Don't miss

മൈഗ്രേനകറ്റാൻ മീനും ഇഞ്ചിയും

By on May 2, 2016

വെറും തലവേദന ആണോ എന്നു ചോദിച്ചാൽ അല്ല.

24 മുതൽ 48 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന തലവേദനയാണു ചെന്നിക്കുത്ത് അഥവാ മൈഗ്രേൻ. തലചോറിലേക്കുള്ള രക്തചംക്രമണവും രാസപ്രവർത്തനങ്ങളും വ്യത്യാസപെടുമ്പോഴാണു പ്രധാനമായും മൈഗ്രേൻ ഉണ്ടാകുന്നത്. ചില പ്രത്യേക ഭക്ഷണങ്ങളും മൈഗ്രേൻ ഉണ്ടാക്കാമെന്നു ഗവേഷണങ്ങൾ പറയുന്നു. എല്ലാവരിലും ഭക്ഷണം മൈഗ്രേൻ ഉണ്ടാക്കുമെന്നു കരുതരുത്. ഭക്ഷണം എന്ന ഒരൊറ്റ ഘടകം കൊണ്ടു മാത്രം മൈഗ്രേൻ വരാമെന്നതും തെറ്റായ ധാരണയാണ്. ചിലർ ജനിതകമായിത്തന്നെ മൈഗ്രേൻ വരാൻ സാധ്യത കൂടുതലുള്ളവരായിരിക്കും. ഇത്തരക്കാരിൽ ചില പ്രത്യേക ഭക്ഷണങ്ങൾ മൈഗ്രേനു കാരണമാകാം.

ഭക്ഷണവും മൈഗ്രേനും

ഭക്ഷണം എങ്ങനെയാണു മൈഗ്രേനുണ്ടാക്കുന്നത് എന്നു നോക്കാം. ഭക്ഷണപദാർഥങ്ങളിലെ നൈട്രേറ്റ്, ടൈറമിൻ പോലുള്ള രാസഘടകങ്ങൾ ജനിതകപരമായി തലവേദന സാധ്യതയുള്ള ഗ്രൂപ്പിൽ പെട്ടവരുടെ രക്ത—നാഡീ കോശങ്ങളെ ഉത്തേജിപ്പിച്ചാണു തലവേദനയുണ്ടാക്കുന്നത്. ചിലരിൽ ഭക്ഷണത്തിലെ രാസഘടകങ്ങളുടെ പ്രവർത്തനം മൂലം രക്തക്കുഴലുകൾ ചുരുങ്ങുകയും രക്തചംക്രമണം തടസപെടുകയും ചെയ്യും. ഇതുകൊണ്ടാണു ചിലരിൽ മൈഗ്രേനോടനുബന്ധിച്ചു കാഴ്ചക്കുറവു വരുന്നത്. തലചോറിനു പുറമെയുള്ള രക്തക്കുഴലുകൾ വികസിച്ചു വീങ്ങുമ്പോഴാണ് അസഹ്യമായ വേദന അനുഭവപെടുക.

hd d pain

ഏറ്റവും രസകരമായ വസ്തുത, നമ്മൾ നിത്യജീവിതത്തിൽ സാധാരണ ഉപയോഗിക്കുന്ന ചോക്ലേറ്റ്, വൈൻ തുടങ്ങിയ ഭക്ഷണങ്ങളിലെല്ലാം ഇത്തരം മൈഗ്രേൻ ഉത്തേജക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നതാണ്. ചില ഭക്ഷണങ്ങളെ അലർജനുകളായി ശരീരം കരുതി പ്രവർത്തിക്കുമ്പോഴാണു തലവേദനയുണ്ടാകുന്നതെന്നാണു ചില ഗവേഷകരുടെ മതം. അതായതു രാസപദാർഥം അടങ്ങിയിട്ടില്ലാത്ത ഭക്ഷണവും തലവേദന ഉണ്ടാക്കാം.

ചെന്നിക്കുത്തിന് ഇഞ്ചി

നാട്ടുപ്രയോഗം എന്നതു മാത്രമല്ല ഇഞ്ചിയുടെ പ്രസക്തി. മൈഗ്രേനും മറ്റു തലവേദനകളും കുറയ്ക്കാൻ ഇഞ്ചിക്കു കഴിയുമെന്നതിനു നിരവധി പഠനങ്ങളുടെ പിൻബലമുണ്ട്. പാകപെടുത്താത്ത ഇഞ്ചി ദിവസേന ഭക്ഷണത്തിൽ ഉൾപെടുത്തിയവരിൽ മൈഗ്രേൻ വരുന്ന തവണകളും വേദനയുടെ തീവ്രതയും കുറഞ്ഞതായി കണ്ടത്തിയത്രെ. പഠനങ്ങളനുസരിച്ചു വേദനാസംഹാരിയായ ആസ്പിരിനോടു സമാനമായ പ്രവർത്തനമാണു ഇഞ്ചിയുടേത്. വേദനയ്ക്കും വീക്കത്തിനും കാരണമാകുന്ന ഹോർമോൺ സമാന പദാർത്ഥങ്ങളായി പ്രോസ്റ്റാഗ്ലാൻഡിനുകളെ തടഞ്ഞാണ് ഇഞ്ചി മൈഗ്രേൻ കുറയ്ക്കുക.

gingerr

മീനും മൈഗ്രേനും

മൈഗ്രേൻ പ്രതിരോധിക്കാൻ മീൻ സഹായിക്കും. അയല, മത്തി പോലുള്ള കൊഴുപ്പു നിറഞ്ഞ മത്സ്യങ്ങൾ ദിവസേന കഴിക്കുന്നത് മൈഗ്രേൻ തവണകൾ കുറയ്ക്കുമെന്നു ഗവേഷണങ്ങൾ പറയുന്നു. മീൻ മാത്രമല്ല, മീനെണ്ണയും മൈഗ്രേനിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ തന്നെയുണ്ട്.

fry fish

കടുത്ത മൈഗ്രേൻ രോഗികൾക്ക് ആറാഴ്ച മീനെണ്ണ ഗുളികകൾ നൽകിയപോൾ അവരിൽ 60 ശതമാനം പേരിലും ശമനമുണ്ടായതായി സിൻസിനാറ്റി മെഡിക്കൽ കോളജിൽ നടത്തിയ പരീക്ഷണങ്ങൾ സാക്ഷ്യപെടുത്തുന്നു. ദിവസവു 20 ഗ്രാം വീതം മീനെണ്ണ അടങ്ങിയ ഗുളികകൾ കഴിക്കുന്നതു ചില മൈഗ്രേൻ രോഗികൾക്കു ആശ്വാസം നൽകുന്നതായി കാണുന്നു.

Image courtesy : reachingutopia.com , domneng.com , 3.bp.blogspot.com , 

Leave a Reply

Your email address will not be published. Required fields are marked *