Don't miss

 മോണരോഗവും അസ്ഥി വീക്കവും

By on April 18, 2016

മോണരോഗത്തിന്റ പ്രധാനകാരണം ബാക്‌ടീരിയ ആണെങ്കിലും ശരീരത്തിലെ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ മോണരോഗത്തിന്റ കാഠിന്യം വർധിപ്പിക്കുന്നു.


അസ്ഥിരോഗവും മോണരോഗവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന്‌ പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. അസ്ഥിയിലെ ധാതുക്കൾ പ്രായം ചെല്ലുന്തോറും പ്രത്യേകിച്ച്‌ സ്‌ത്രീകളിൽ കുറയാൻ ഇട വരികയും തത്‌ഫലമായി അസ്ഥിയുടെ ബലം കുറഞ്ഞ്‌ ക്ഷയവും സംഭവിക്കുന്നു.
ഇത്‌ കാരണം ഇടയ്‌ക്കിടെ അസ്ഥി ഒടിയാനും വേദന വിട്ടുമാറാതെ തുടരാനും കാരണമാകുന്നു. കശേരുക്കൾ, നട്ടല്ല്‌, ഇടുപ്പ്‌, കൈയുടെ കുഴ എന്നിവിടങ്ങളിലാണ്‌ ഇത്‌ പ്രധാനമായും കണ്ടു പോരുന്നത്‌.
മോണരോഗത്തിന്റ പ്രധാനകാരണം ബാക്‌ടീരിയ ആണെങ്കിലും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ മോണരോഗത്തിന്റ കാഠിന്യം വർധിപ്പിക്കുന്നു.
പല്ലിനെ ഉറപ്പിച്ചു നിർത്തുന്ന എല്ലായ ആൽവിയോളാർ ബോണിന്റ തേയ്‌മാനം മോണരോഗത്തിന്റ പ്രധാനലഷണമാണ്‌. അസ്ഥിവീക്കം ഉള്ള സ്‌ത്രീകളിൽ ആകട്ടെ ഈ പ്രക്രീയ വേഗത്തിൽ സംഭവിക്കുകയും ചെയ്യുന്നു.അസ്ഥിവീക്കം ഉള്ള സ്‌ത്രീകളിൽ എല്ലിലെ ധാതുക്കളുടെ അളവും ഒപ്പം സാന്ദ്രതയും കുറവായിരിക്കും. ഇത്‌ പുരുഷൻമാരെ അപേക്ഷിച്ച്‌ രണ്ടു മുതൽ മൂന്ന്‌ ഇരട്ടി വേഗത്തിൽ സ്‌ത്രീകളിൽ നടക്കുന്നു. ഈസ്‌ട്രജൻ ഹോർമോൻൺ കുറയുന്നതാണ്‌ കാരണം.


പ്രൈമറിയും സെക്കൻഡറിയും
അസ്ഥിവീക്കത്തെ രണ്ടായി തരം തിരിച്ചിരിക്കുന്നു. പ്രൈമറി എന്നും സെക്കൻഡറി എന്നും. ആർത്തവ വിരാമം, നാൽപ്പത്തഞ്ചിൽ ഏറെ പ്രായം, യാതൊരു കാരണവും പറയാൻ കഴിയാത്ത അസ്ഥിവീക്കവും പ്രൈമറി ഗണത്തിൽപെടുന്നു.

oral1
മറ്റു ആരോഗ്യപ്രശ്‌നങ്ങൾ അല്ലെങ്കിൽ ധാതുക്കളുടെ പ്രവർത്തനത്തെ ബാധിക്കുന്ന മരുന്നുകളുടെ ഉപയോഗം കാരണം ഉണ്ടാകുന്ന അസ്ഥിവീക്കത്തെ സെക്കൻഡറി എന്നും വിളിക്കുന്നു.
പ്രമേഹം, സന്ധിവാതം, രക്‌തവാതം, പാരാതൈറോയ്‌ഡ് ഗ്രന്ഥിയുടെ അതി പ്രവർത്തനം, അഡ്രിനൽ ഗ്രന്ഥിയുടെ പ്രവർത്തനക്കുറവ്‌, രക്‌താർബുദം, ലിംഫോമാ തുടങ്ങിയവ ഈ പറഞ്ഞ സെക്കൻഡറി അസ്‌ഥി വീക്കത്തിന്റെ കാരണങ്ങളിൽ ചിലതാണ്‌.
ലോകാരോഗ്യസംഘടന അസ്‌ഥിയുടെ ധാതു സാന്ദ്രതയെ നാലായി തിരിച്ചിരിക്കുന്നു. ആരോഗ്യമുള്ള സാധാരണ എല്ലുകൾ, ക്ഷയിച്ചു തുടങ്ങിയ എല്ലുകൾ, ഓസ്‌റ്റിയോ പീനിയ, ഓസ്‌റ്റിയോ പോറോസിസ്‌ എന്നിവയാണവ.
നാലു കാരണങ്ങൾ 

