മൂത്രമൊഴിക്കാതെ പിടിച്ചിരുന്നാല്‍ ഉള്ള അപകടം

By on June 7, 2016

നമ്മളില്‍ പലരും ചെയ്യുന്ന ഒരു കാര്യമാണിത്.

എത്രയൊക്കെ മൂത്രശങ്ക തോന്നിയാലും പലപ്പോഴും ടോയ്ലറ്റില്‍ പോകാതെ പിടിച്ചിരിക്കും. എന്നാല്‍ ഇതുണ്ടാക്കുന്ന അപകടം എത്രത്തോളമെന്ന് പലപ്പോഴും പലരും മനസ്സിലാക്കുന്നില്ല. രാവിലെ ചൂടൂള്ള ഉപ്പുവെള്ളം കുടിയ്ക്കാം.

മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ അതിനെ പിടിച്ചു നിര്‍ത്തുമ്പോള്‍ എന്തൊക്കെ അപകടങ്ങളാണ് നമ്മുടെ ശരീരത്തില്‍ സംഭവിയ്ക്കുക എന്നതാണ് നാം ആലോചിക്കേണ്ടത്. പലപ്പോഴും ഇത്തരം അപകടങ്ങള്‍ നമുക്കുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
 
കിഡ്നി സ്റ്റോണ്‍ ഇതുമൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്.
മൂത്രത്തിലെ ലവണങ്ങള്‍ പിന്നീട് ക്രിസ്റ്റല്‍ ആയി രൂപാന്തരം പ്രാപിക്കുന്നു. ഇത് കിഡ്നി സ്റ്റോണ്‍ ആയി മാറുകയും അതിലൂടെ ആരോഗ്യം തകരാറിലാവുകയും ചെയ്യുന്നു.
 
മൂത്രമൊഴിയ്ക്കാതെ പിടിച്ചിരുന്നാല്‍ അണുബാധയ്ക്കും കാരണമാകും. ഇത് പിന്നീട് ഗുരുതരമായാല്‍ വിവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവും.

urn pndng
 
ഇത് സാധാരണയായി സ്ത്രീകളിലാണ് കാണാറുള്ളത്. മൂത്ര സഞ്ചി വീങ്ങുന്നതിന്റെ പ്രധാന ലക്ഷണം ഇടുപ്പിലുണ്ടാവുന്ന അതികഠിനമായ വേദനയാണ്. മാത്രമല്ല മൂത്രമൊഴിക്കുമ്ബോള്‍ ശക്തമായ കടച്ചിലും ഉണ്ടാവുന്നു.
 
മൂത്രാശയത്തില്‍ നീര് വരുന്നതും ഇത് കൊണ്ട് തന്നെയാണ്. ശരീരത്തിന് ആവശ്യമായ ജലം ലഭിയ്ക്കാതെ വരികയും നിര്‍ജ്ജലീകരണം സംഭവിയ്ക്കുകയും ചെയ്യുകയും ഇത് കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിയ്ക്കുകയും ചെയ്യുന്നു.


 men urn
മൂത്രം അധിക സമയം പിടിച്ച്‌ നിര്‍ത്തിയാല്‍ പിന്നീട് മൂത്രമൊഴിയ്ക്കുമ്പോള്‍ അതികഠിനമായ വേദനയും ഉണ്ടാവുന്നു.
 
മൂത്രമൊഴിക്കാതിരുന്നാല്‍ ഇത് അടിവയറ്റില്‍ കടച്ചിലും വേദനയും ഉണ്ടാക്കുന്നു. മാത്രമല്ല ഇതിലൂടെ അണുബാധയ്ക്കും കാരണമാകുന്നു.
 
മാനസികാരോഗ്യത്തേയും ഇത് കാര്യമായി ബാധിയ്ക്കുന്നു. മാനസികമായി ഉത്കണ്ഠയുണ്ടാക്കുന്നതിന് ഇതിലൂടെ കാരണമാകുന്നു.

Image courtesy :  2.bp.blogspot.com , kurir.mk , images.wisegeek.com 

Leave a Reply

Your email address will not be published. Required fields are marked *