാണ്. മാത്രമല്ല പ്രമേഹം നിമിത്തം വൃക്കകൾക്കും രക്തനാളികൾക്കും തകരാറുണ്ടാകും.  ഇത് ഹൃദ്രോഗ ചികിത്സയെ കുഴപ്പത്തിലാക്കും.

മാനസികസമ്മർദ്ദം 

വീട്ടിലായാലും ജോലിസ്ഥലത്തായാലും വലിയ പിരിമുറുക്കത്തോടെയും മാനസിക സമ്മർദ്ദത്തോടെയും ഇരിയ്ക്കുന്ന സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത വളരെ കൂടുതൽ ആണ്. ടെൻഷൻ കുറയ്ക്കാനുള്ള വ്യായാമങ്ങൾ, ധ്യാനം, യോഗ ഇവയൊക്കെ പരിശീലിയ്ക്കുന്നത് ‌നല്ലതാണ്. ദിവസവും നാല്പത്തി അഞ്ചു മിനിറ്റ് നടക്കുന്നതും ഏറെ ഉത്തമം ആണ് .

ഹൃദയം കാക്കാൻ

മലക്കറികളും പഴവർഗ്ഗങ്ങളും കഴിയ്ക്കാത്ത സ്ത്രീകൾക്ക് ഹൃദോഗ ദോഷങ്ങൾ എറിയിരിയ്ക്കും. നിത്യവും 150 ഗ്രാം പച്ചക്കറികൾ , 150 ഗ്രാം പഴവർഗ്ഗങ്ങൾ എന്നിവ കഴിയ്ക്കണം. ഒപ്പം നാര് സത്തുള്ള ഭക്ഷണങ്ങളും പ്രധാനമാണ് .

ഗർഭനിരോധന ഗുളികകൾ കഴിയ്ക്കുന്ന സ്ത്രീകൾക്ക് ഹോർമോണ്‍ മാറ്റത്താൽ രക്തക്കുഴലുകളിൽ കട്ടികൾ ഉണ്ടാകാം. അത് ഹൃദ്രോഗത്തിന് കാരണമാകുന്നു. അതുകൊണ്ട് ഗർഭനിരോധന ഗുളികകൾ കഴിവതും ഒഴിവാക്കുക.

ഹൃദയം കാക്കാൻ ഉന്മേഷകരവും ആനന്ദപ്രദവുമായ ജീവിത രീതി വളരെ അത്യന്താപേക്ഷിതം ആണ് .

ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം എടുത്തുമാറ്റിയ സ്ത്രീകൾ വളരെ ശ്രദ്ധാലുക്കൾ ആയിരിയ്ക്കണം. ഓപറേഷൻ കഴിഞ്ഞു ആദ്യവർഷം മുതൽ വർഷത്തിലൊരിയ്ക്കൽ ഹൃദയ പരിശോധന നടത്തണം.

നടക്കുമ്പോഴോ പടി കയറുമ്പോഴോ ഭക്ഷണം കഴിച്ച ഉടനെയോ ഭാരം എടുക്കുമ്പോഴോ നെഞ്ചു വേദനയോ ശ്വാസം വിടാൻ ബുദ്ധിമുട്ടോ തോന്നിയാൽ ഉടൻ തന്നെ ഡോക്ടറെ കാണുക.

Image courtesy: drjanet.tv

Leave a Reply

Your email address will not be published. Required fields are marked *