Don't miss

വെണ്ട കൃഷി രീതിയും പരിചരണവും

By on April 12, 2016

കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട.

ടെറസ്സിലും , മണ്ണിലും നന്നായി വളരും. ടെറസ്സിൽ  ആണെങ്കിൽ ഗ്രോ ബാഗിൽ, ചാക്കിൽ ഒക്കെ വളർത്താം.വെണ്ടക്കയിൽ ദഹനത്തിന് സഹായകരമായ നാരുകൾ ധാരാളം അടങ്ങിയിക്കുന്നു. കൂടാതെ ജീവകം എ, ജീവകം സി, ജീവകം കെ, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. വെണ്ടയ്ക്ക ഉപയോഗിച്ച് സ്വാദിഷ്ട്ടമായ മെഴുക്കുപുരട്ടി , തീയല് , സാമ്പാർ ഇവ തയാറാക്കാം. അർക്ക അനാമിക , സല്കീർത്തി, അരുണ, സുസ്ഥിര തുടങ്ങിയവ ചില മികച്ചയിനം വേണ്ടകൾ ആണ്. ശാഖകളില്ലാത്ത ഇനം ആണ് അർക്ക അനാമിക, കായ്കൾ പച്ചനിറത്തിൽ ഉള്ളവയാണ്. ഇളം പച്ചനിറത്തിലുള്ള നീളം കൂടിയ കായ്കൾ ആണ് സല്കീർത്തിയുടെ പ്രത്യേകത. അരുണ ആകട്ടെ ഇളം ചുവപ്പുനിറത്തിൽ നീളംകൂടിയ കായ്കൾ തരുന്നു. സുസ്ഥിര പേര് പോലെ തന്നെ ദീർഘകാലം നിലനില്ക്കുന്ന ഇനമാണ്.

വിത്തുകൾ പാകിയാണ് വേണ്ട തൈകൾ മുളപ്പിക്കുന്നത്. നടുന്നതിന് മുൻപ്  വിത്തുകൾ അൽപ്പസമയം വെള്ളത്തിൽ

കുതിർ ത്തു വെക്കുന്നത് നല്ലതാണ്. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ആണെങ്കിൽ കൂടുതൽ നല്ലത്. വിത്തുകൾ വേഗം മുളക്കാനും രോഗപ്രതിരോധത്തിനും ഇത് നല്ലതാണ്. അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. കമ്മ്യുണിസ്റ്റ് പച്ചയുടെ ഇലകൾ  ഇടുന്നത് നിമാവിരയെ അകറ്റും. വിത്ത് നടുമ്പോൾ വരികൾ  തമ്മിൽ  60 സെന്റിമീറ്ററും ചെടികൾ തമ്മിൽ 45 സെന്റിമീറ്ററും

venda

അകലം വരാൻ ശ്രദ്ധിക്കുക. ഗ്രോ ബാഗ് / ചാക്കിൽ എങ്കിൽ ഒരു തൈ വീതം നടുക. വിത്തുകൾ 3-4 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകൾ  നിർത്തുക. ആദ്യ 2 ആഴ്ച വളങ്ങൾ ഒന്നും വേണ്ട. ഇടയ്ക്കിടെ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) തളിച്ച് കൊടുക്കാം. ചെടികൾക്ക് 3-4 ഇലകൾ വന്നാൽ ചാണകപ്പൊടി , മണ്ണിര കമ്പോസ്റ്റ് ഒക്കെ ഇട്ടു കൊടുക്കാം. ദ്രവ രൂപത്തിലുള്ള വളങ്ങൾ  കൊടുക്കാം.

തണ്ട് തുരപ്പൻ  ആണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടം. വേപ്പിൻ കുരു പൊടിച്ച് 24 മണിക്കൂർ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേർന്ന്  കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിൻ കുരു ലഭ്യമല്ലെങ്കിൽ വേപ്പിൻ  പിണ്ണാക്ക് ഇതേ പോലെ വെള്ളത്തില് ഇട്ടു ഉപയോഗിക്കാം. രണ്ടാഴ്ച്ച കൂടുമ്പോള് ഈ പ്രയോഗം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ വേപ്പിന് പിണ്ണാക്ക് പൊടിച്ചത് തടത്തിൽ ഇടയ്ക്കിടെ വിതറുന്നതും തുരപ്പനെ ഒഴിവാക്കും.
 

Leave a Reply

Your email address will not be published. Required fields are marked *