സ്ത്രീകളിലെ ലൈംഗികപ്രശ്നങ്ങൾ

By on April 25, 2016

സ്ത്രീകളിൽ സംഭോഗം വേദനാജനകമാകുന്നതിനെ ഡിസ്പെറുണിയ എന്നാണു പറയുന്നത്.

എന്നാൽ അപെറുണിയ ലൈഗികബന്ധം നടത്താനുള്ള കഴിവില്ലായ്മയാണ്. ശാരീരികവും മാനസികവും ആയ കാരണങ്ങളാലാണു ഡിസ്പെറുണിയ സംഭവിക്കുന്നത്. ലിംഗം യോനിക്കുള്ളിൽ പ്രവേശിപ്പിക്കുമ്പോഴുള്ള സൂപ്പർഫിഷ്യൽ ഡിസ്പെറുണിയ ആണ് ചില സ്ത്രീകൾക്കുള്ളത്. എന്നാൽ മറ്റു ചിലരിൽ ഉള്ളിലായ ശേഷമുള്ള ഡീപ്പ് ഡിസേപെറുണീയ ആണ് പ്രശ്നക്കാരി. രണ്ടാമത്തെ രോഗികളിൽ സംഭോഗം കഴിഞ്ഞശേഷവും വേദന തുടരും. ഡിസ്പെറുണിയയുടെ ശാരീരിക കാരണങ്ങൾ ഭേദപെടുത്തിയാൽ തന്നെയും വേദന, ആകാംക്ഷ, ഭയം എന്നിവയുടെ ഒരു ശ്രേണി പിന്നെയും തുടരുന്നതായി കാണാം. യോനിയിലെ ദൃഢതയാർന്ന കന്യാചർമം, അസാധാരണമാംവിധം ലോലവും മൃദുലവുമായ കന്യാചർമവലയം തുടങ്ങിയവയാണു ശാരീരിക കാരണങ്ങൾ.

മുറുക്കം പ്രശ്നമായാൽ

യോനീനാളത്തിന്റ സങ്കോചം മൂലമുണ്ടാകുന്ന യോനീ മുറുക്കം മൂലം സംഭോഗം വേദനാജനകമായിത്തീരുന്നു. ലൈംഗികവികാരം ഉണ്ടായാലും പേശികൾ മുറുകപെട്ടുകൊണ്ടു പ്രവേശനത്തിനു പ്രയാസപെടുന്ന അവസ്ഥയാണിത്. സംഭോഗം വേദനാജനകമായിരിക്കുന്ന 60—70 ശതമാനം സ്ത്രീകളിലും വജൈനിസ്മസ് ആണ് കാരണമെന്ന് ആധികാരികമായി സ്ഥിരീകരിക്കപെട്ടിട്ടുണ്ട്.

മാനസികവും വൈകാരികവും ശാരീരികവുമായ കാരണങ്ങളാൽ ഇതുണ്ടാകാം. വസ്തി പ്രദേശത്തെ ദൃഢത കൈവരിക്കുന്നതിനു നിർദേശിക്കപെട്ടിട്ടുള്ള കെഗൽസ് വ്യായാമം തുടങ്ങി മറ്റു ടെക്നിക്കുകളും മനഃശാസ്ത്രനിർദേശങ്ങളും ഇന്നു പ്രാബല്യത്തിലുണ്ട്. അസഹ്യമായ യോനീവേദന, പാർശ്വഫലങ്ങളുണ്ടാക്കാതെ ഒഴിവാക്കാനുള്ള നിരവധി ഔഷധങ്ങളും ഇപോൾ ചികിത്സയിൽ ലഭ്യമാണ്.

tite sex

ഹണിമൂൺ സിസ്റ്റയിറ്റിസ്

സ്ത്രീകളിൽ കണ്ടുവരാറുള്ള വേറൊരു ലൈംഗികരോഗാവസ്ഥയാണ് ഹണിമൂൺ സിസ്റ്റയിറ്റിസ്.

