Don't miss

ഹെന്ന കൊണ്ടു കാര്യങ്ങൾ പലത്‌ 

By on April 29, 2016

നിറവും പോഷണവും നൽകുന്നതിനപ്പുറം മൈലാഞ്ചി

കൊണ്ട് മുടിക്ക് നിരവധി ഗുണങ്ങളുണ്ട്. അത്തരം ചില കാര്യങ്ങൾ മനസിലാക്കിയിരിക്കുന്നത് നന്നായിരിക്കും. കഷണ്ടി തടയുന്നു  കടുകെണ്ണയിൽ അല്പം മൈലാഞ്ചി ഇല ചേർത്ത് തിളപ്പിക്കുക. ഇത് തണുത്ത ശേഷം തലയിൽ തേയ്ക്കാം. ഇത് ദീർഘകാലം ഉപയോഗിക്കുന്നത് കഷണ്ടി തടയാൻ സഹായിക്കും.    

പാദത്തിലെ എരിച്ചിൽ മാറ്റുന്നു  കുറച്ച് മൈലാഞ്ചി ഇല എടുത്ത് വിനാഗിരിയിൽ മുക്കി വെച്ച ശേഷം തുടർന്ന് അത് സോക്സിനുള്ളിൽ വെയ്ക്കുക. രാത്രി ഈ സോക്സ് ധരിച്ച് കിടക്കുക. ഇത് പാദത്തിലെ എരിച്ചിൽ മാറ്റാൻ സഹായിക്കും

 കുരുക്കൾ അകറ്റാം അല്പം മൈലാഞ്ചി ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് ഇളം ചൂടാടെ കുരുക്കളുള്ള ഭാഗം കഴുകുക. ഇത് കുരുക്കൾ മാറാൻ സഹായിക്കും.

വായ്പ്പുണ്ണ് മാറ്റാം മൈലാഞ്ചി ഉപയോഗിച്ച് ഔഷധഗുണമുള്ള മൗത്ത് വാഷ് നിങ്ങൾക്ക് സ്വയം തയ്യാറാക്കാം. 50 ഗ്രാം മൈലാഞ്ചിപൊടി പച്ചവെള്ളത്തിൽ കലർത്തുക. ഈ വെള്ളം ഉപയോഗിച്ച് വായ കഴുകുക. വായ്പ്പുണ്ണ് വേഗത്തിൽ മാറാൻ ഇത് സഹായിക്കും.

തലവേദന മാറ്റുന്നു സൂര്യപ്രകാശമേറ്റുള്ള തലവേദന മാറ്റാൻ മൈലാഞ്ചി ഇല ഉപയോഗിക്കാം. അല്പം മൈലാഞ്ചി ഇലയും പൂവും വിനാഗിരിയിൽ ഒരു മണിക്കൂറോളം കുതിർത്ത് വെച്ച് തുടർന്ന് അത് നെറ്റിയിലും ചെന്നിയിലും തേയ്ക്കാം. ഇത് തലവേദനയിൽ നിന്ന് വേഗത്തിൽ മുക്തി നൽകും.

 

hr wmn

അഴുക്ക് നീക്കുന്നു  അഴുക്ക് നീക്കം ചെയ്യാൻ മൈലാഞ്ചി ഫലപ്രദമാണെങ്കിലും മുടിക്ക് ആരോഗ്യവും തിളക്കവും ലഭിക്കാൻ അല്പം ഉലുവയും മൈലാഞ്ചി ഇലയും കൂട്ടിക്കലർത്തി വെള്ളം ചേർത്ത് തിളപ്പിക്കുക. തല കഴുകുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇത് തലയിൽ തേയ്ക്കുക.  

താരൻ അകറ്റുന്നു മൈലാഞ്ചി തേയ്ക്കുന്നത് താരനകറ്റാൻ സഹായിക്കും. എന്നാൽ മുടിക്ക് ആരോഗ്യവും തിളക്കവും ലഭിക്കുന്നതിന് ഉലുവ, കടുകെണ്ണ, മൈലാഞ്ചി ഇല എന്നിവ ചേർത്ത് തിളപ്പിച്ച് നീരെടുക്കുക. ഇത് കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് തലയിൽ തേയ്ക്കുന്നത് താരനകറ്റുകയും മുടിക്ക് പോഷണം നൽകുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *