Don't miss

  സിസ്റ്റുണ്ടെങ്കിൽ ഗർഭം ധരിയ്ക്കുമോ

By on April 24, 2016

പോളിസിസ്റ്റിക് ഓവറി അഥവാ പിസിഒഎസ് സ്ത്രീകളിലെ ഗർഭധാരണശേഷിയെ ബാധിയ്ക്കുന്ന ഒരു രോഗമാണ്. 85 ശതമാനം സ്ത്രീകൾ ഗർഭം ധരിയ്ക്കാത്തതിനു കാരണം ഈ രോഗമാണെന്നാണു പറയുന്നത്.


ഓവറിയിൽ സിസ്റ്റുകളുണ്ടാകുന്നതാണ് പോളിസിസ്റ്റിക് ഓവറിയെന്നറിയപെടുന്നത്. ഹോർമോൺ അസന്തുലിതാവസ്ഥയാണ് ഇതിന് കാരണമാകുന്നതും. ഗർഭകാല സെക്സ് ഒഴിവാക്കേണ്ടതെപോൾ?
എന്നിരുന്നാലും സിസ്റ്റുള്ളവർക്ക് ഗർഭം ധരിയ്ക്കാനാവില്ലെന്നില്ല. ഇതിനു ചില കാര്യങ്ങൾ ശ്രദ്ധിയ്ക്കണമെന്നു മാത്രം,
 
കാർബോഹൈഡ്രേറ്റുകൾ, കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണങ്ങൾ തീരെക്കുറയ്ക്കുക. പകരം പ്രോട്ടീൻ, ധാതുക്കൾ എന്നിവടയങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കണം.
ശരീരത്തിലെ വിഷാംശം കളയണം. ഇത് ഹോർമോൺ പ്രവർത്തനങ്ങൾ ശരിയായി നടക്കാൻ ഏറെ പ്രധാനം. മധുരമടങ്ങിയവ, കൊഴുപ്പുള്ളവ തുടങ്ങിയവയെല്ലാം കുറയ്ക്കുക. ടോക്സിനുകൾ നീക്കം ചെയ്യുന്ന വിധത്തിലുള്ള ഭക്ഷണങ്ങൾ കഴിയ്ക്കുക.


ഇംഗ്ലീഷ് മരുന്നുകളേക്കാൾ ശരീരത്തിന് പാർശ്വഫലങ്ങളില്ലാതെ ഗുണം നൽകാൻ ആയുർവേദ, ഹെർബൽ മാർഗങ്ങൾ ഉപയോഗിയ്ക്കാം.
കൃത്യമായി ഡോക്ടർമാർ നിർദേശിയ്ക്കുന്ന മരുന്നുകൾ കഴിയ്ക്കുക.
സിസ്റ്റ് ഓവുലേഷനെ ബാധിയ്ക്കും. ഇതുകൊണ്ടുതന്നെ ഗർഭധാരണം നടക്കാൻ കൃത്യമായുള്ള ഓവുലേഷൻ തീയതി അറിഞ്ഞു വയ്ക്കേണ്ടതും പ്രധാനം.

prg2
ഓവുലേഷനോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ അടുപ്പിച്ചു സെക്സിലേർപെടാൻ  ശ്രമിയ്ക്കുക. ഇത് ഗർഭധാരണ സാധ്യത വർദ്ധിപ്പിയ്ക്കും.
സ്ട്രെസ് കഴിവതും ഒഴിവാക്കുകക. ഇത് ഗർഭധാരണത്തിന് പ്രധാനം. ശരീരത്തിന്റ ഹോർമോണ്‍ പ്രവർത്തനങ്ങൾ അവതാളത്തിലാകാൻ സ്ട്രെസ് ഇട വരുത്തും.

Leave a Reply

Your email address will not be published. Required fields are marked *