Don't miss

ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഉപയോഗിച്ച് കീടങ്ങളെ പ്രതിരോധിക്കുന്ന വിധം

By on April 16, 2016

എളുപ്പത്തിൽ തയ്യാറാക്കാവുന്ന ജൈവ കീടനാശിനികളെ പറ്റി ഇവിടെ കുറെയധികം പറഞ്ഞിട്ടുണ്ടല്ലോ.

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ / ആവണക്കെണ്ണ എമല്ഷന്, വേപ്പെണ്ണ എമല്ഷന്, പുകയില കഷായം, പാല്ക്കായ മിശ്രിതം ഒക്കെ അവയിൽ ചിലതാണ്. ഗോമൂത്രം, കാന്താരി മുളക് ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നമുക്ക് ജൈവ കീട നാശിനികൾ ഉണ്ടാക്കാന് സാധിക്കും. അതിനായി വെണ്ട സാധനങ്ങൾ.

 

1, ഗോമൂത്രം – 1 ലിറ്റർ

2, കാന്താരി മുളക് – 1 കൈപ്പിടി

3, ബാർ സോപ്പ് – 50 ഗ്രാം

 

കാന്താരി മുളക് നന്നായി അരചെടുക്കുക, അതിലേക്കു ഒരു ലിറ്റർ ഗോ മൂത്രം ചേർക്കുക.

ഇതിലേക്ക് ഇതിൽ 60 ഗ്രാം ബാർ സോപ്പ് ലയിപ്പിച്ച് ചേർത്തിളക്കുക. ഈ മിശ്രിതം നന്നായി അരിചെടുത്ത് 10 ഇരട്ടി വെള്ളം ചേർത്ത്  സ്പ്രേ ചെയ്തു കൊടുക്കാം. മൃദുശരീരികളായ കീടങ്ങളായ പടവലപ്പുഴു , വരയൻ പുഴു, ഇലപ്പുഴു, കൂടുകെട്ടി പുഴു, പയർ ചാഴി , കായ് തുരപ്പൻ പുഴു, ഇലതീനി പുഴുക്കൾ ഇവയ്ക്കെതിരെ ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *