വിസ്മയത്തുരുത്തായി കൊളുക്കുമലയടിവാരം

By on April 27, 2016

ശാന്തൻപാറ: കൊളുക്കുമലയും മീശപ്പുലിമലയും പശ്ചിമഘട്ടത്തിലെ മലനിരകളും താഴ് വാരങ്ങളും

ചേർന്ന ഹരിതഭൂമിയാണ് ആനയിറങ്കൽ അണക്കെട്ടിന്റ സമീപപ്രദേശങ്ങൾ
സൂര്യനെല്ലി, ചിന്നക്കനാൽ താഴ് വാരങ്ങളിൽനിന്ന് ഉയർന്നുയർന്ന് കൊളുക്കുമലയടിവാരംവരെ നീളുന്ന വിശാലമായ ഭൂപ്രദേശം ഹൈറേഞ്ചിലെ ഏറ്റവും മനോഹരമായ മലഞ്ചെരിവുകളാണ്.
വനമേഖലകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ മലഞ്ചെരിവുകളിൽ ബിയൽറാം, സൂര്യനെല്ലി, ചിന്നക്കനാൾ എന്നീ സമതലപട്ടണങ്ങളുമുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറയ്ക്കും ബോഡിമെട്ടിനുമിടയിലുള്ള തോണ്ടിമല ഭാഗത്തുനിന്നുള്ള ദൃശ്യചാരുതയാണ് സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്നത്.

വിശാലമായ ആനയിറങ്കൽ ജലാശയമുൾപെട്ട താഴ് വാരങ്ങളിലെ കാഴ്ചയും ഹൃദ്യമാണ്. മതികെട്ടാൻ ദേശീയോദ്യാനമുൾപെട്ട വനമേഖലയാണ് എതിർവശത്തുള്ളത്. ചുണ്ടൽ ഭാഗത്തുനിന്നു നോക്കിയാലും ആകാശംമുടെ ഉയർന്നുനില്ക്കുന്ന മലനിരകളും താഴ് വാരങ്ങളും കാണാൻ കഴിയും. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടംകൂടിയാണ് കൊളുക്കുമലയടിവാരം.

kodukkumalai

തമിഴ്നാടിന്റ അധീനതയിൽപെട്ട ഈ പ്രദേശത്തേക്ക് ട്രക്കിങ് നടത്തുന്നവരും ജീപ്പുകളിൽ സാഹസികമായി എത്തുന്നവരും അവിസ്മരണീയമായ കാഴ്ചകൾ മനസ്സിൽ നിറച്ചുകൊണ്ടാണു മടങ്ങാറുള്ളത്. നാലുമാസംമുമ്പ് ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് ആരംഭിച്ചതോടെ നിരവധി സഞ്ചാരികളാണ് തേക്കടിക്കും മൂന്നാറിനുമിടയിലുള്ള ഈ മേഖലയിലേക്കെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *