- സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര്Posted 3 months ago
- ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ.Posted 3 months ago
- ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾPosted 3 months ago
- 10 രൂപ പോലും ചിലവിടേണ്ട… മുടി തഴച്ചു വളരാൻ ഈ ഭക്ഷണങ്ങൾ മതി.Posted 3 months ago
- മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്Posted 3 months ago
- ഫ്രിഡ്ജില്‍ വെച്ച മുട്ട ഉപയോഗിക്കാമോ?Posted 3 months ago
- കല്ലുമ്മക്കായ വൃത്തിയാക്കേണ്ടതിങ്ങനെ?Posted 3 months ago
- കാലിന്മേല് കാല് കയറ്റി ഇരിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?Posted 3 months ago
- തൈറോയ്ഡ് ലക്ഷണങ്ങൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് !Posted 3 months ago
- യാങ്കീPosted 4 months ago
കാൻസറിലേയ്ക്ക് ആനയിക്കുന്ന വിളർച്ച

നഗരങ്ങളില ധൃതി പിടിച്ചു ജോലിയ്ക്ക് പോകുന്ന സ്ത്രീകൾ മിക്കവരും പ്രാതൽ കഴിയ്ക്കാറില്ല .ഉച്ചയ്ക്ക് ഓഫീസിൽ വച്ചും നല്ല വണ്ണം ഭക്ഷണം കഴിയ്ക്കാനായെന്നു വരില്ല. രാത്രി വീട്ടിൽ എത്തിയാലോ ക്ഷീണം കാരണം ശരിയ്ക്കും പാചകം ചെയ്യാൻ സാധിച്ചു എന്ന് വരില്ല. പുരുഷന്മാർക്ക് പുറത്തുനിന്നും കഴിയ്ക്കുന്ന ഫാസ്റ്റ് ഫുഡിൽ നിന്നുമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. രക്ത വിളർച്ച പൊതുവെ സ്ത്രീകളുടെ മാത്രം പ്രശ്നമായിരുന്നു .പ്രസവ വേളയിലും ആർത്തവ വേളയിലും ധാരാളം രക്തം നഷ്ടപ്പെടുന്നതു കൊണ്ടാണ് സ്ത്രീകൾക്ക് വിളർച്ച ഉണ്ടാകുന്നത് . സത്ത് കുറവ് എന്ന് പറഞ്ഞാലും ഇരുമ്പു സത്തിന്റെ കുറവാണ് രക്ത വിളർച്ചയ്ക്ക് പ്രധാന കാരണം . ശരീരത്തിന് ആവശ്യമായ അളവിൽ ഇരുമ്പു സത്ത് ലഭിച്ചില്ല എങ്കിൽ അത് രക്തത്തിലെ ചുവന്ന അണുക്കളുടെ ഉത്പാദനം കുറയുന്നതിന് കാരണമാകും. ഹീമോഗ്ലോബിന്റെ അളവും കുറവും. തന്മൂലം ശരീരത്തിന്റെ ഓരോ ഭാഗത്തെയ്ക്കും ഓക്സിജൻ കൊണ്ട് ചെല്ലുന്ന ലോകി തടസപ്പെടും. ഓക്സിജൻ കിട്ടാതെ വരുമ്പോൾ ശരീരത്തിന് സുഗമമായി പ്രവർത്തിയ്ക്കാൻ ആകില്ല . എന്നാൽ ഇതാകട്ടെ നിരന്തരമായ ഒരു പ്രശ്നവുമല്ല. ഇരുമ്പു സത്ത് അധികം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിച്ചാൽ തന്നെ കുറവുകൾ പരിഹരിയ്ക്കപ്പെടും.
കീഴാർ നെല്ലി , മുരിങ്ങ ,ചീരകൾ , ബീറ്റ്റൂട്ട് എന്നിങ്ങനെയുള്ള മലക്കറികളും ഔഷധസസ്യങ്ങളും നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ തന്നെ രക്ത വിളർച്ചയെ കുറിച്ച് ഓർത്ത് ഭയക്കേണ്ടി വരില്ല . രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പുരുഷന്മാർക്ക് 14 മുതൽ 16 ഉം സ്ത്രീകൾക്ക് 12 മുതൽ 16 എന്നാ അളവുമാണ് നോർമൽ .തക്കസമയത്തു വിളർച്ച മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ അത് ഭാവിയില തൈറോയ്ഡ് പ്രശ്നത്തിനും കാൻസർ പോലുള്ള തീരാവ്യാധികൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. അതുകൊണ്ട് ഭക്ഷണത്തിൽ ശ്രദ്ധ പുലർത്തി സത്തുള്ള ആഹാരം കഴിച്ചാൽ ആഗോഗ്യം ഭദ്രം..
Image courtesy: neurobodyfit.com