Don't miss

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇഞ്ചി

By on May 2, 2016

നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദം കീഴ്പ്പെടുത്തുന്നവരുടെ

എണ്ണം ദിനംപ്രതി വർധിച്ചു വരുന്നു. ശരിയായ ജീവിതശൈലി പിന്തുടർന്നാൽ ഒരു പരിധി വരെ ഈ രോഗത്തെ പടിക്കു പുറത്തു നിർത്താൻ സാധിക്കും. മരുന്നുകൾ കൊണ്ട് ഇത് നിയന്ത്രിച്ചു നിർത്താമെങ്കിലും പാർശ്വഫലങ്ങളെക്കുറിച്ച് ഭയപെടുന്നവർക്ക് ഒറ്റമൂലി പ്രയോഗങ്ങൾ ഫലവത്താണ്. 

ഇവിടെയാണ് ഇഞ്ചി ഏറെ പ്രാധാന്യമർഹിക്കുന്നതും. ഹൃദയത്തെയും രക്തധമനികളെയും സംരക്ഷിക്കാനുള്ള ഇഞ്ചിയുടെ അസാധ്യ കഴിവു തന്നയാണ് അടുക്കളയിലെ പ്രിയപെട്ടതാക്കി ഇതിനെ മാറ്റിയതും. മസിലുകളെയും രക്തക്കുഴലുകളെയും അയവുള്ളതാക്കി രക്തക്കുഴലുകളുടെ പ്രവർത്തനത്തെ എളുപ്പത്തിലാക്കാൻ ഇഞ്ചിക്കു സാധിക്കും. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. 

നിത്യേന ഡയറ്റിൽ ഇഞ്ചി ഉൾപെടുത്തുകയോ അല്ലെങ്കിൽ ദിവസവും ഇഞ്ചിച്ചായ കുടിക്കുകയോ ചെയ്യുന്നതു വഴി രക്തസമ്മർദ്ദം നിയന്ത്രിക്കാനും പൃദയരോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും. 

gngerrr

ഉയർന്ന രക്തസമ്മർദ്ദം പല രോഗങ്ങളിലേക്കുമുള്ള വഴികാട്ടിയാകുന്നു. കടുത്ത ലക്ഷണങ്ങളൊന്നും തന്നെ പ്രകടമാകാത്തതിനാൽ പലപ്പോഴും ആരംഭദശയിൽ മനസിലാക്കാനും സാധിക്കാറില്ല. ഉണ്ടാകുന്ന ലക്ഷണങ്ങളെയാകടെ, നിസാരമെന്നു കരുതി പലരും അവഗണിക്കുകയും ചെയ്യുന്നു. ഇതു തന്നെയാണ് രക്തസമ്മർദ്ദം ഇത്രയും കുതിച്ചുയരുന്നതിനു പിന്നിലും.

Leave a Reply

Your email address will not be published. Required fields are marked *