Don't miss

മൂന്ന് മാസം കൊണ്ട് 100 കിലോ  തക്കാളി 

By on April 21, 2016

തക്കാളിയാണ് ഷൈജയുടെ തോട്ടത്തിലെ താരം. മൂന്ന് മാസം കൊണ്ട് 100 കിലോ തക്കാളിയാണ് വീട്ടിലെ കൃഷിയിൽ നിന്ന് ഈ വീട്ടമ്മ വിളവെടുത്തത്.


ചെറായി മാടത്തിങ്കൽ ഷൈജ രാജേഷിന്റ പച്ചക്കറി കൃഷിത്തോട്ടം മുനമ്പം ഗ്രാമത്തിന് തന്നെ മാതൃകയാവുകയാണ്. ജൈവ വളം മാത്രം ഉപയോഗിച്ച് മട്ടുപ്പാവിലും 20 സെന്റ് പുരയിടത്തിലുമാണ് ഷൈജയുടെ കൃഷി. തക്കാളി മാത്രമല്ല പാവൽ വെണ്ട, വഴുതന, കാബേജ്, പടവലം, പയർ കോളിഫ്ളവർ ഇഞ്ചി, ചേന, ചേമ്പ്, വിവിധതരം മുളകുകൾ എന്നിവയെല്ലാം ഈ തോട്ടത്തിലുണ്ട്.
പ്രധാന വിളകൾ നാടൻ വിത്തുകൾ മാത്രം ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന വിധത്തിലാണ് തോട്ടം ഒരുക്കിയിരിക്കുന്നത്.


വിഷരഹിത പച്ചക്കറി കഴിക്കാനാകും എന്നതിനൊപ്പം മനസ്സിന് ഉന്മേഷവും ലഭിക്കുമെന്നതാണ് കൃഷിയുടെ മെച്ചമെന്ന് ഷൈജ

tomatooo

പറയുന്നു. ഷൈജയെ സഹായിക്കാൻ ഭർത്താവ് രാജേഷാണ് കൂടെയുള്ളത്. 2014ലും 15ലും മികച്ച കർഷകയ്ക്കുള്ള പഞ്ചായത്തിന്റ അവാർഡ് ഷൈജയ്ക്ക് ലഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *