Don't miss

മുടി വളരാന്‍ ഈ മരുന്നു പുരട്ടൂ

By on May 23, 2016

മുടി വളര്‍ച്ചയ്ക്കു സ്വാഭാവിക വഴികളാണ് എപ്പോഴും

നല്ലത്. ഇവയ്ക്കു പാര്‍ശ്വഫലങ്ങളുണ്ടാകില്ലെന്നതു തന്നെ കാരണം.

മുടി വളരാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന പലതരം മരുന്നുകളുണ്ട്. ഇവയിലൊന്നിനെക്കുറിച്ചാണ് താഴെപ്പറയുന്നത്.

ഉലുവ, കടുകെണ്ണ എന്നിവയാണ് ഇതിനുപയോഗിയ്ക്കുന്ന ചേരുവകള്‍. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ചേരുവകള്‍

കടുകെണ്ണ            – അര ലിറ്റര്‍
ഉലുവ                    -2 ടീസ്പൂണ്‍

kaduk enna
കടുകെണ്ണ ഒരു പാനിലൊഴിയ്ക്കുക. അടുപ്പത്തു വച്ച്‌ ഇതിലേയ്ക്ക് ഉലുവയിടുക. കുറഞ്ഞ തീതിയില്‍ ഉലുവ കറുപ്പു നിറമാകുന്നതു വരെ തിളപ്പിയ്ക്കുക.

ഇത് വാങ്ങി വച്ച്‌ ചൂടാറുമ്പോള്‍ അരിച്ചു കുപ്പിയിലാക്കി വയ്ക്കാം. ഉലുവ അരിച്ചെടുത്തു മാറ്റി വേണം കുപ്പിയിലാക്കാന്‍. ഈ ഓയിലിന് കറുപ്പു നിറമായിരിയ്ക്കും.

കുളിയ്ക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഈ എണ്ണ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം.

oil massage

മുടിയ്ക്കു ബ്രൗണ്‍ നിറം ലഭിയ്ക്കണെന്നുള്ളവര്‍ ഇതിനൊപ്പം അല്‍പം ആംവല് ഓയല്‍, അതായത നെല്ലിക്കയുടെ ഓയില്‍ ചേര്‍ത്തു പുരട്ടുന്നതു നല്ലതാണ്.

Image courtesy :   24hair.ru/wp-content ,  cdn.olwomen.com ,  holyqueentours.com

Leave a Reply

Your email address will not be published. Required fields are marked *