Don't miss

മുഖം തിളങ്ങാൻ

By on April 12, 2016

1. ആളുകൾ ചർമ്മത്തിന് നിറവും തിളക്കവും ആഗ്രഹിക്കുന്നവരാണ്. ആഴ്ചകൾക്കകം ചർമ്മത്തിന് വെളുപ്പുനിറം

നല്കുമെന്ന് അവകാശപെടുന്ന നിരവധി സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയൊന്നും ഫലപ്രദമാകണമെന്നുമില്ല.

രാസവസ്തുക്കൾ അടങ്ങിയ ഫെയർനെസ്സ് ക്രീമുകൾ വാങ്ങി കാശുകളയുന്നതിന് പകരം ചർമ്മത്തിന് നിറം നല്കാൻ സഹായിക്കുന്ന ചില വിദ്യകൾ വീട്ടിൽ തന്നെ ചെയ്യാനാവും. ചർമ്മ പരിചരണത്തിലെ പതിവ് ചര്യകളും ഇതിൽ ഉൾപെടുന്നു. ചർമ്മത്തിന് ശോഭ ലഭിക്കുന്നതിന് മുഖം കഴുകുന്നത് മുതൽ വീട്ടിൽ നിർമ്മിച്ച ഫെയർനെസ്സ് ക്രീം തേയ്ക്കുന്നത് വരെ അനേകം കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്.

1. മുഖം കഴുകുക മുഖം കഴുകുന്നത് വളരെ പ്രധാനപെട്ട കാര്യമാണ്. അത് വഴി ചർമ്മത്തിന്‍റെ ശോഭ കെടുത്തുന്ന അഴുക്കും പൊടിയും നീക്കം ചെയ്യാനാവും. നിങ്ങൾക്ക് മുഖക്കുരുവിന്‍റെ പ്രശ്നമുണ്ടെങ്കിൽ ഇടക്കിടെ വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.

2. ഫേസ് പായ്ക്കുകൾ ചര്‍മ്മത്തിന് നിറവും തിളക്കവും ലഭിക്കാൻ സഹായിക്കുന്ന നിരവധി ഫേസ് പായ്ക്കുകളുണ്ട്. ഒരു സ്ക്രബ്ബ് ഉപയോഗിക്കുന്നത് വഴി ചർമ്മത്തിലെ മൃതകോശങ്ങൾ അകറ്റുകയും ചർമ്മത്തിന്‍റെ ശോഭ സ്വഭാവിക രീതിയിൽ വർദ്ധിപ്പിക്കുകയും ചെയ്യാം.

lemon620

 

3. നാരങ്ങ ഒരു പ്രകൃതിദത്ത ബ്ലീച്ചിങ്ങ് ഏജന്‍റാണ് നാരങ്ങ. ഇത് ചർമ്മത്തിന് നല്ല നിറം നേടാന്‍ സഹായിക്കും. ഫ്രഷായ നാരങ്ങയുടെ ഒരു കഷ്ണം ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യുകയോ, അല്ലെങ്കില്‍ നാരങ്ങ നീർ ഫേസ്പായ്ക്കില്‍ ചേര്‍ത്ത്

4. പഴങ്ങള്‍ വാഴപ്പഴം, പപ്പായ, അവൊക്കാഡോ തുടങ്ങിയ പഴങ്ങള്‍ ചര്‍മ്മത്തിന് നല്ല നിറം നല്കാന്‍ സഹായിക്കുന്നവയാണ്. ഇത്തരം പഴങ്ങള്‍ മുഖത്ത് തേയ്ക്കുന്നത് നല്ല ഫലം നല്കും.

5. സൂര്യപ്രകാശം ഒഴിവാക്കുക സൂര്യപ്രകാശത്തിലെ ദോഷകരമായ അള്‍ട്രാ വയലറ്റ് രശ്മികള്‍ ചര്‍മ്മത്തിനെ ഇരുണ്ടതാക്കുകയും തകരാറുകളുണ്ടാക്കുകയും ചെയ്യും. നിറമുള്ള, ഇരുളാത്ത ചര്‍മ്മം ലഭിക്കാന്‍ കഴിയുന്നിടത്തോളം സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതെ നോക്കുക.

6. തൊപ്പി ധരിക്കുക പുറത്ത് പോകുമ്പോള്‍ ഒരു തൊപ്പി ധരിക്കുക. അതുവഴി സൂര്യരശ്മികളില്‍ നിന്നും, അഴുക്കില്‍ നിന്നും, മാലിന്യങ്ങളില്‍ നിന്നും സംരക്ഷണം നേടാം.

7. എക്സ്ഫോലിയേഷന്‍ ആഴ്ചയില്‍ ഏതാനും തവണ എക്സ്ഫോലിയേഷന്‍ നടത്തുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും നിറവും വൃത്തിയുമുള്ള പുതിയ ചര്‍മ്മം അനാവൃതമാക്കുകയും ചെയ്യും.

8. യോഗര്‍ട്ട് ഉപയോഗിച്ചുള്ള മസാജ് യോഗര്‍ട്ടിലെ പ്രോബയോട്ടിക്സ് ചര്‍മ്മത്തെ ശുദ്ധിയാക്കുകയും നിറം നല്കുകയും ചെയ്യും. എല്ലാ ദിവസവും യോഗര്‍ട്ട് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക.

Home-Remedies-to-Get-Rid-of-Acne

9. ക്ലെന്‍സിങ്ങ് ടീ ട്രീയും കറ്റാര്‍വാഴയും ചര്‍മ്മം ശുദ്ധീകരിക്കാന്‍ ഏറെ ഫലപ്രദമാണ്. ഒരു കോട്ടണ്‍ ബോള്‍ പാലില്‍ മുക്കി മുഖത്ത് തേയ്ക്കുന്നത് അഴുക്കകറ്റി ശുദ്ധീകരിക്കാന്‍ സഹായിക്കും

10. വെള്ളം കുടിക്കുക ജലം ശരീരം ശുദ്ധീകരിക്കുകയും മുഖത്തിന് തിളക്കം നല്കുകയും ചെയ്യും. ചര്‍മ്മത്തിന് നിറവും തിളക്കവും നല്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണിത്.

Leave a Reply

Your email address will not be published. Required fields are marked *