മുളകിട്ടുവച്ച മീൻ കറി

By on April 27, 2016

ആവശ്യമുളള സാധനങ്ങൾ

ദശക്കട്ടിയുള്ള മീൻ വൃത്തിയാക്കിയത്‌    – ഒരു കിലോ
കുടംപുളി                                             – നാൽ കഷണം


വെളിച്ചെണ്ണ                                    – ഒന്നര ടേബിൾ സ്‌പൂൺ
പച്ചമുളക്‌                                           – രണ്ടെണ്ണം(നീളത്തിൽ കീറിയത്‌)
ഇഞ്ചി                                                 – രണ്ട്‌ കഷണം(ചതച്ചത്‌)
മഞ്ഞൾപൊടി                                    – കാൽ ടീസ്‌പൂൺ
വെളുത്തുള്ളി                                       – ആറ്‌ അല്ലി(നീളത്തിൽ അരിഞ്ഞത്‌)
ചെറിയ ഉള്ളി                                     – ഏഴെണ്ണം(നീളത്തിൽ ചെറുതായി അരിഞ്ഞത്‌)
മുളകുപൊടി                                        – ആവശ്യത്തിന്‌
ഉപ്പ്‌                                                    – ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ചീനച്ചട്ടിയിൽ വെളിചെണ്ണ ചൂടാക്കി കടുകുപൊട്ടിക്കുക. പൊട്ടി തുടങ്ങുമ്പോൾ അൽപ്പം ഉലുവ ചേർക്കാം. ഉലുവ ചുവന്ന നിറമാകുമ്പോൾ ചെറിയ ഉള്ളി,വെളുത്തുള്ളി പച്ചമുളക്‌, ഇഞ്ചി എന്നിവ ചേർത്ത്‌ വഴറ്റുക.

mulak meen curry
ഇവ നന്നായി മൂത്ത ശേഷം മുളകുപൊടി മഞ്ഞൾപൊടി മല്ലിപൊടി ഉപ്പ്‌ ഇവ ചേർത്ത്‌ വഴറ്റാം. ശേഷം പുളി ചേർക്കാം. പാകത്തിന്‌ വെള്ളവും ഒഴിച്ച്‌ തിളച്ചു കഴിയുമ്പോൾ മീൻ കഷണങ്ങൾ ഇതിലേക്ക്‌ ഇടുക.ചാറ്‌ വറ്റി കുറുകിയ ശേഷം കറിവേപ്പിലയും ചേർത്ത്‌ വാങ്ങി വയ്‌ക്കാം.

Image courtesy : 4.bp.blogspot.com , 

Leave a Reply

Your email address will not be published. Required fields are marked *