Don't miss

വരണ്ട മുടി തിളങ്ങണോ, ഇതാ വഴി

By on April 28, 2016

വരണ്ട മുടിയാണ് പലപോഴും നമ്മുടെ പ്രശ്നം. എന്നാൽ എന്താണ് ഇതിനുള്ള പരിഹാരം

എന്നാലോചിച്ച്‌ പലപോഴും നമ്മൾ തല പുണ്ണാക്കാറുണ്ട്. മുടി കൊഴിച്ചിലും മുടിയുടെ അറ്റം പിളരലും മുടിയുടെ വരർച്ചയും എല്ലാം ഒഴിവാക്കാൻ ചില ഒറ്റമൂലികളുണ്ട്.
നമ്മുടെ അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളാണ് പലപോഴും മുടിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത്. എന്തൊക്കെയാണ് ഇതിനായി ഉപയോഗിക്കുന്നത് എന്നു നോക്കാം.
 
അരിയ്ക്ക് ആരോഗ്യ കാര്യത്തിൽ മാത്രമല്ല സൗന്ദര്യ കാര്യത്തിലും ശ്രദ്ധയുണ്ട്.
നാല് ടേബിൾ സ്പൂൺ അരിപൊടിയും രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവറും മികസ് ചെയ്ത് തലയിൽ പുരട്ടുക. പത്ത് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയുക.

എന്നും രാവിലെ ഒരു ഗ്ലാസ്സ് ചീര ജ്യൂസ് കഴിയ്ക്കുക. ഇത് തലയോട്ടിയിലെ വരൾച്ചയെ പരിഹരിയ്ക്കുന്നു.

cheera juice

ഹോട്ട് ഓയിൽ മസ്സാജ് ചെയ്യുന്നതും മുടിയുടെ തിളക്കം വർദ്ധിപ്പിക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസം ഹോട്ട് ഓയിൽ മസ്സാജ് ചെയ്യുക.

മൈലാഞ്ചിയില അരച്ചിടുന്നതും മുടിയുടെ തിളക്കം വർദ്ധിപ്പിക്കുന്നു. അരമണിക്കൂർ മൈലാഞ്ചിയില അരച്ചിടുന്നത് എന്തുകൊണ്ടും നല്ലതാണ്.മയൊണൈസ് മുടിയിൽ തേച്ചു പിടിപ്പിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് മുടിയുടെ ആരോഗ്യവും സംരക്ഷിക്കുന്നു.

കറ്റാർ വാഴ നീര് അൽപം ഒലീവ് ഓയിലുമായി മിക്സ് ചെയ്ത് തലയിൽ തേച്ച്‌ പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയുക.

kattarvazhaaa

മുട്ടയുടെ വെള്ളയാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. എന്നാൽ മഞ്ഞക്കരു തൈരുമായി മിക്സ് ചെയ്ത് തലയിൽ തേച്ചു പിടിപ്പിയ്ക്കുന്നത് നല്ലൊരു കണ്ടീഷണർ ആയി പ്രവർത്തിക്കും.

Image courtesy : churchbrothers.com , 

Leave a Reply

Your email address will not be published. Required fields are marked *