Don't miss

ഹോം കമ്പോസ്റ്റ് നിർമാണം കുറഞ്ഞ ചെലവില്

By on April 12, 2016

വളരെ ചുരുങ്ങിയ ചെലവിൽ  നിർമ്മിക്കാവുന്ന ഒരു ഹോം

കമ്പോസ്റ്റ് യുണിറ്റിനെക്കുറിച്ച് പറയാം. അടുക്കളയിലെ അഴുകുന്ന അവശിഷ്ട്ടങ്ങൾ  ഇതിനായി ഉപയോഗിക്കാം. പച്ചക്കറി വേസ്റ്റ് , ഭക്ഷണ അവശിഷ്ട്ടങ്ങള് ഒക്കെ ഇതിനായി ഉപയോഗിക്കാം. കടലാസ് , പ്ലാസ്റ്റിക് , ഉള്ളിതോലി , നാരങ്ങ തോട് ഒക്കെ ഒഴിവാക്കുക. രണ്ടു മൺകലങ്ങൾ അല്ലെങ്കിൽ  പ്ലാസ്റ്റിക് ബക്കെറ്റ് എടുക്കുക. ഏകദേശം
 20 ലിറ്റർ  എങ്കിലും ഉൾക്കൊള്ളാൻ കഴിയുന്നവ വേണം. പെയിന്റ് വരുന്ന വലിയ പ്ലാസ്റ്റിക് ബക്കെറ്റ് നല്ലതാണ്. ഇതിന്റെ അടിയില് 4-6 ചെറിയ ദ്വാരങ്ങൾ ഇടുക. വെസ്റ്റിലെ വെള്ളം ഊർന്നു താഴെ വീഴാൻ ആണിത്. ഇവ രണ്ടും 15 സെന്റി മീറ്റർ ഉയരമുള്ള വെവ്വേറെ ഇരുമ്പ് സ്റ്റാന്ഡിൽ വെക്കുക. പകരം ഇഷ്ടിക ഉപയോഗിച്ചു വേണെങ്കിലും ഇവ ഉറപ്പിക്കാം.

compost

ഇനി പത്രത്തിന് താഴെ ഊറിവരുന്ന വെള്ളം ശേഖരിക്കാന് ഒരു

ചെറിയ പാത്രം വെക്കാം.ഇനി അടുക്കള മാലിന്യം ദിവസവും ഇതിലെ ഒരു പാത്രത്തിൽ  ഇട്ടു കൊടുക്കാം. ഒന്നാമത്തെ പാത്രം നിറയുന്നത് വരെ മാലിന്യ നിക്ഷേപം തുടരാം. ഒന്ന് – രണ്ടു മാസം കൊണ്ട് ഒരു പാത്രം നിറയും. അതിനു ശോഷം രണ്ടാമത്തെ പാത്രത്തിൽ മാലിന്യം നിക്ഷേപിക്കാൻ തുടങ്ങുക. ആദ്യപാത്രം രണ്ടുമാസത്തേക്ക് വെറുതെ ഇടുക. രണ്ടുമാസത്തിന് ശേഷം ആദ്യ പത്രത്തിലെ കമ്പോസ്റ്റ് ഉപയോഗത്തിന് പാകമായിരിക്കും. ഈ കമ്പോസ്റ്റ് വളമായി ഉപയോഗിക്കാം. ഊർന്നിറങ്ങിയ വെള്ളം അതിന്റെ രണ്ടിരട്ടി വെള്ളം ചേർത്ത്  വെർമിവാഷായി ഉപയോഗിക്കാം.


 

Leave a Reply

Your email address will not be published. Required fields are marked *