Don't miss

ലൈംഗികശേഷിയും പച്ചക്കറികളും

By on May 19, 2016

ലൈംഗികതാത്പര്യങ്ങളും ക്ഷമതയും വർധിപ്പിക്കാൻ

പച്ചക്കറികളെക്കൊണ്ടു കഴിയുമോ എന്നു പലരും ചോദിക്കാറുണ്ട്. പ്രാചീന ഭാരതീയ ഋഷിമാർ അക്കാര്യത്തിൽ ഗവേഷണതൽപരർ ആയിരുന്നു. അവരുടെ ചിന്താസരണി ഗ്രന്ഥരൂപത്തിലും വെളിച്ചം കണ്ടിട്ടുണ്ട്. അവയിൽ മുഖ്യമായതു ചക്രദത്തം. ഭൈഷജ്യരത്നാവലി, വീരസിംഹാവലോകനം, നാഗരസാരസ്വം, ജ്ഞതംഗരംഗം, കുചിമാരതന്ത്രം, രതിരഹസ്യം തുടങ്ങിയവയാണ്. മനുഷ്യനു മാത്രമല്ല, ലോകത്തിലെ സർവജീവികൾക്കും ഭക്ഷണവും വായുവും കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഒരാവശ്യകതയാണു ലൈംഗികത.

പുരുഷന്മാരിൽ ശുക്ലാണുക്കൾ ഉണ്ടാകുന്നതു വൃഷ്ണങ്ങളിലാണ്. വൃഷണങ്ങളിൽ നിർമിക്കപെടുന്ന ഹോർമോൺ പൗരുഷത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. പുരുഷഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നതിനു പച്ചക്കറികൾക്കു കഴിയുമെന്നതാണു വാസ്തവം.

ഔഷധങ്ങളുടെ പ്രസക്തി

യൗവനാരംഭത്തിൽ പുരുഷഗ്രന്ഥി പൂർണവളർച്ചാരൂപത്തിൽ എത്തുന്നു. 60 വയസിനോടടുപ്പിച്ച് ഇതു സാധാരണയിൽ നിന്നു വിട്ടു വലുതാകുന്നു. വികാരം കുറയുന്നു. സ്രവങ്ങൾ കുറയുകയും ചെയ്യുന്നു. എന്നാൽ 35 വയസ് കഴിഞ്ഞാൽ പുരുഷഗ്രന്ഥി തെല്ലൊന്ന് (അപകടകരമായ വിധത്തിലല്ല) വികസിക്കാറുണ്ട്. ഇതു പുരുഷന്മാരിൽ വികാരാധിക്യം സൃഷ്ടിക്കുന്നു. ചെറുപ്പക്കാരിൽ ഭൂരിഭാഗംപേരിലും പുരുഷ ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ തകരാറുകൾ ഉണ്ടാകാത്തതിനാൽ ലൈംഗികവികാരം സാധാരണപോലെയായിരിക്കും.

cple x

പുരുഷഗ്രന്ഥിയുടെ വികാസംമൂലം ലൈംഗികാസക്തി വർധിപ്പിക്കുമെങ്കിലും മധ്യവയസ്കർക്ക് അതിനനുസരിച്ചു ലൈംഗികശേഷി ഉണ്ടാകണമെന്നില്ല. ലൈംഗിക താൽപര്യം കൂടുകയും അതേ സമയം ലൈംഗികശക്തി ചെറിയതോതിൽ ക്ഷയിക്കുകയുമാണ് ഉണ്ടാവുക. ഇതു പുരുഷന്മാരെ ഒരു പ്രത്യേക മാനസികാവസ്ഥയിൽ എത്തിക്കുന്നു. ഈ അവസ്ഥയിലാണു പുരുഷന് ഔഷധങ്ങളുടെ സഹായം ആവശ്യമായി വരുന്നത്.

ലൈംഗികശക്തി പകരുക, ലൈംഗികവികാരം ഉത്തേജിപ്പിക്കുക, ലിംഗബലം വർധിപ്പിക്കുക, ഉദ്ധാരണശക്തി ദീർഘനേരം നിലനിർത്തുക തുടങ്ങിയവയ്ക്ക് അനുയോജ്യവും അനുഭവസിദ്ധവും ഔഷധമൂല്യമുള്ളതുമായ പച്ചക്കറികൾ ഇവയാണ്.

ലൈംഗികബലക്ഷയം മാറ്റാൻ

ഇടങ്ങഴി തിളച്ച വെള്ളത്തിൽ 500 ഗ്രാം കുക്കുമ്പർ എന്ന ചെറിയ വെള്ളരിക്ക

cpl sxx

ഇടിച്ചുപിഴിഞ്ഞ നീരിൽ കൽക്കമായി വെണ്ടക്കായ, പരുത്തിക്കുരു, കർക്കടകശൃംഗി ഇവ ഓരോന്നും 40 ഗ്രാം വീതം അരച്ചു ചേർത്തു 4 നാഴി നെയ്യും 4 ഇടങ്ങഴി ആട്ടിൻപാലും ചേർത്തു കാച്ചി കഴിക്കുക.

ചെറുപയറ്, കടല, ഗോതമ്പ് ഇവ ആട്ടിൻപാലിൽ വേവിച്ച് ആറിയാൽ നെയ്യും തേനും ചേർത്തു കഴിക്കുക. ഉഴുന്നിൻ പരിപ്പ് പാലിൽ വേവിച്ചു പഞ്ചസാര ചേർത്തു കഴിക്കുക കൂടി ചെയ്താൽ പുരുഷനു ലൈഗികബന്ധത്തിൽ ഒട്ടും തളർച്ചയുണ്ടാവില്ല.

Image courtesy :  redstaplerchronicles.com  ,   s3-us-west-1.amazonaws.com  ,  media.glamour.com , 

Leave a Reply

Your email address will not be published. Required fields are marked *