Don't miss

മുലപ്പാല്‍ കൂട്ടാന്‍ പ്രകൃതിദത്ത വഴികള്‍

By on May 11, 2016

മുലപ്പാലാണ് നവജാത ശിശുവിനുള്ള ഏക ആശ്രയം.

ആറുമാസം വരെ കുഞ്ഞിനു നല്‍കാവുന്ന ഏക സമീകൃതാഹാരം. ഇതുകൊണ്ടുതന്നെ അമ്മയുടെ മുലപ്പാല്‍ ഉല്‍പാദനവും പ്രധാനമാണ്.
ചില സ്ത്രീകളില്‍ മുലപ്പാല്‍ കുറവായിരിയ്ക്കും. ഇതിന് പരിഹാരമായി ചില ഭക്ഷണങ്ങളുണ്ട്. തികച്ചും പ്രകൃതിദത്തവും ശുദ്ധവുമായ ഭക്ഷണങ്ങള്‍.

മുലപ്പാല്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഇവയെക്കുറിച്ചറിയൂ,

വൈറ്റമിന്‍ സി, അയേണ്‍ എന്നിവയടങ്ങിയ ഉലുവയും മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്.
അല്‍ഫാഫ ഒരു ഔഷധസസ്യമാണ്. ഇത് പിറ്റിയൂറ്ററി ഗ്ലാന്റിനെ ഉത്തേജിപ്പിച്ച്‌ മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും.

വെളുത്തുള്ളിയ്ക്ക് നാഡികളെ ഉത്തേജിപ്പിച്ച്‌ മുലപ്പാല്‍ ഉല്‍പാദിപ്പിയ്ക്കാന്‍ കഴിയും.
ഫൈറ്റോഈസ്ട്രജനുകള്‍ അടങ്ങിയ പെരുഞ്ചീരകം മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

ഓട്സ് മുലപ്പാല്‍ ഉല്‍പ്പാദനത്തിന് സഹായിക്കും. ഇതിലെ സാപോനിന്‍സാണ് ഇതിനു സഹായിക്കുന്നത്.

oats eatng

കാല്‍സ്യം, വൈറ്റമിന്‍ എന്നിവടയങ്ങിയ എള്ള് മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ്.

അമിനോ ആസിഡുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിവയടങ്ങിയ നട്സ് മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

nuts

പാല്‍ കുടിയ്ക്കുന്നതും അമ്മയുടെ മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കും.
റെഡ് റാസ്ബെറിയില, മാര്‍ഷ്മലോ വേര് എന്നിവയിട്ടു തിളപ്പിച്ച ചായ കുടിയ്ക്കുന്നതും മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കും.
 

Image courtesy :  i.dailymail.co.uk ,  youqueen.com , tabascofanclub.co.uk , 

Leave a Reply

Your email address will not be published. Required fields are marked *