Don't miss

രാവിലെ വെള്ളം കുടിയ്ക്കണം

By on April 12, 2016

രാവിലെ പ്രഭാതഭക്ഷണം  പ്രധാനം. എന്നാൽ  പ്രാതലിന് മുന്പ്‍ പ്രധാനപ്പെട്ട ഒന്നാണ്,

വെള്ളം. ഉറക്കത്തിനിടയിൽ വെള്ളം കുടിയ്ക്കുന്നതു കുറയും. ഇതുകൊണ്ടുതന്നെ രാവിലെ ഡീഹൈഡ്രേഷനുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇതുകൊണ്ടുതന്നെ രാവിലെ ഉണർന്നെതഴുന്നേറ്റാൽ  ഭക്ഷണത്തിനു മുൻപ് വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. രാവിലെ ശരീരത്തിൽ  നിന്നും ടോക്‌സിനുകൾ  നീക്കം ചെയ്യാനുള്ള ഒരു പ്രധാന വഴി കൂടിയാണ് വെള്ളം കുടിയ്ക്കുന്നത്. സാധാരണ വെള്ളം മാത്രമല്ല, മറ്റു ചില ചേരുവകൾ കലർന്ന വെള്ളം കുടിയ്ക്കുന്നതും ഏറെ ഗുണം ചെയ്യും. പുരുഷവന്ധ്യത, അടിസ്ഥാന പരിഹാരം പ്രാതലിന് മുൻപ്  കുടിയ്‌ക്കേണ്ട ചില പാനീയങ്ങളെക്കുറിച്ചറിയൂ, 

സാധാരണ തണുപ്പുള്ള വെള്ളം
തണുപ്പുള്ള വെള്ളം കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. പ്രത്യേകിച്ചു തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവർക്ക്. ഇത് ശരീരത്തിലെ അപചയപ്രക്രിയ 25 ശതമാനം വരെ വർദ്ധിപ്പിയ്ക്കുമെന്നാണ് പറയുന്നത്. മാത്രമല്ല, ശരീരത്തിൽ  നിന്നും ടോക്‌സിനുകള്‍ എളുപ്പത്തിൽ  പുറന്തള്ളപ്പെടുകയും ചെയ്യും.

500 മില്ലി വെള്ളമെങ്കിലും കുടിയ്ക്കണം.

ചെറുനാരങ്ങാവെള്ളം
രാവിലെ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നതും ഗുണകരമാണ്. ഇത് ശരീരത്തിന് ഊർജ്ജം  നല്കും. വൈറ്റമിനുകൾ, മിനറലുകൾ എന്നിവടയങ്ങിയ നാരങ്ങാവെള്ളം മസിലുകൾക്കും സന്ധികൾക്കും മുള്ള ആയാസം നീക്കുന്നു. ദഹനത്തിനും ശോധനയ്ക്കും ഇത് ഏറെ സഹായകമാണ്. ഇളം ചൂടുള്ള ചെറുനാരങ്ങാവെള്ളമെങ്കില്‍ തടി കുറയാനും സഹായിക്കും. 

lemon water mng

വെളുത്തുള്ളി 
വെളുത്തുള്ളി ഒരു ഗ്ലാസ് വെള്ളത്തില്‍ ചതച്ചു ചേര്ത്ത്  രാവിലെ വെറുംവയറ്റിൽ കുടിയ്ക്കുക. ഇത് രക്തപ്രവാഹം വർദ്ധിപ്പിക്കുകയും, ലിവറിന്റെ പ്രവർത്തനത്തിനും ഏറെ നല്ലതാണ്. ശരീരത്തിന് പ്രതിരോധശേഷി നല്കാൻ  ഇത് സഹായിക്കും.

മഞ്ഞൾപൊടി ഒരുനുള്ള് 
മഞ്ഞൾപൊടി ഒരു ഗ്ലാസ് വെള്ളത്തിൽ  കലർത്തി കുടിയ്ക്കുക. ഇത് ക്യാൻസർ പോലുള്ള പ്രശ്‌നങ്ങൾ തടയാൻ ഏറെ സഹായകമാണ്. കൊളസ്‌ട്രോൾ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.

ഗ്രീൻ  ടീ
പ്രാതലിന് മുൻപ്  കുടിയ്ക്കാവുന്ന ഒന്നാണ് ഗ്രീൻ ടീ. ഇത് ഊർജ്ജം നൽകാനും ശരീരത്തിൽനിന്നും ടോക്‌സിനുകൾ നീക്കം ചെയ്യാനും കൊളസ്‌ട്രോൾ കുറയ്ക്കാനും തടി കുറയാനുമെല്ലാം സഹായകമാണ്.  

ജിഞ്ചർ  ടീ
മഗ്നീഷ്യം, വൈറ്റമിൻ സി എന്നിവയടങ്ങിയ ജിഞ്ചർ ടീ രക്തപ്രവാഹം വർദ്ധിപ്പിക്കാനും നല്ല ദഹനത്തിനും സ്‌ട്രെസ് കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.

ഗ്രീൻ ജ്യുസ് 
ഗ്രീൻ ജ്യുസ് പ്രാതലിന് മുൻപ്  കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. പ്രത്യേകിച്ചു ബ്രേക്ഫാസ്റ്റ് പോഷകക്കുറവുള്ളതാണെങ്കിൽ.

ഉരുളക്കിഴങ്ങ് ജ്യൂസ് 
ഉരുളക്കിഴങ്ങ് ജ്യൂസ് രാവിലെ കുടിയ്ക്കുന്നത് ശരീരത്തിലെ ടോക്‌സിനുകൾ  അകറ്റും, ക്യാൻ സർ അകറ്റും, കൊളസ്‌ട്രോൾ കുറയ്ക്കും, ദഹനത്തിന് ഗുണം ചെയ്യും.  

Leave a Reply

Your email address will not be published. Required fields are marked *