Don't miss

കല്ലുമ്മക്കായ വൃത്തിയാക്കേണ്ടതിങ്ങനെ?

By on January 9, 2018
kallumakkaya

കല്ലുമ്മക്കാ വിഭവങ്ങളുടെ രുചി എടുത്തുപറയേണ്ടതാണ്. കടലിലും പുഴയിലുമുള്ള പാറക്കെട്ടുകളിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. വീടുകളില്‍ ഇവ വില്‍ക്കാന്‍ കൊണ്ടുവരുന്നവരുടെ എണ്ണം കുറഞ്ഞതും വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടുമാണ് എന്നാല്‍ ഒരുവട്ടം മനസിലാക്കിയാല്‍ വളരെ എളുപ്പത്തില്‍ വൃത്തിയാക്കാവുന്ന ഒന്നാണ് കല്ലുമ്മക്കായ

കൂമ്പിയ അവസ്ഥയിലാണ് കല്ലുമ്മക്കായ നമുക്ക് ലഭിക്കുക. ഇത് ചുവട് കട്ടിയുള്ള ഒരു വലിയ പാത്രത്തിലേക്ക് മാറ്റിയ ശേഷം. തോട് അടര്‍ന്നുമാറുന്നതുവരെ വെള്ളത്തിലിട്ട് പുഴുങ്ങുക.

ശേഷം വെള്ളം വാര്‍ന്നുപോകാന്‍ വയ്ക്കുക. ചൂടാറിയ ശേഷം കൈകള്‍ ഉപയോഗിച്ച് തോട് അനായാസം അടര്‍ത്തിമാറ്റാവുന്നതാണ്. തോടിനുള്ളില്‍ മഞ്ഞ നിറത്തില്‍ ലഭിക്കുന്ന ഭാഗം ആണ് ഭക്ഷ്യയോഗ്യം. ഈ ഭാഗത്ത് കറുത്ത നിറത്തില്‍ കാണുന്നത് കല്ലുമ്മക്കായയുടെ വിസര്‍ജ്ജ്യമാണ്. ഈ ഭാഗം കൈകൊണ്ട് നുള്ളിയൊ കത്തി ഉപയോഗിച്ചോ നീക്കം ചെയ്യണം.

Kallumakkaya

kallumakkaya

നീക്കം ചെയ്യേണ്ട ഭാഗം

തോടുകള്‍ മുഴുവനായി അടര്‍ത്തിമാറ്റിയ ശേഷം കല്ലുമ്മക്കായ വെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക. പിന്നീട് ഇഷ്ടമുള്ള കല്ലുമ്മക്കായ വിഭവം ഉണ്ടാക്കാാം.

ഇതിന്റെ മധ്യഭാഗത്തായി പുല്ല് പോലെ ഒരു ഭാഗം കാണാം. ഇത് നീക്കം ചെയ്ത് വേണം കല്ലുമ്മക്കായ ഉപയോഗിക്കാന്‍

Image courtesy: merakedene.com , demandstudios.com , healthfitnessrevolution.com

Leave a Reply

Your email address will not be published. Required fields are marked *