തൊട്ടാവാടികളായ മൃദുപ്രകൃതിക്കാരിൽ മാത്രമാണ് പ്രധാനമായും ഈ അവസ്ഥ കാണപെടുന്നത്. പൊതുവെ പറഞ്ഞാൽ പ്രഥമസംഭോഗാനന്തരമുണ്ടാകുന്ന ഒരിനം മൂത്രച്ചൂടാണ് ഈ രോഗാവസ്ഥ. എപോഴും മൂത്രമൊഴിക്കാൻ മുട്ടുക, വളരെ പ്രയാസപെട്ടു മൂത്രം പോയാലും മൂത്രം പൂർണമായും ഒഴിച്ചു തീർന്നിട്ടില്ലെന്നു തോന്നുക. മൂത്രം പോകത്തപോഴെല്ലാം മൂത്രനാളി ചുട്ടുപൊള്ളുന്നതുപോലെ അനുഭവപെടുക തുടങ്ങിയവയെല്ലാമാണ് ഹണിമൂൺ സിസ്റ്റയിറ്റിസ്ന്റ ലക്ഷണങ്ങൾ. എത്രയെല്ലാം ലബോറട്ടറി പരിശോധനകൾ നടത്തിയാലും ഇത്തരം രോഗികളിൽ അണുബാധ സ്ഥിരീകരിക്കപെടാൻ കഴിയുകയില്ല. അതുകൊണ്ടുതന്നെ ആന്റിബയോട്ടിക് ഔഷധങ്ങൾ ഇവിടെ ഫലപ്രദമല്ല. സരസപാരില, സ്റ്റാഫിസാക്രിയ എന്നീ ഹെർബൽ ഔഷധങ്ങൾ കൊണ്ട് രോഗശാന്തി ഉറപ്പാക്കാം.

hony sex

രതിമൂർച്ഛാവിഘ്നം

ആവശ്യമായത്ര ലൈംഗികവികാരം ലഭിക്കുകയും യോനീനാളം സ്രവം കൊണ്ടു നനയപെടുകയും ചെയ്തശേഷം സംഭോഗം നടത്തിയാലും ഓർഗാസത്തിൽ എത്താനാവാത്ത അവസ്ഥയാണ് രതിമൂർച്ഛാവിഘ്നം. സംഭോഗമൂർച്ഛയിൽ ലഭിക്കുന്ന ആഹ്ലാദവിസ്ഫോടനമായി ഓർഗാസത്തെ നിർവചിക്കാം. സ്ത്രീകൾ ഏറ്റവും കൂടുതലായി ചികിത്സയ്ക്കെത്തുന്ന ലൈംഗിക പ്രശ്നമാണ് രതിമൂർച്ഛാവിഘ്നം. സംഭോഗത്തിൽ രതിസുഖം ലഭിക്കാതെ വരുമ്പോൾ, തുടർന്നു സംഭോഗത്തിലേർപെടാൻ ആഗ്രഹം കുറഞ്ഞു തുടങ്ങും. സെക്സിനോടും ഒപ്പം ഭർത്താവിനോടും താൽപര്യം ഇല്ലാതെ വരികയാണ് പ്രധാന പ്രശ്നം. ഏതാനും മാസത്തെ മരുന്നു ചികിത്സ കൊണ്ടു പാരശ്വഫലങ്ങൾ ഉളവാക്കാതെ പരിഹരിക്കാവുന്ന പ്രശ്നമാണിത്.

finsh sex

ലൈംഗിക മരവിപ്പ്

പുരുഷൻ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ് അഥവാ വികാരശൈത്യം എന്നറിയപെടുന്നത്. ശാരീരികമായി എല്ലാം തികഞ്ഞ സ്ത്രീയാണ് എങ്കിലും രതിയോട് അതിരുകടന്ന വിമുഖത, ലൈംഗിക ഉണർവ് ഇല്ലാത്ത അവസ്ഥ, യോനിയിൽ വഴുവഴുപ്പ് സംഭവിക്കുന്നില്ല, രതിവികാരം എന്തെന്ന് അറിയില്ല. സ്തനങ്ങൾ ത്രസിക്കുകയോ, മുലക്കണ്ണുകൾ തെറിച്ചു നിൽക്കപെടുകയോ ചെയ്യുകയില്ല. നല്ല കരുത്തുള്ള ശരീരപ്രകൃതമുള്ള സ്ത്രീയാണെങ്കിൽ ലൈംഗികവേഴ്ചയെ അപലപിക്കുകും എതിർക്കുകയും ചെയ്യും. അല്ലെങ്കിൽ അനങ്ങാതെ ഭർത്താവിന്റ ലൈംഗിക പ്രവൃത്തി സ്വയം സഹിച്ചുകൊണ്ട് നിർവികാരയായി കിടക്കും.

