Don't miss

വണ്ണം കുറയ്ക്കാൻ ഒരെളുപ്പവഴി 

By on May 2, 2016

വണ്ണം കുറയ്ക്കാനായി പാടുപെടുന്നവരുടെ എണ്ണം നാൾക്കുനാൾ

വർധിക്കുകയാണ്. പേരിനൊരിത്തിരി ഭക്ഷണവും ആവശ്യത്തിൽ കൂ‌ടുതൽ വ്യായാമവും ചെയ്തിട്ടു പലർക്കും വണ്ണം കുറയുന്നില്ലെന്നു മാത്രമല്ല ആരോഗ്യം നശിക്കുക കൂടി ചെയ്യുകയാണ്. എന്നാൽ ഭക്ഷണത്തിലും വ്യായാമത്തിലും മാത്രം ശ്രദ്ധിച്ചാൽ പോര മനസു കൂടി ശരിയായാലേ സൈസ് സീറോ സ്വപ്നം സ്വന്തമാക്കാനാവൂ. മാനസികാവസ്ഥയ്ക്ക് അനുസരിച്ചാണു നാം ഭക്ഷണം കഴിക്കാറുള്ളത്, അതുകൊണ്ടു തന്നെ ഭാരം കുറയ്ക്കുന്നതിൽ മനസിന്റ പങ്കു ചില്ലറയല്ലെന്നാണ് ഗവേഷകർ പറയുന്നത്.

മിക്കവരും കരുതുന്നത് വ്യായാമമോ ഡയറ്റിങ്ങോ മാത്രമാണ് ഭാരത്തെ നിയന്ത്രിക്കുന്നതെന്നാണ്, അതു തെറ്റിദ്ധാരണയാണെന്നാണ് ഗവേഷകരുടെ വാദം. യുവാക്കളിൽ ഭൂരിഭാഗം പേരും ഭക്ഷണത്തോട് വൈകാരികമായി അടുപ്പമുള്ളവരാകും. ആഘോഷങ്ങളിലും വിഷാദകരമായ മാനസികാവസ്ഥയിൽ നിന്നും മുക്തി നേടാനുമൊക്കെ ചെറുപ്പക്കാർ ട്രീറ്റുകൾ നടത്തുന്നത് പതിവാണ്. മാത്രമല്ല ചിലർക്ക് ചില ഭക്ഷണങ്ങളുടെ ഗന്ധം വരുമ്പോഴേയ്ക്കും ചില ഗൃഹാതുര ഓർമകൾ വരും, ഇവയും ആ ഭക്ഷണത്തോട് വൈകാരികമായി അടുപ്പം സൃഷ്ടിക്കുന്നു. മിക്കവരും അപ്സെറ്റ് ആയിരിക്കുമ്പോൾ മൂഡ് ഒന്നു തണുപ്പിക്കാൻ എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കും. ഭക്ഷണത്തോടുള്ള വൈകാരിക അടുപ്പത്തെ ആദ്യം സ്വയം മനസിലാക്കുകയാണ് വേണ്ടത്. 

vgtbles fdd wmn

മൂഡിനനുസരിച്ച് ഏതൊക്കെ ഭക്ഷണങ്ങളാണു കഴിക്കുന്നതെന്നു ഒരിക്കൽ പട്ടികയാക്കുവാൻ ശ്രമിച്ചാൽ പിന്നീട് അതിനനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം. യഥാർഥത്തിൽ വിശന്നിട്ടു തന്നെയാണോ അതോ ബോറടിയോ വിഷമമോ മാറ്റുവാനാണോ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതെന്നും മനസിലാക്കണം. അങ്ങനെ മാനസികാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണം നിയന്ത്രിക്കുവാനും ഭക്ഷണത്തോട് അമിതമായുള്ള വൈകാരിക അടുപ്പം കുറയ്ക്കുവാനും തീരുമാനിച്ചാൽ വണ്ണം കുറയ്ക്കുന്നതെങ്ങനെയെന്നോർത്ത് വിഷമിക്കുകയേ വേണ്ട.
 

Leave a Reply

Your email address will not be published. Required fields are marked *