മേക്കപ്പ് നീക്കം ചെയ്യാൻ എളുപ്പവഴികൾ 

By on April 20, 2016

ചടങ്ങുകളും പാർട്ടികളുമൊക്കെ കഴിഞ്ഞാൽ മേക്കപ്പ് മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്. മേക്കപ്പ് റിമൂവർ ഉപയോഗിക്കുന്നത് നല്ല

മാർഗ്ഗമാണെങ്കിലും അത് ചർമ്മം വരളാനിടയാക്കും. ചർമ്മത്തെ മൃദുലമാക്കി നിർത്തിക്കൊണ്ട് തന്നെ മേക്കപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. 

1.ബേബി ഷാംപൂ – ബേബി ഷാംപൂ കുഞ്ഞുങ്ങൾക്ക് മാത്രമുള്ളതാണെന്ന് ആരാണ് പറഞ്ഞത് ഐ ലൈനർ, മസ്കാര, ഐ ഷാഡോ എന്നിവ നീക്കം ചെയ്യാൻ ബേബി ഷാംപൂ ഉപയോഗിക്കാം. 

2. ബേബി വൈപ്സ് – ബേബി ഷാംപൂ മാത്രമല്ല ബേബി വൈപ്പുകളും മേക്കപ്പ് നീക്കം ചെയ്യാൻ നല്ല മാർഗ്ഗമാണ്. വൈപ്പുകൾ ഉപയോഗിക്കുകയും തുടർന്ന് മുഖം വെള്ളം ഉപയോഗിച്ച് മൃദുവായി കഴുകുകയും ചെയ്യുക. 

face

3. ഫേഷ്യൽ മോയ്ചറൈസർ – കോട്ടൺ ഉപയോഗിച്ച് മോയ്സചറൈസർ കണ്ണിന് മുകളിൽ തേയ്ക്കുകയും തുടർന്ന് സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുകയും ചെയ്യുക. മികച്ച ഫലം കിട്ടാൻ ചൂട് വെള്ളം ഉപയോഗിക്കുക. 

4. ഓയിൽ – ഏത് തരം ഓയിലും ഉപയോഗിക്കാമെങ്കിലും ഒലിവ് ഓയിലും ബദാം ഓയിലുമാണ് മേക്കപ്പ് നീക്കം ചെയ്യാനുത്തമം. അവ ചർമ്മത്തിന് പോഷണം നല്കാനും ഉത്തമമാണ്. 5. പെട്രോളിയം ജെല്ലി – കണ്ണിന് മുകളിൽ മൃദുവായി പെട്രോളിയം ജെല്ലി പുരട്ടുകയും കോട്ടണ്‍ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യുകയും ചെയ്യാം.
 

Leave a Reply

Your email address will not be published. Required fields are marked *