ലൈംഗികബന്ധത്തെക്കുറിച്ചുള്ള അജ്ഞത, അപക്വമായ സങ്കൽപങ്ങൾ, ഇഷ്ടപെടാതെ നടത്തപെട്ട വിവാഹം, ഭർതൃഗൃഹത്തിലെ താമസത്തെക്കുറിച്ചുള്ള അതൃപ്തി, ഭർത്താവിന്റ ഇഷ്ടപെടാത്ത ശരീരഗന്ധം, ഭർത്താവിന്റ അന്യസ്ത്രീബന്ധം തുടങ്ങി നിരവധി കാരണങ്ങൾ മൂലം ലൈംഗികമരവിപ്പിലെത്തി നിൽക്കാം.

no intrst sex

ആർത്തവവും ലൈംഗികതയും

സ്ത്രീകളിലെ ലൈംഗികവികാരങ്ങൾ സാധാരണഗതിയിൽ ആർത്തവചക്രം ചലിക്കുന്നതിനനുസരണമായി കുറഞ്ഞും കൂടിയും അനുഭവപെടും. ആർത്തവം തുടങ്ങുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ ലൈംഗികതാൽപര്യം പൊതുവെ കുറവായിരിക്കും. ആർത്തവം അടുക്കാറാവുന്ന ദിവസം മാനസിക അസ്വസ്ഥതകൾ, കോപം, ദേഷ്യം എന്നിവ ഭൂരിഭാഗം സ്ത്രീകളിലും വർധിച്ചിരിക്കയും ചെയ്യും. ആർത്തവപൂർവസമ്മർദം ആണു കാരണം. ആർത്തവദിനങ്ങളിൽ ചില സ്ത്രീകളിൽ ലൈംഗികവികാരം വർധിക്കാറുണ്ട്. സ്ത്രീക്കു താൽപര്യമെങ്കിൽ ഉറ ഉപയോഗിച്ചു സംഭോഗം ആവാം. ആർത്തവരക്തം മൂലം ഉണ്ടാകാവുന്ന അണുബാധ ഒഴിവാക്കാൻ ഉറ സഹായിക്കും.

sex5

രതിമൂർച്ഛയിൽ എത്തപെടുമ്പോൾ ഗർഭപാത്രം സ്വയം ചുരുക്കപെടുന്നതുകൊണ്ടു മാസമുറ സമയത്തുണ്ടാകുന്ന വയറുവേദന ലഘൂകരിക്കപെടും. ആർത്തവരക്തം വേഗത്തിൽ പുറന്തള്ളപെടുന്നതുകൊണ്ട് ആർത്തവദിനങ്ങളുടെ എണ്ണം കുറയ്ക്കപെടുകയും ചെയ്യും. ആർത്തവം തീരുന്ന ദിവസങ്ങളിലും ലൈംഗികതൃഷ്ണ അധികരിച്ചിരിക്കും. അണ്ഡവിസർജനം നടക്കാനിടയുള്ള ദിവസങ്ങളിലായിരിക്കും ഏറ്റവും അധികം ലൈംഗികതൃഷ്ണ അനുഭവപെടുക.

1950—ൽ എ. സി. കിൻസ്ലി കണ്ടെത്തിയ ഉപമ സ്ത്രീയിലെ ലൈംഗിക വികാരം തേപ്പുപെട്ടി കണക്കാണത്രെ. (തേപ്പുപെട്ടി സാവധാനം ചൂടു പിടിക്കുകയും ചൂടു പോവുമ്പോൾ സാവധാനം തണുക്കുകയും ചെയ്യുന്നു. പുരുഷനിലാകട്ട്  സ്വിച്ച് അമർത്തിയാലുടനെ ചൂടും പ്രകാശവും പുറപെടുവിക്കുന്ന ബൾബ് പോലെയും ആണ്.

Image courtesy : self.com , minageeglobal.com , images.wisegeek.com , menshealth.com , 

Leave a Reply

Your email address will not be published. Required fields are marked *