മോണരോഗവും അസ്ഥിവീക്കവും തമ്മിലുള്ള ബന്ധത്തിന്‌ നാൽ പ്രധാന കാരണങ്ങൾ പഠനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്‌.
1. അസ്ഥി വീക്കം കാരണം ശരീരത്തിൽ മൊത്തത്തിലുള്ള ധാതുവിന്റ അളവ്‌ കുറവായിരിക്കും. അതിന്റ ഫലമായി വായിലുള്ള അസ്ഥിക്കും തേയ്‌മാനം സംഭവിക്കുകയും മോണരോഗത്തിന്‌ കാരണമായി തീരുകയും ചെയ്യുന്നു.
2. എല്ലിൽ സംഭവിക്കുന്ന റീമോഡലിംഗ്‌ പ്രക്രിയ കാരണം ഉണ്ടാകുന്ന ചില പ്രത്യേകതരം സൈറ്റോകൈൻ തന്മാത്രകൾ അസ്ഥിയുടെ തേയ്‌മാനത്തിന്‌ കാരണമാകുന്നു. ഇത്‌ മോണരോഗത്തെ ത്വരിതപെടുത്തുന്നു.
3. ജനിതക ഘടകങ്ങൾ കാരണം ഉണ്ടാകുന്ന അതിവേഗത്തിലുള്ള അസ്ഥിക്ഷയം മോണയിലും പ്രതിഫലിക്കുന്നു.
4. മറ്റ്‌ ഘടകങ്ങളായ ഭക്ഷണത്തലുള്ള കാത്സ്യത്തിന്റ അഭാവം, പുകവലി തുടങ്ങിയ ഘടകങ്ങൾ ധാതുക്ഷയത്തിന്‌ കാരണമായി മോണരോഗവും അസ്ഥിവീക്കവും ഉണ്ടാക്കുന്നു.

oral2

സ്‌ത്രീകൾ അറിയേണ്ടത്‌
1. നാൽപത്‌ വയസുകഴിഞ്ഞാൽ മോണരോഗ വിദഗ്‌ധനെ സന്ദർശിക്കുക. കുറഞ്ഞത്‌ മൂന്ന്‌ മുതൽ ആറു മാസത്തിലൊരിക്കൽ.
2. മോണരോഗത്തിന്‌ കാരണമാകുന്ന ബാക്‌ടീരിയയെ ചെറുക്കുന്നതിനായി ദന്തശുചിത്വം നന്നായി ഉറപ്പു വരുത്തുക. രണ്ടു നേരം ബ്രഷ്‌ ചെയ്യുക, ഫേ്‌ളാസ്‌ ചെയ്യുക.
3. മോണരോഗത്തിന്റ ലക്ഷണങ്ങളായ മോണയിലെ ചുവപ്പു നിറം, മോണയിൽ നിന്നുള്ള രക്‌തസ്രാവം എന്നിവയെ അവഗണിക്കാതിരിക്കുക. ഇത്‌ കണ്ടയുടൻ ചികിത്സ നേടേണ്ടതാണ്‌.
4. ആഹാരത്തിൽ കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ, പാൽ, പാൽക്കട്ടി, യോഗർട്ട്‌, ഇലക്കറികൾ, കടൽമത്സ്യങ്ങൾ സോയാബീൻ, ചീര,  ഈന്തപ്പഴം, ഓറഞ്ച്‌, അത്തി, കിവി തുടങ്ങിയവ കഴിക്കാൻ ശ്രദ്ധിക്കുക.
5. പുകവലി, കാർബണേറ്റഡ്‌ ഡ്രിങ്ക്‌സ് തുടങ്ങിയവയുടെ ഉപയോഗം കുറയ്‌ക്കുക.
6. എല്ലുകളിൽ വേദനയോ ശരീരത്തിന്‌ ക്ഷീണമോ അനുഭവപെട്ടാൽ ഡോക്‌ടറെ സമീപിക്കുക.
7. ആറുമാസത്തിൽ ഒരിക്കൽ ബോൺമിനറൽ ഡെൻസിറ്റി പരിശോധിക്കുന്നത്‌ നന്നായിരിക്കും.
8. ശരിയായ വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക. നീന്തൽ നടത്താം, സൈക്ലിംഗ്‌തുടങ്ങിയവ നല്ലതാണ്‌.

cycling
9. സമീകൃതാഹാരം കഴിക്കുന്നുവെന്ന്‌ ഉറപ്പു വരുത്തുക.
10. നന്നായി വെയിൽ അല്ലെങ്കിൽ സൂര്യപ്രകാശം കൊള്ളുന്നത്‌ അസ്ഥിയെ ശക്‌തിപെടുത്തുന്ന വിറ്റാമിൻ ഡി കൂടുതൽ ഉണ്ടാകാൻ സഹായിക്കും.
ഈ കാര്യങ്ങളിലൂടെ സ്‌ത്രീകൾക്ക്‌ സന്തോഷകരമായ ആർത്തവവിരാമകാലം ആസ്വദിക്കാം.
ചികിത്സ
1. ഭക്ഷണത്തിലുള്ള കാത്സ്യത്തിന്റ അഭാവം പരിഹരിക്കുക
2. പതിവായുള്ള വ്യായാമം
3. ഹോര്‍മോണ്‍ വീണ്ടും നൽകിക്കൊണ്ടുള്ള ഹോർമോൺ റീപ്ലെയ്‌സ്മെന്റ്‌ തെറാപ്പി
4. ഈസ്‌ട്രജൻ റിസപ്‌റ്റർ മോഡുലേറ്ററുകളും ധാതുക്ഷയത്തിന്‌ എതിരെയുള്ള ബിസ്‌ ഫോസ്‌ഫോണേറ്റുകളും വളരെ ഫലപ്രദമായി അസ്ഥിക്ഷയത്തിന്‌ എതിരെ പ്രവർത്തിക്കുന്നു.

Image courtesy : www.oralsurgeryofutah.com , www.philly-dentist.com

Leave a Reply

Your email address will not be published. Required fields are marked *