യൂട്രസ് കരയുന്നുവോ ചിരിയ്ക്കുന്നുവോ?

By on June 4, 2016

യൂട്രസ് അഥവാ ഗര്‍ഭപാത്രം സ്ത്രീ ശരീരത്തിന്റെ

അവിഭാജ്യ ഘടകമാണ്. സന്താനോല്‍പാദനത്തിനു വേണ്ടി മാത്രമുള്ള അവയവമാണിതെന്ന ധാരണയും തെറ്റാണ്.

സ്ത്രീ ശരീരത്തെ പല തരത്തിലും സ്വാധീനിയ്ക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തില്‍ യൂട്രസ് പ്രധാനപ്പെട്ട പങ്കു വഹിയിക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ യൂട്രസ് സ്ത്രീയുടെ ആരോഗ്യത്തിനും പ്രധാനമാണ്. യൂട്രസ് നീക്കുന്നത് പല സ്ത്രീകളിലും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നതും സാധാരണം.

യൂട്രസിന്റെ ആരോഗ്യത്തിനു വേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

നടക്കുന്നത് യൂട്രസിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൊളസ്ട്രോള്‍ കുറയും, ദഹനം നല്ലപോലെ നടക്കും, ഹൃദയഡയഫ്രത്തിന്റെ പ്രവര്‍ത്തനം കൃത്യമാകും, ഇതെല്ലാം തന്നെ ആരോഗ്യകരമായ യൂട്രസിന് അത്യാവശ്യവുമാണ്.

ഇലക്കറികള്‍ യൂട്രസ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ ഫോളിക് ആസിഡ്, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയവ യൂട്രസിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഗര്‍ഭധാരണത്തിനും ഇവ പ്രധാനം.

cheera
യോഗയും യൂട്രസ് ആരോഗ്യത്തിന് ഏറെ നല്ലതു തന്നെ. ഡൗണ്‍വേഡ് ഡോഗ് പൊസിഷന്‍, പാര്‍ഷ്യല്‍, ഫുള്‍ ഹെഡ്സ്റ്റാന്റ് തുടങ്ങിയ യോഗാപൊസിഷനുകള്‍ യൂട്രസ് പുറന്തള്ളിപ്പോകാതെ കൃത്യസ്ഥാനത്തു തന്നെയാകാന്‍ സഹായിക്കും.

മൂത്രവിസര്‍ജനം ശരിയായി നടത്തുക. മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍ അടക്കിപ്പിടിയ്ക്കുന്നത് യൂട്രസ് ആരോഗ്യത്തിനു കേടാണ്. ഇത് പെല്‍വിക് അണുബാധയ്ക്കും ഇതുവഴി യൂട്രസ് ആരോഗ്യത്തിനും കേടാണ്.

wmn urn stpng

ലൈംഗികശുചിത്വവും മാസമുറ സമയത്തെ ശുചിത്വവുമെല്ലാം യൂട്രസ് ആരോഗ്യത്തിന് അത്യന്താപേക്ഷിതം.

റോസമേരി ഓയില്‍ ഇരുകൈകളിലും പുരട്ടി വയറിനു മീതേയ്ക്കായി യൂട്രസ് ഭാഗത്ത് മൃദുവായി മസാജ് ചെയ്യുക. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. യൂട്രസ് ആരോഗ്യത്തിന് ഗുണകരമാണ്.

Image courtesy :   1.bp.blogspot.com ,  2.bp.blogspot.com , 2i7kwdob7lx1qne6v2b4pf1s. , 

Leave a Reply

Your email address will not be published. Required fields are marked *