Don't miss

വൃക്കരോഗങ്ങളെ കരുതിയിരിക്കുക

By on May 27, 2016

സമീപകാലത്തായി വൃക്കരോഗങ്ങള്‍ ഗണ്യമായി

വര്‍ധിച്ചുവരികയാണ്. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരുലക്ഷം ആളുകള്‍ക്ക് ഗൗരവമായ വൃക്കരോഗം പിടിപെടുന്നുവെന്നാണ് കണക്ക്. വൃക്കകള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തക്കുറവ്, അസ്ഥിവീക്കം, ഞരമ്പ് രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവ വൃക്കകളുടെ പ്രവര്‍ത്തനം മോശമാകുന്നതുകൊണ്ട് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ്.

വൃക്കരോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണങ്ങള്‍

1. പോഷകഗുണം കൂടിയ ഭക്ഷണം കഴിക്കുന്നതുകൊണ്ടും ശരീരവ്യായാമം കുറയുന്നതുമൂലവും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും ആളുകളില്‍ ഈയിടെയായി വര്‍ധിച്ചിട്ടുണ്ട്. പ്രായമാകുമ്പോള്‍ മാത്രം കണ്ടുവന്നിരുന്ന പ്രമേഹം ഇപ്പോള്‍ ചെറുപ്പത്തിലേ ആരംഭിക്കുന്നു. പ്രമേഹത്തിന്റെ കാലയളവ് കൂടുന്നതോടെ വൃക്കരോഗം വര്‍ധിക്കാനുള്ള സാധ്യത കൂടുന്നു. പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതും ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദവും ആളുകളില്‍ രക്തസമ്മര്‍ദം ഉണ്ടാകാന്‍ കാരണമാകുന്നു. അനിയന്ത്രിതമായ രക്തസമ്മര്‍ദം വൃക്കരോഗത്തിലേക്ക് നയിക്കുന്നു. പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളവര്‍ക്ക് ഇതിലേതെങ്കിലും ഒരു രോഗം മാത്രമുള്ളവരേക്കാള്‍ വൃക്കരോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹവും വൃക്കരോഗവും ഉള്ളവരില്‍ രക്തസമ്മര്‍ദം ഉണ്ടെങ്കില്‍ അത് വൃക്കരോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും. 2. പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളവരില്‍, പലപ്പോഴും ഹൃദയസംബന്ധമായ രോഗങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതുകൊണ്ട്, വൃക്കരോഗങ്ങള്‍ക്ക് ആദ്യ ഘട്ടങ്ങളില്‍ ആവശ്യമായ ശ്രദ്ധ ലഭിക്കാറില്ല. 3. വേദനസംഹാരി മരുന്നുകളുടെ അനിയന്ത്രിതമായ ഉപയോഗം വൃക്കരോഗങ്ങള്‍ക്ക് കാരണമാണ്.

junk fdd

വൃക്കരോഗം കൊണ്ടുള്ള പ്രശ്‌നങ്ങള്‍

1. എന്‍സ്‌സ്റ്റേജ് റീനല്‍ ഫെയിലിയര്‍ എന്നറിയപ്പെടുന്ന ഗൗരവമായ വൃക്കരോഗം വന്നാല്‍ ചികിത്സാമാര്‍ഗങ്ങള്‍ പരിമിതമാണ്. ഈ രോഗത്തിനുള്ള ചികിത്സ, വൃക്ക മാറ്റിവെക്കുന്നതോ ജീവിതകാലം മുഴുവനുമുള്ള ഡയാലിസിസോ (രക്തശുദ്ധീകരണം) ആണ്. 

2. ലഘുവും മിതവുമായ വൃക്കത്തകരാറുകള്‍ ഒട്ടേറെ മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. വൃക്കരോഗം പിടിപെട്ട ആളുകള്‍ക്ക് ക്ഷീണം, തലചുറ്റല്‍, ആരോഗ്യക്കുറവ്, വിശപ്പില്ലായ്മ, ഉറക്കക്കുറവ് എന്നിവ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ആളുകള്‍ക്ക് ഊര്‍ജം കുറയുകയും ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും ചെയ്യും. പലപ്പോഴും വൃക്കരോഗികള്‍ക്ക് രാത്രികാലങ്ങളില്‍ കൂടുതലായി മൂത്രമൊഴിക്കാനുള്ള പ്രവണത കാണാറുണ്ട്. പലപ്പോഴും വൃക്കരോഗത്തിന്റെ ആദ്യലക്ഷണമായിരിക്കാം ഇത്. ഇതുകൂടാതെ, മൂത്രത്തില്‍ ആല്‍ബുമിന്‍ വര്‍ധിച്ച അളവില്‍ നഷ്ടപ്പെടാം. ഇങ്ങനെ സംഭവിച്ചാല്‍ ശരീരത്തില്‍ നീര്‍വീക്കം ഉണ്ടാകും.

splng nt

3. പലപ്പോഴും വൃക്കരോഗങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമായേക്കാം. രക്തസമ്മര്‍ദം ഉള്ളവരില്‍ വൃക്കരോഗം പിടിപെട്ടാല്‍ രക്തസമ്മര്‍ദം പെട്ടെന്ന് കൂടുതലാകാന്‍ ഇടയാകാറുണ്ട്. വൃക്കരോഗം പിടിപെട്ടവരില്‍ ശരീരത്തിലെ കൊഴുപ്പുകളുടെ അളവ് കൂടാറുണ്ട്. ഇതെല്ലാം ഹൃദ്രോഗങ്ങള്‍ക്കും മസ്തിഷ്‌ക രോഗങ്ങള്‍ക്കും കാരണമാകുന്നു. 

Image courtesy :  ddc.musc.edu ,  newtrends.us ,  usnews.com , 

Leave a Reply

Your email address will not be published. Required fields are marked *