- സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര്Posted 3 months ago
- ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ.Posted 3 months ago
- ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾPosted 3 months ago
- 10 രൂപ പോലും ചിലവിടേണ്ട… മുടി തഴച്ചു വളരാൻ ഈ ഭക്ഷണങ്ങൾ മതി.Posted 3 months ago
- മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്Posted 3 months ago
- ഫ്രിഡ്ജില്‍ വെച്ച മുട്ട ഉപയോഗിക്കാമോ?Posted 3 months ago
- കല്ലുമ്മക്കായ വൃത്തിയാക്കേണ്ടതിങ്ങനെ?Posted 3 months ago
- കാലിന്മേല് കാല് കയറ്റി ഇരിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?Posted 3 months ago
- തൈറോയ്ഡ് ലക്ഷണങ്ങൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് !Posted 3 months ago
- യാങ്കീPosted 4 months ago
വെളുത്തുള്ളി എട്ടു പൽ തിളപ്പിച്ചു കുടിക്കു ഗുണങ്ങൾ ഇതാ

പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ് വെളുത്തുളളി.
പണ്ടുമുതൽ തന്നെ മുതിർന്ന ആളുകൾ പറയാറുണ്ട്. വെളുത്തുള്ള ഇട്ട് പാൽ തിളപ്പിച്ചു കുടിച്ചാൽ പ്രതിരോധശേഷി കൂടുമെന്ന്. ജലദോഷത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ മുതൽ, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയ്ക്കെതിരെ ഒരു പ്രതിരോധമായി പ്രവർത്തിക്കും. വെളുത്തുള്ളിപ്പാൽ. മറിവരോഗത്തെയും വരാതെ കാക്കാൻ ഇതിനു സാധിക്കും. വെളുത്തുള്ളിയിൽ മാംഗനീസ്, വൈറ്റമിൻ സി, ബി 6, സെലേനിയം, നാരുകൾ, കാൽസ്യം, കോപ്പർ, പൊട്ടാസ്യം, അയൺ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. പാലിലും കാൽസ്യം, പൊട്ടാസ്യം, വൈറ്റമിൻ എ, വൈറ്റമിൻ ബി 12 എന്നിവയുടെ അളവ് കൂടുതലാണ്. രക്തസമ്മർദം നോർമലായി സൂക്ഷിക്കാനും ചുവന്ന രക്താണുക്കളുടെ അളവു വർധിപ്പിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും വെളുത്തുള്ളിപ്പാലിനു സഹായിക്കും.
വെളുത്തുള്ളിപ്പാല്‍ തയ്യാറാക്കാൻ വേണ്ട അവശ്യ വസ്തുക്കൾ
ശുദ്ധമായ പാൽ – 1 കപ്പ്
വെളുത്തുള്ളി – 3-4 അല്ലി
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
കുരുമുളകും തേനും രുചി കിട്ടാൻ
തയ്യാറാക്കുന്ന വിധം
പാൽ നന്നായി തിളപ്പിക്കുക. ശേഷം വെളുത്തുള്ളി അല്ലികൾ നന്നായി ചതച്ച ശേഷം അവ പാലിൽ ചേർക്കുക. അൽപം മഞ്ഞൾപൊടിയും ചേർക്കുക. തുടർന്ന് ഇവ മൂന്നും ചേർത്ത് നന്നായി തിളപ്പിക്കുക. വെളുത്തുള്ളി അല്ലികൾ മൃദുവാകുന്നതുവരെ ഇവ തിളപ്പിക്കണം. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. തിളപ്പിച്ച ശേഷം സാധാരണ താപനിലയിൽ പാലിനെ തണുക്കാൻ അനുവദിക്കുക. തുടർന്ന് തേനും ചേർത്ത് കുടിക്കുക. ചതച്ച വെളുത്തുള്ളി അല്ലി വെറുതെ കളയണ്ട. ചവച്ചു തിന്നോളൂ.
ഗുണങ്ങൾ
വെളുത്തുള്ളിപ്പാൽ കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കും. ഒപ്പം, എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോളിന്റ അളവു കൂട്ടുകയും ചെയ്യും.
മഞ്ഞപ്പിത്തം തടയുന്നു
കരളിനെ ബാധിക്കുന്ന ദോഷകരമായ ടോക്സിനുകൾ ഒഴിവാക്കാൻ കരളിന് സൾഫർ ആവശ്യമുണ്ട്. വെളുത്തുള്ളിപ്പാൽ ഇത് നൽകുന്നു. ഇത് മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാനും കരളിന് ശേഷി നൽകും. അലിസിന്റയും സെലേനിയത്തിന്റയും കലവറ കൂടിയാണ് വെളുത്തുള്ളിപ്പാൽ. കരളിലെ പിത്തരസത്തെ പുറന്തള്ളി കരളിലെ കൊഴുപ്പിനെ ഒഴിവാക്കുകയും അങ്ങനെ കൊഴുപ്പടിഞ്ഞ ലിവറാകാതെ സൂക്ഷിക്കുകയും ചെയ്യുന്നു.
വന്ധ്യത
വെളുത്തുള്ളിപ്പാൽ ശരീരത്തിന്റ മറ്റു ഭാഗങ്ങളിലേക്ക് രക്തം എത്തിക്കാൻ സഹായിക്കുന്നു. പ്രത്യുൽപാദന അവയവങ്ങളിലേക്ക് പ്രത്യേകിച്ച് കൂടുതൽ രക്തം എത്തിക്കുന്നു. അങ്ങനെ പ്രത്യുൽപാദനശേഷി കൂടുകയും വന്ധ്യതയെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ദഹനശേഷി കൂട്ടുന്നു
വെളുത്തുള്ളിപ്പാൽ കുടിക്കുന്നത് വിശപ്പിനെ സ്വാധീനിക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് വയറിലെ ഭിത്തികളിൽ ശാന്തത സൃഷ്ടിക്കാൻ സഹായിക്കുന്നു. വയർ എരിയുന്നതിനെ തടയുകയും ചെയ്യും. ദഹനത്തെ തടയുന്ന പാരസൈറ്റുകളെ ഓടിക്കാനും വെളുത്തുള്ളിപ്പാലിന് സാധിക്കും.
സന്ധിവാതം തടയുന്നു
സന്ധിവാതത്തെ അതിന്റ തുടക്കത്തിൽ തന്നെ പമ്പ കടത്താൻ വെളുത്തുള്ളിപ്പാലിന് സാധിക്കുന്നു. ഇതുമൂലമുണ്ടാകുന്ന വേദന, എരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളും ഇത് ഇല്ലാതാക്കുന്നു.
Image courtesy : i.huffpost.com , dailycapital.pk ,