സാരിയുടുത്താല്‍ തടി കുറയ്ക്കാം, പക്ഷേ എങ്ങനെ?

By on May 30, 2016

തടി കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി,

എന്നിട്ടും കുറഞ്ഞില്ല. എന്നാല്‍ പിന്നെ വരുന്നിടത്തു വെച്ചു കാണാം എന്ന മനോഭാവമായി പോയോ നിങ്ങള്‍ക്ക്. എന്നാല്‍ തടി അവിടെ നില്‍ക്കട്ടെ നമ്മുടെ വസ്ത്രധാരണത്തില്‍ അല്‍പം മാറ്റം വരുത്തിയാല്‍ മതി. സ്ത്രീകളുടെ കാര്യമാണ് പറഞ്ഞു വരുന്നത
തടി കൂടുതലാണെന്നു കരുതി ഇനി സങ്കടപ്പെട്ട് നടക്കേണ്ട. കാരണം സാരിയുടുത്ത് തടി കുറയ്ക്കാം എന്നതാണ് കാര്യം. എത്ര തടി കൂടുതലുള്ളവരും സാരി ഉടുത്താല്‍ മെലിഞ്ഞതായാണ് കാണപ്പെടുക. സാരിയില്‍ മെലിഞ്ഞിരിക്കാന്‍ ചില ട്രിക്കുകളുണ്ട്. എന്താണെന്ന് നോക്കാം.
 
സാരി ഉടുക്കുന്നതിലെ ഏറ്റവും വലിയ പ്രശ്നമാണ് ഇത്. വൃത്തിയായി പിന്‍ ചെയ്ത് സാരി ഉടുക്കാന്‍ പലരും ശ്രമിക്കാറില്ല. എന്നാല്‍ ഞൊറിവെല്ലാം കൃത്യമായി എടുത്ത് പിന്‍ ചെയ്താല്‍ സാരി ഉടുത്ത ഭംഗി അതൊന്ന് വേറെ തന്നെയാണ്.

സാരിയുടെ കാര്യത്തില്‍ മാത്രമല്ല ബ്ലൗസിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധ കൊടുക്കാം. ഫുള്‍സ്ലീവ് ബ്ലൗസ് ഇടുമ്ബോള്‍ നമ്മള്‍ തടി കുറഞ്ഞതായി കാണപ്പെടും.

sarees2

ഏത് തരത്തിലുള്ള സാരിയാണെന്നതാണ് മറ്റൊരു പ്രശ്നം. അധികം തടി തോന്നിപ്പിക്കുന്ന തരത്തിലുള്ള കോട്ടണ്‍, സില്‍ക്ക് സാരികള്‍ ഉടുക്കാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒഴുകിയിറങ്ങുന്ന തരത്തിലുള്ള സാരികളാണ് നല്ലത്.

കട്ടി കുറഞ്ഞ ബോര്‍ഡറോട് കൂടിയ സാരിയുടുക്കന്നതാണ് ഏറ്റവും നല്ലത്. കട്ടിയേറിയ ബോര്‍ഡറോട് കൂടിയ സാരി ഉടുക്കുന്നത് അമിതവണ്ണം തോന്നിക്കാന്‍ കാരണമാകും എന്നതാണ് കാര്യം.

sarees
ഇന്നത്തെ കാലത്ത് ഇതൊരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ഇത്തരത്തില്‍ അരപ്പട്ട കെട്ടുന്നതിലൂടെ നമ്മുടെ കുടവയര്‍ വരെ ഒതുങ്ങിപ്പോകുന്നു.

Image courtesy :   myvantagepoint.in ,  i0.wp.com/indiarush.com ,  cdn.indiamarks.com , 

Leave a Reply

Your email address will not be published. Required fields are marked *