Don't miss

ആറളം

By on April 12, 2016

ഉത്സവ ദിനങ്ങളെത്തിയാൽ മിക്കവരും യാത്രപോകാനുള്ള തിരക്കിലായിരിക്കും.

നമ്മുടെ കൊച്ചു കേരളത്തിലെ കാഴ്ച കാണാൻ തയ്യാറാവാതെ മിക്കവരും അന്യ സംസ്ഥാനങ്ങളിലേക്കായിരിക്കും യാത്ര തിരിക്കുക. കേരളത്തിൽ തന്നെ ഒട്ടേറെ പ്രകൃതിരമണീയമായ സ്ഥലങ്ങൾ കാണാനുണ്ടെന്ന് നാം ഓർക്കണം. അത്തരത്തിലുള്ള ഒരു സ്ഥലം നമുക്ക് പരിചയപ്പെടാം.

                           കണ്ണൂരിലേക്ക് കാഴ്ചകൾ കാണാൻ വരുന്ന സഞ്ചാരികൾക്ക് യാത്ര പോകാൻ നിരവധി സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് ആറളം വന്യജീവി സങ്കേതം. പ്രകൃതിയെ സ്‌നേഹിക്കുന്ന ആരും ആറളത്തേക്ക് പോകാൻ മറക്കരുത്. കണ്ണൂർ ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂർ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്ന് ആറളത്തേക്കുള്ള യാത്ര വളരെ രസകരമായിരിക്കും.

                                കണ്ണൂരിൽ നിന്ന് കൂത്തുപറമ്പ് വഴിയാണ് ആറളത്തേക്ക് പോകേണ്ടത്. കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് യാത്രപോകുന്നത് നിടുംപോയിൽ വഴിയാണ്. ഇവിടെ നിന്ന് ഏകദേശം ഒമ്പത് കിലോമീറ്ററിനടുത്ത് യാത്ര ചെയ്താൽ ആറളം വന്യജീവി സങ്കേതത്തിൽ എത്താം.

അൻപത്തി അഞ്ച് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ ആണ് ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഈ വനമേഖലയുടെ അതിരുകൾ ആറളം, കൊട്ടിയൂർ, കേളകം എന്നീ ഗ്രാമങ്ങളാണ്.

ആറളം വന്യജീവി സങ്കേതത്തിലുടെ

aralam 1 620

ആറളം വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്രയിൽ നിങ്ങൾക്ക് ആന, കാട്ടുപോത്ത്, മാൻ, കാട്ടുപന്നി, പുള്ളിപ്പുലി, കാട്ടുപൂച്ച തുടങ്ങിയ നിരവധി ഇനത്തിലുള്ള മൃഗങ്ങളെ കാണാൻ കഴിയും. ആറളം യാത്രകഴിഞ്ഞ് വന്നാൽ ഒരു നല്ല യാത്ര കഴിഞ്ഞതിന്റെ അനുഭൂതി ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആറളം വന്യജീവി സങ്കേതം രൂപീകരിച്ചത് 1984ൽ ആണ്.

ഇതിനോട് അനുബന്ധിച്ചാണ് ആറളം ഫാമും സ്ഥിതി ചെയ്യുന്നത്. ആറളത്തെ ചുറ്റി ഒരു പുഴ ഒഴുക്കുന്നുണ്ട്. ചീങ്കണ്ണി പുഴ എന്നാണ് ഇത് അറിയപ്പെടുന്നത്. വളപ്പട്ടണം പുഴയിലേക്കണ്ണ് ചീങ്കണ്ണി പുഴ ചെന്നെത്തുന്നത്. ഇതുകൂടാതെ ചെറുതും വലുതുമായ നിരവധി തോടുകൾ ആറളത്ത് കാണാം. 200ലറെ ഇനം പക്ഷികൾ ആറളത്ത് ുണ്ട്.

സിംഹവാലൻ, ഹനുമാൻ കുരങ്ങ്, നാടൻ കുരങ്ങ്, കരിങ്കുരങ്ങ്, കോഴിവേഴാമ്പൽ, പാണ്ടൻ, നാട്ടുവേഴാമ്പൽ തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. ആറളം ഫാമിലും വനത്തിലും ഡിസംബർ, ജനുവരി മാസങ്ങളിൽ വിരുന്നെത്തുന്ന ആൽബട്രോസ് പൂമ്പാറ്റകൾ സഞ്ചാരികൾക്ക് നൽകുന്നത് നയനാനന്ദകരമായ കാഴ്ചകളാണ്. കുടക് മലനിരകളിൽനിന്നും പുറപ്പെടുന്ന പതിനായിരക്കണക്കിന് പൂമ്പാറ്റകൾ ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടി വയനാടൻ കാടുകളിലേക്ക് വർണം വിതറി കടന്നുപോകുന്നു.

ആറളം വന്യജീവി സങ്കേതത്തിൽ ചെല്ലുമ്പോൾ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയാതെ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്കിന് എതിരെ അതീവ ജാഗ്രത പുലർത്തുന്നവരാണ് അവിടുത്തെ ജീവനക്കാർ.അത്രയും സുരക്ഷിതമായാണ് ഇവിടത്തെ ജീവനക്കാർ കാടിനെ സംരക്ഷിക്കുന്നത്. താമസിക്കാൻ ആറളം വന്യജീവി സങ്കേതത്തിൽ ഡോർമിറ്ററി സൗകര്യമുണ്ട്. സെപ്റ്റംബർ മുതൽ മെയ് മാസം വരെയുള്ള കാലയളവാണ് ആറളം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. രാവിലെ എട്ടുമണിമുതൽ വൈകുന്നേരം നാലു മണിവരെ മാത്രമേ ഇവിടെ സന്ദർശകരെ അനുവദിക്കുകയുള്ളു..

ആറളത്തിലുടെ 

  aralam-wildlife-sanctuary

 

പുഴകളുടെ നാട് എന്ന അർത്ഥത്തിലാണ് ഈ സ്ഥലത്തിന് ആറളം (ആറിന്റെ അളം) എന്ന് പേര് വന്നത്. വടക്കു കിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്ക് പടിഞ്ഞാറ് ആറളം പുഴയാലും കാൽത്തളയിടപ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ് ആറളം ഫാമും വന്യജീവി സങ്കേതവും.

വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്ക് കൊണ്ടും വനഭൂമിയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്നതുമായ മനോഹര ഭൂപ്രദേശം. വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും

കേരളത്തിലെ തന്നെ ഏറ്റവും ശുദ്ധമായവെള്ളം ലഭിക്കുന്ന പുഴയാണ് ചീങ്കണ്ണിപ്പുഴ. ഇതാണ് ഇവിടത്തെ മറ്റൊരു പ്രതേകത

ചീങ്കണ്ണിപ്പുഴ

maxresdefault-(2)

പശ്ചിമഘട്ടത്തിന്റെ തെക്കേ ചെരിവിലാണ് ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. തെക്കുഭാഗത്ത് വേനലിലും തണുത്ത വെള്ളവുമായി ഒഴുകുന്ന ചീങ്കണ്ണിപ്പുഴ. കർണാടകത്തിലെ ബ്രഹ്മഗിരി മലനിരകൾ കിഴക്കുഭാഗത്ത് അതിരിടുന്നു. പടിഞ്ഞാറു ചോദിക്കുകയാണെന്നാണ് വിചാരം.ഭാഗത്താണ് ആറളം ഫാമും മറ്റ് വനപ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്

 

Leave a Reply

Your email address will not be published. Required fields are marked *