Don't miss

മേക്ക്‌അപ്പ്‌ റിമൂവർ വീട്ടിലുണ്ടാക്കാം  

By on April 29, 2016

മേക്ക്പ് ഇട്ടു കഴിഞ്ഞാൽ പിന്നെ അത് റിമൂവ് ചെയ്യാനായിരിക്കും ഏറ്റവും കഷ്ടപ്പാട്.

എന്നാൽ പാർശ്വഫലങ്ങളില്ലാതെ തന്നെ നമുക്ക് വീട്ടിൽ മേക്കപ് റിമൂവ് ചെയ്യാം. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. അടുക്കളയിൽ കിട്ടുന്ന ചില ചേരുവകള്‍ കൊണ്ട്‌ രാസവസ്‌തുക്കള്‍ ഇല്ലാത്ത മേക്ക്‌അപ്പ്‌ റിമൂവറുകൾ വീട്ടിൽ ഉണ്ടാക്കാം. തേൻ, ബേക്കിങ്‌ സോഡ തേൻ, ബേക്കിങ്‌ സോഡ എന്നിവ കൊണ്ടെങ്ങനെ മേക്കപ് റിമൂവർ ഉണ്ടാക്കാമെന്ന് നോക്കാം.  ഒരു ചെറിയ തുണികഷ്‌ണത്തിലേക്ക്‌ ഒരു സ്‌പൂൺ തേൻ ഒഴിച്ച്‌ അതിൽ കുറച്ച്‌ ബേക്കിങ്‌ സോഡ വിതറി ഉപയോഗിക്കുക. ഒലീവ്‌ എണ്ണ മൃദുലവും വരണ്ടുതുമായ ചർമ്മം ഉള്ളവർക്ക്‌ മികച്ചതാണിത്‌. മേക്‌അപ്പ്‌ മൂലം ചർമ്മത്തിലുണ്ടാകുന്ന അസ്വസ്ഥതകൾ ഭേദമാക്കാൻ ഒലീവ്‌ എണ്ണ നല്ലതാണ്‌. ജോജോബ എണ്ണയും ആവണക്കെണ്ണയും ഇത്‌ പോലെ ഉപയോഗിക്കാവുന്നതാണ്‌. പാൽ പച്ച പാലിൽ മുക്കിയ പഞ്ഞി കൊണ്ട്‌ മേക്ക്‌അപ്പ്‌ തുടയ്‌ക്കുക. ശേഷം ചൂടുവെള്ളത്തിൽ ചർമ്മം കഴുകുക. വാസലിൻ കണ്ണിലെ മേക്ക്‌അപ്പ്‌ നീക്കം ചെയ്യാൻ മാത്രമെ ഇത്‌ ഉപയോഗിക്കാവു. വാസലിൻ രോമകൂപങ്ങൾ അടയ്‌ക്കും അതിനാൽ നന്നായി നീക്കം ചെയ്‌തുവെന്ന്‌ ഉറപ്പ്‌ വരുത്തുക


mke up washng

Leave a Reply

Your email address will not be published. Required fields are marked *