വിവാഹത്തലേന്ന് ഇതു വേണമായിരുന്നോ?

By on June 4, 2016

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കും

എല്ലാവര്‍ക്കും അവരുടെ വിവാഹ ദിനം. വിവാഹത്തിനു ചിലപ്പോള്‍ മാസങ്ങള്‍ക്കു മുന്‍പേ തന്നെ വിവാഹ ഒരുക്കങ്ങള്‍ പലരും നടത്തും. പക്ഷേ വിവാഹത്തോടനുബന്ധിച്ച്‌ നമ്മള്‍ നടത്തുന്ന പല ഒരുക്കങ്ങളും പലപ്പോവും പ്രശ്നങ്ങളിലാണ് അവസാനിയ്ക്കുന്നത്.

സ്വപ്നം കണ്ടിരിയ്ക്കുന്ന കല്ല്യാണം കുളമാക്കാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാവില്ല. അതുകൊണ്ട് തന്നെ പലപ്പോഴും കല്ല്യാണം കേമമാക്കാന്‍ നടത്തുന്ന ഒരുക്കങ്ങളില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ കൊടുക്കാം. എങ്ങനെയെന്ന് നോക്കാം.  

കല്ല്യാണത്തലേന്നെങ്കിലും നേരത്തെ ഉറങ്ങാന്‍ ശ്രമിക്കുക.

വൈകിയുള്ള ഉറക്കം നിങ്ങളുടെ കണ്ണുകളേയും ശരീരത്തേയും അനാരോഗ്യത്തിലേക്കാക്കും. മാത്രമല്ല കണ്ണിനു ചുറ്റും കറുത്ത പാടുകള്‍ ഇവയുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ല ഉറക്കത്തിന്റെ കാര്യത്തിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

slpngg

എരിവുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത് വയറിനെ പ്രശ്നത്തിലാക്കുന്നു. മാത്രമല്ല വയറിന് അസുഖങ്ങള്‍ വരാനും ദഹനപ്രശ്നങ്ങള്‍ക്കുമുള്ള സാധ്യത വളരെ കൂടുതലാണ്

വിവാഹത്തലേന്ന് മദ്യപിക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ ഡയറ്റിനെ തന്നെ പ്രശ്നത്തിലാക്കുന്നു. മാത്രമല്ല മദ്യം മാത്രമല്ല സോഫ്റ്റ്ഡ്രിങ്കുകളും പരമാവധി ഒഴിവാക്കുക.

drinkg

കല്ല്യാണത്തിന് രണ്ട് ദിവസം മുന്‍പായിരിക്കും പലരും പുതിയ തരത്തിലുള്ള സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുന്നത്. പക്ഷേ ഇതിന്റെ ഫലം നെഗറ്റീവ് ആയിരിക്കും. പെട്ടെന്ന് ക്രീമുകളും മറ്റും മാറി ഉപയോഗിക്കുമ്പോള്‍ ഇത് ചര്‍മ്മത്തെ പ്രശ്നത്തിലാക്കുന്നു
 

Image courtesy :   s-media-cache ,  salemph.files ,  i.huffpost.com 

Leave a Reply

Your email address will not be published. Required fields are marked *